Updated on: 23 July, 2022 7:42 AM IST
ടുതൽ ശ്രദ്ധ ചെലുത്തേണ്ട ഘടകം കൂടുകളാണ്

വളരെ ലാഭകരമായി ചെയ്യാവുന്ന സംരംഭമാണ് ആടുവളർത്തൽ. എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഘടകം ആടുകളെ പാർപ്പിക്കാൻ തെരഞ്ഞെടുക്കുന്ന കൂടുകളാണ്. ഒരു കൂട് തെരഞ്ഞെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ആടുകൾക്ക് ശാസ്ത്രീയ പരിപാലനമുറകൾ നൽകാൻ സാധിക്കുന്ന രീതിയിലായിരിക്കണം കൂടുകൾ എന്ന കാര്യമാണ്. വിപണിയിൽ ചിലവ് കുറഞ്ഞ വിവിധ തരം കൂടുകൾ ഇപ്പോൾ ലഭ്യമാണ്.കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുന്നതാകണം എപ്പോഴും കൂടുകൾ.

ബന്ധപ്പെട്ട വാർത്തകൾ: ആദായകരം ആടുവളർത്തൽ

ആടുകളെ വളർത്താനുള്ള രീതികൾ

പ്രധാനമായും ആടുകളെ രണ്ടു രീതിയിലാണ് കൂടുകളിൽ വളർത്തുന്നത്. കെട്ടിയിട്ടും, കെട്ടിയിടാതെയും വളർത്താം. കൂട്ടിൽ ആടുകളെ തുറന്നുവിട്ടു വളർത്തുമ്പോൾ ശരാശരി വേണ്ട സ്ഥലം 1-2.5 സ്ഥലമാണ്. കൂടിനുള്ളിൽ കെട്ടിയിട്ട് വളർത്തുന്നവർ ആണെങ്കിൽ ആട് ഒന്നിന് 25 ചതുരശ്ര അടി സ്ഥലം വേണം ഒരുക്കി നൽകുവാൻ. പെണ്ണാടുകൾക്ക് 10 മുതൽ 15 ചതുരശ്ര അടി സ്ഥലവും മുട്ടനാടിന് 20 ചതുരശ്ര അടി സ്ഥലവുമാണ് വേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: ആടുവളർത്തൽ - മികച്ചയിനങ്ങൾ തിരഞ്ഞെടുക്കാം

ഇതുകൂടാതെ പിറന്ന വീണ ആട്ടിൻ കുട്ടികൾക്കായി കൂടുകളിൽ പ്രത്യേക പെട്ടികൾ സജ്ജമാക്കണം. 50 സെൻറീമീറ്റർ നീളവും 50 സെൻറീമീറ്റർ വീതിയും 40 സെൻറീമീറ്റർ ഉയരവുമുള്ള പെട്ടികളിൽ മൂന്നുദിവസം ആട്ടിൻകുട്ടികളെ പാർപ്പിക്കുന്നതാണ് നല്ലത്. പെണ്ണാടിനും മുട്ടനാടിനും പ്രത്യേകം പ്രത്യേകം അറകൾ സജ്ജമാക്കണം. മുട്ടനാടുകളെ ഒറ്റയ്ക്ക് പാർപ്പിക്കുന്നത് ആണ് നല്ലത്. പെണ്ണാടുകൾ ആണെങ്കിൽ പരമാവധി 50 എണ്ണം വരെ ഒരു കൂട്ടിൽ ഇടാം. പ്രസവസമയത്ത് പെണ്ണാടിന് പ്രത്യേക കൂട്ടിലേക്ക് മാറ്റുവാൻ മറക്കരുത്. ഇതിനുവേണ്ടി അഞ്ചടി വലിപ്പമുള്ള അറകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ജനിച്ച ഉടനെ ആട്ടിൻകുട്ടികളെ പാർപ്പിക്കാൻ 1.8 ചതുരശ്ര മീറ്റർ വലുപ്പവും 1.3 മീറ്റർ ഉയരവുമുള്ള അറയാണ് മികച്ചത്.

വ്യാവസായിക അടിസ്ഥാനത്തിൽ ആടുകളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്?

വ്യാവസായിക അടിസ്ഥാനത്തിൽ പാഡക്ക് രീതിയിൽ ആടുകളെ വളർത്തുമ്പോൾ 100-150 ചതുരശ്ര മീറ്റർ സ്ഥലം വേലികെട്ടി തിരിച്ച് 50 ആടുകൾക്കുള്ള പാഡക്കായി ഉപയോഗിക്കാം.

പാഡക്കിന് ചുറ്റുമായി തണൽമരങ്ങൾ നട്ടുപിടിപ്പിക്കുന്നത് അന്തരീക്ഷതാപം അധികം ഉയരാതെ നിലനിർത്തുവാൻ നല്ലതാണ്. കൂടാതെ പച്ചപ്പുല്ല് താഴെ വീഴാതിരിക്കാൻ ഹേ റാക്ക് ഒരുക്കി നൽകുന്നതും നല്ലതാണ്. 12 മീറ്റർ* 18 മീറ്റർ വലിപ്പമുള്ള പാഡക്ക് 100 ആടുകൾക്ക് വ്യായാമത്തിന് ഒതുങ്ങുന്നതാണ്. പാഡക്ക് സജ്ജമാക്കുമ്പോൾ തണുപ്പിൽനിന്നും ചൂടിൽനിന്നും സംരക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ ആകണം നിർമ്മാണം. കൂട് നിർമാണവുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആടുവളർത്തൽ തികച്ചും ആദായകരമായ ഒരു തൊഴിലാണ്.

ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ ചെലവിൽ ആടുവളർത്തൽ ആരംഭിക്കാം, പക്ഷേ ഈ കാര്യങ്ങൾ മറക്കരുത്

വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Avoid these nest building mistakes to make goat farming profitable
Published on: 22 July 2022, 05:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now