കേരളത്തില്‍ ലഭ്യമായ തീറ്റ സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന ഒരു മാതൃകാ സ്റ്റാര്‍ട്ടര്‍ തീറ്റ താഴെ പറയുന്ന രീതിയില്‍ ഉണ്ടാക്കാം.
മുകളില്‍ കാണിച്ചിരിക്കുന്ന 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം വിറ്റാമിന്‍ മിശ്രിതം (ജീവകങ്ങള്‍ എ,ബി2, ഡി3 എന്നിവ അടങ്ങിയ മശ്രിതം) ചേര്‍ക്കേണ്ടതാണ്. കൂടാതെ 50 ഗ്രാം രക്താതിസാരം ചെറുക്കുന്നതിനുള്ള മരുന്നും ചേര്‍ക്കണം.
കോഴിക്കുഞ്ഞുങ്ങള്‍ തിന്നുന്ന തീറ്റയുടെ അളവ്, അന്തരീക്ഷചൂട്, തീറ്റയിലെ ഊര്‍ജ്ജത്തിന്റെ തോത് മുതലായവയെ ആശ്രയിച്ചാണിരിക്കുന്നത്. ആദ്യത്തെ രണ്ടുമൂന്ന് ദിവസം ബ്രൂഡറിനകത്ത് കടലാസ് വിരിച്ച് അതില്‍ വേണം തീറ്റ നല്‍കാന്‍. അതിനുശേഷം ചെറിയ തരം തീറ്റപ്പാത്രങ്ങള്‍ ഉപയോഗിക്കണം. തീറ്റപ്പാത്രങ്ങള്‍ വാങ്ങുകയോ അല്ലെങ്കില്‍ മുള ഉപയോഗിച്ച് ഉണ്ടാക്കുകയോ ചെയ്യാം.
നിലത്തുറപ്പിച്ച നീളത്തിലുള്ള തീറ്റപ്പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ രണ്ടാഴ്‌ചവരെ ഒരു കുഞ്ഞിന് 2.5 സെ.മീ. നിരക്കിലും ആറാഴ്‌ചവരെ 4.5 സെ.മീ. നിരക്കിലും പാത്രസ്ഥലം അനുവദിക്കണം. തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ 100 കുഞ്ഞുങ്ങള്‍ക്ക് 12 കി.ഗ്രാം തീറ്റകൊള്ളുന്ന 36 സെ.മീ. വ്യാസമുള്ള 3 എണ്ണം വേണ്ടിവരും. ആദ്യത്തെ രണ്ടുമൂന്നു ദിവസം കഴിഞ്ഞാല്‍ തീറ്റപ്പാത്രത്തില്‍ ½ മുതല്‍ ¾ വരെ മാത്രമേ തീറ്റ നിറയ്‌ക്കാവൂ.
A sample starter feed can be made using the feed materials available in Kerala as follows.
25 g of vitamin mixture (a mixture of vitamins A, B2 and D3) should be added to 100 kg of feed shown above. In addition, 50 g of anti-diarrheal medicine should be added. Depending on the amount of feed fed to the chicks, the temperature of the atmosphere, the level of energy in the feed, etc. For the first two to three days, spread the paper inside the brooder and feed on it. Then small feeders should be used. Feeding troughs can be purchased or made from bamboo. Up to 2 weeks old baby can be fed up to 2.5 cm. The rate is 4.5 cm for up to six weeks. Pot space should be allowed at the rate as well. If hanging feeders are used: 36 cm for 100 babies - 12 kg feed. 3 diameters will be required.
കുഞ്ഞുങ്ങള്‍ക്ക് കുടിക്കാനായി വൃത്തിയുള്ള വെള്ളം എല്ലാ സമയത്തും വെള്ളപ്പാത്രങ്ങളില്‍ ഉണ്ടായിരിക്കണം. ട്രഫ് ടൈപ്പ് അല്ലെങ്കില്‍ ഫൗണ്ടന്‍ ടൈപ്പ് വെള്ളപ്പാത്രങ്ങള്‍ ഉപയോഗിക്കാം.