Updated on: 13 March, 2021 11:19 AM IST
St.ജോസഫ് ബോയ്സ് ഹോമിൻ്റെ ഡകറക്റ്റർ ഫാദർ.സംഗീതിൻ്റെ നേതൃത്വത്തിൽ പശുവളർത്തൽ

കോട്ടുവള്ളി കൂഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയ്സ് ഹോമിൽ വളർത്തുന്ന നാടൻ പശുക്കളെ കാണാൻ കഴിഞ്ഞു. ഭാരതത്തിൻ്റെ തനതു പശുവായ ഗിർ ,ഗുജറാത്തിലെ ഗിർവനങ്ങളിൽ മാത്രം കണ്ടിരുന്ന ഒരിനമാണ്. രാജ്യത്തുടനീളം ഗിർ പശുവളർത്തൽ ഇന്ന് പുരോഗമിക്കുന്നു.

അതോടൊപ്പം ,വെച്ചൂർ പശുവും ഇവിടെ വളർത്തുന്നുണ്ട്. കോട്ടയം ജില്ലയിലെ വെച്ചൂരാണ്, വെച്ചൂർ പശുവിൻ്റെ ജന്മദേശം .കേരളത്തിൻ്റെ തനത് പശുവാണ് വെച്ചൂർ .

നാടൻ പശുവിൻ്റെ പാല് പോഷക സമ്പന്നവും ,ഔഷധ ഗുണവും ഉള്ളതാണ്‌. നാടൻ പശുവിൻ്റെ ചാണകവും ,ഗോമൂത്രവും ,കൃഷിക്ക് വളരെ പ്രയോജനകരമാണ്. നാടൻ പശുവിൻ്റെ ചാണകം ,സൂക്ഷ്മാണുക്കളുടെ കലവറയാണ്.

വൃക്ഷയുർവേദ പ്രകാരമുള്ള കുണപജലം ,ഹരിത കഷായം ,കൂടാതെ സൂക്ഷ്മജീവികളുടെ കലവറയായ ജീവാമൃതം ,പഞ്ചഗവ്യം ,ഘര ജീവാമൃതം ,ബീജാമൃതം തുടങ്ങി പ്രകൃതി കൃഷി ക്കനിവാര്യമായ ഉൽപ്പന്നങ്ങൾ തയാറാക്കാൻ നാടൻ പശുവിൻ്റെ ചാണകവും ,ഗോമൂത്രവും ഉപയോഗിക്കുന്നു.

കൂനമ്മാവ് St.ജോസഫ് ബോയ്സ് ഹോമിൻ്റെ ഡകറക്റ്റർ ഫാദർ.സംഗീതിൻ്റെ നേതൃത്വത്തിൽ വളരെ മാതൃകാപരമായ കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.

എസ് കെ ഷിനു
കോട്ടുവള്ളിയിൽ നിന്ന്

English Summary: A group of children with the native cows at S. Joseph Boys Home
Published on: 13 March 2021, 10:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now