Livestock and Aqua

ആദായകരം ആടുവളർത്തൽ

അധിക മുതൽ മുടക്കില്ലാതെ വലിയ തോതിൽ ലാഭം നേടാൻ ആടു വളർത്തൽ കൊണ്ട് സാധിക്കും .ആടുകളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുമ്പോൾ നല്ല ഇനം ആടു തന്നെ നോക്കി തെരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം .മറ്റ് വളർത്തു മൃഗങ്ങളെ അപേക്ഷിച്ച് ചെറിയ ശരീരഘടനയുള്ളത് കൊണ്ട് ഇവയെ പരിപാലിക്കാൻ എളുപ്പമാണ് .ആടുകൾക്ക് ഏത് കാലാവസ്ഥയേയും തരണം ചെയ്യാനുള്ള കഴിവ്  ഉണ്ട് .ഇവയുടെ ആഹാരത്തിൽ ഭൂരിഭാഗവും പാഴ്ച്ചെടികളും ഇലകളും ആയതിനാൽ ഇവയുടെ തീറ്റ ചിലവ് വളരെ കുറവാണ് .  ആടുകൾ 2 വർഷത്തിൽ മൂന്ന് തവണ പ്രസവിക്കുകയും ഒറ്റ പ്രസവത്തിൽ രണ്ടോ മൂന്നോ കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു . ലോകത്തിലെ ആകെയുള്ള ആടുകളുടെ 19% ന വും ഇന്ത്യയിലാണുള്ളത് .ഏതാണ്ട് 20 ഇനം ആടുകളുണ്ടെന്നാണ് കണ്ടെത്തൽ .പാലിനും മാംസത്തിനും രോമങ്ങൾക്കും വേണ്ടിയുമാണ് ആടുകളെ വളർത്തി വരുന്നത്. ജമുനാ പാരി 'ബീറ്റൽ ,സുർത്തി എന്നിവ ധാരാളം പാൽ തരുന്ന ഇനങ്ങമാണ് .ബ്ലാക്ക് ബംഗാൾ ,കച്ചി ,ഗഞ്ചാം എന്നിവ കൂടുതൽ മാംസം ഉൽപാദിപ്പിക്കുന്ന ഇനങ്ങളാണ് . ബാർബറി ,മലബാറി ,ഒസ്മാനാബാതി എന്നീ ഇനങ്ങൾ പാലിനും മാംസത്തിനും വേണ്ടി വളർത്തുന്നവയാണ് .ആടിന്റെ ഉയർന്ന പ്രത്യുൽപാദന പ്രജനശേഷി നോക്കി വേണം ആടുകളെ തിരഞ്ഞെടുക്കാൻ .പ്രത്യക്ഷമായ ലക്ഷണങ്ങൾ നോക്കിയും തിരഞ്ഞെടുക്കാം .വിരിഞ്ഞ നെഞ്ചും തിളക്കമുള്ള കണ്ണുകളും .നനവുള്ള നാസികയും മിനുസമുള്ള രോമങ്ങളും പ്രസരിപ്പുള്ള സംഭാവവും നല്ല ആടുകളുടെ ലക്ഷണമാണ് .

കേരളത്തിലുടനീളം മലബാറി ആടുകളാണ് കണ്ടു വരുന്നത് .കേരളത്തിലെ ഉത്തരഭാഗങ്ങളിൽ ഉരുത്തിരഞ്ഞ ജനസാണിത് . ഇവ കേരളത്തിലെ കാലാവസ്ഥയോട് ഇണങ്ങി ചേർന്ന് ജീവിക്കുന്നവയാണ് .ഇവയുടെ ചെവിക്ക് നീളമുള്ളവയും  ഉയർന്ന  പ്രത്യുൽപാദന ശേഷിയുള്ളവയുമാണ്  .പ്രധാനമായും ആടുകൾക്ക് അകിട് വീക്കവും ,ദഹന സംബന്ധമായ അസുഖങ്ങളുമാണ് കണ്ടുവരാറുള്ളത്. ഇത്തരം അസുഖങ്ങൾക്ക് നേരത്തേ തന്നെ വൈദ്യസഹായം കൊടുക്കേണ്ടതാണ് .ആട്ടിൻ പാലിനും മാംസത്തിനും വിപണിയിൽ ഇരട്ടി വിലയുണ്ട്.  അതിനാൽ ഇവ മറ്റ് വളർത്ത് മൃഗങ്ങളേക്കാൾ എത്രയോ ലാഭകരം തന്നെയാണ് .


English Summary: Goat farming (1)

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters