പശു, ആട്, എരുമ തുടങ്ങിയവയെ ബാധിക്കുന്ന മാരകരോഗമാണ് ബാസിലസ് ആന്ത്രോസിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആന്ത്രാക്സ് അഥവാ കരപ്പൻ. ചിലസമയങ്ങളിൽ നായ, പൂച്ച തുടങ്ങി വളർത്തുമൃഗങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്.
രോഗലക്ഷണങ്ങളും നിയന്ത്രണമാർഗങ്ങളും
മൃഗങ്ങളിൽ കൂട്ടത്തിലുള്ള ഒന്നോ രണ്ടോ കന്നുകാലികളിൽ രോഗലക്ഷണം കാണിക്കാതെ പെട്ടെന്ന് ചത്തു പോകുന്നുണ്ടെങ്കിൽ ഈ രോഗത്തിൻറെ ആദ്യ ലക്ഷണമായി ഇതിനെ കണക്കാക്കാം. വയർ പെട്ടെന്ന് ഗ്യാസ് നിറഞ്ഞു വീർക്കുക ഇതിൻറെ മറ്റൊരു പ്രധാനപ്പെട്ട രോഗലക്ഷണമാണ്. ഇതുകൂടാതെ രോഗമുള്ള മൃഗങ്ങളുടെ പുറത്ത് കറുത്ത വ്രണങ്ങൾ ഉണ്ടാവുന്നതും കരപ്പൻ രോഗത്തിൻറെ ലക്ഷണമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വെറ്റിനറി കേന്ദ്രങ്ങളും, മൃഗാശുപത്രികളും വഴി കന്നുകാലി വളർത്തുന്നവർക്ക് നിരവധി അനുകൂല്യങ്ങൾ
ഈ രോഗം വന്ന ഉരുവിൻറെ ശരീരം മുറിക്കാനോ തുകൽ എടുക്കുവാനോ പാടില്ല. ജഡം ശാസ്ത്രീയമായി തന്നെ മറവ് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തണം. ഏറ്റവും ആഴത്തിൽ ഇത് കുഴിച്ചിടുകയാണ് ഏറ്റവും മികച്ച വഴിയായാണ് കണക്കാക്കുന്നത്. രണ്ട് അടി താഴ്ചയിൽ കുഴി എടുത്ത് ജഡം മറവ് ചെയ്യുമ്പോൾ കുമ്മായം ഇട്ടു നൽകുവാൻ മറക്കരുത്. ഇത് വേഗം ജഡം ദ്രവിക്കാൻ കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഫാമുകളിൽ സാംക്രമികരോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും: അറിയേണ്ടത്
ജഡം മറവ് ചെയ്യുമ്പോൾ ജലസ്രോതസ്സിന്റെ അടുത്ത് പാടില്ല എന്ന കാര്യം പ്രത്യേകം ഓർക്കുക. കന്നുകാലിയെ പാർപ്പിച്ച പരിസരവും കുമ്മായം, ഫോർമാലിൻ തുടങ്ങിയവ ഉപയോഗിച്ച് അണുവിമുക്തമാക്കാം.
മനുഷ്യരിലേക്ക് ഈ രോഗം കടന്നു വരുവാനുള്ള സാധ്യത?
പ്രധാനമായും മൂന്നു വഴിയാണ് ഈ രോഗം മനുഷ്യരിലേക്ക് കടന്നു വരാനുള്ള സാധ്യതയുള്ളത്. രോഗമുള്ള മൃഗത്തിൻറെ മാംസം പാകം ചെയ്യാതെ കഴിച്ചാൽ നമുക്ക് ഈ രോഗം വന്നുഭവിക്കും.
കൂടാതെ രോഗമുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർക്ക് ഈ രോഗാണു അതിവേഗം ശരീരത്തിൽ കയറാൻ സാധ്യതയുണ്ട്. 95 ശതമാനം ഈ രോഗം രീതിയിലാണ് രോഗസാധ്യത കടന്നുവരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ജൈവ തീവ്രവാദം - ഇന്ത്യക്ക് ഭീഷണി