1. Livestock & Aqua

നാടൻ കോഴികൾ കൂടുതൽ മുട്ടയിടാൻ ചെയ്യേണ്ടത് .

പൊരുന്ന് ഒഴിവാക്കിയാൽ വര്ഷത്തില് സാധാരണ ഇടുന്നതിനേക്കാൾ ഇരട്ടിയോളം മുട്ട ഇടും.The eggs are laid twice as often in the year. വായിക്കുമ്പോൾ കുറച്ച് തമാശയൊെക്കെ തോന്നാമെങ്കിലും നാടൻ കോഴികളുടെ പൊരുന്ന് മാറ്റി മുട്ട ഇടുന്നത് കൂട്ടാൻ ചില വിദ്യകൾ . അനുഭവമുള്ള കർഷകരുടെ വാക്കുകൾ ആണ് ഇവിടെ വിവരിക്കുന്നത്. പൊരുന്ന് ഒഴിവാക്കിയാൽ വര്ഷത്തില് സാധാരണ ഇടുന്നതിനേക്കാൾ ഇരട്ടിയോളം മുട്ട നാടൻ കോഴി ഇടും.

K B Bainda

പൊരുന്ന് ഒഴിവാക്കിയാൽ വര്‍ഷത്തില്‍ സാധാരണ ഇടുന്നതിനേക്കാൾ ഇരട്ടിയോളം മുട്ട ഇടും.The eggs are laid twice as often in the year. വായിക്കുമ്പോൾ കുറച്ച് തമാശയൊെക്കെ തോന്നാമെങ്കിലും നാടൻ കോഴികളുടെ പൊരുന്ന് മാറ്റി മുട്ട ഇടുന്നത് കൂട്ടാൻ ചില വിദ്യകൾ . അനുഭവമുള്ള കർഷകരുടെ വാക്കുകൾ ആണ് ഇവിടെ വിവരിക്കുന്നത്.

പൊരുന്ന് ഒഴിവാക്കിയാൽ വര്‍ഷത്തില്‍ സാധാരണ ഇടുന്നതിനേക്കാൾ ഇരട്ടിയോളം മുട്ട നാടൻ കോഴി ഇടും. സാധരണയായി നാടൻ കോഴികൾ 2 ആഴ്ച മുട്ടയിട്ടു കഴിഞ്ഞാൽ പിന്നീട് രണ്ട് മുതൽ മൂന്നാഴ്ച പൊരുന്നിരിക്കും. ഈ പൊരുന്ന് മൂന്നോ നാലോ ദിവസം കൊണ്ട് എങ്ങനെ മാറ്റാം എന്ന് നോക്കാം.

ഈ മുട്ടകൾ നമ്മുക്ക് ഇൻക്യൂബേറ്റർ പോലെയുള്ളവ ഉപയോഗിച്ച് വിരിയിക്കാം. We can hatch these eggs with something like an incubator

അടയിരിക്കുന്ന സമയവും ലാഭം, മുട്ടയും കൂടുതൽ കിട്ടും. പൊരുന്നിന് ഇരിക്കുന്ന കോഴിയെ പിടിക്കുക, ശേഷം അതിന്റെ ഒരു തൂവൽ ഇളക്കുക. പിന്നീട് അതിന്റെ മൂക്കിന് ഉള്ളിലൂടെ കയറ്റി വെക്കുക. ഈ ഉണ്ടാകുന്ന ബുദ്ധിമുട്ട് കാരണം കോഴികൾ പൊരിന്നിന് ഇരിക്കില്ല. ഇതാണ് ആദ്യത്തെ വിദ്യ.

ഇങ്ങനെ ചെയ്തിട്ടും മാറിയില്ലെങ്കിൽ ഒരു ബക്കറ്റിൽ വെള്ളമെടുത്ത ശേഷം കോഴിയെ ദിവസം 2 പ്രാവശ്യം അതിൽ മുക്കിയെടുക്കുക. പൊരിന്നിരിക്കുന്ന സമയത്ത് അതിന്റെ ശരീരത്തിലെ ഊഷ്മാവ് വളരെ കൂടുതലായിരിക്കും. ഒരു 5 മിനിറ്റ് നേരം വെള്ളത്തിൽ മുക്കുക, ഇങ്ങനെ ചെയ്യുന്നത് മൂലം കോഴികളുടെ പൊരുന്ന് മാറ്റാൻ സാധിക്കും. (ഇത് നാട്ടിൽ സാധാരണ ചെയ്ത് കാണാറുണ്ട് )

ഈ രണ്ടു വിദ്യ ഉപയോഗിച്ചും പൊരുന്ന് മാറ്റാൻ സാധിച്ചില്ലെങ്കിൽ അടുത്തതായി കോഴിയെ കെട്ടിയിടാം. കൂടിന്റെ അടുത്ത് തന്നെ കാലിൽ കെട്ടിയിടുക. കൂട്ടിൽ നിന്നും പുറത്തിറക്കി 2 ദിവസം ഇങ്ങനെ തന്നെ ചെയ്യുക. ഇങ്ങനെ ചെയ്താൽ പിന്നീട് അത് കൂട്ടിൽ പൊരുന്നിരിക്കില്ല. (ഇതും നാട്ടിൻപുറങ്ങളിൽ ചെയ്ത് കാണാറുള്ള വിദ്യ )

കോഴിയുടെ ബിസിനസ് ചെയ്ത് അതിന്റെ മുട്ട വിറ്റ് ജീവിക്കുന്നവർക്ക് ഇത് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്.This is very useful for those who do business in poultry and sell their eggs.

അവർക്ക് സാധാരണ ഒരു വർഷം 80 മുതൽ 90 മുട്ട വരെയാണ് കിട്ടുന്നതെങ്കിൽ ഇങ്ങനെ ചെയ്താൽ 150 മുട്ടയുടെ മുകളിൽ ലഭിക്കുന്നതായിരിക്കും.   

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകവരുന്നു നാശം വിതയ്ക്കാൻ വെട്ടുകിളിയും

English Summary: Natural chickens need to lay more eggs.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds