Updated on: 8 April, 2024 10:57 PM IST
നാടൻ പശു

പശുവിൻ പാലിൽ 95%വും അടങ്ങിയിരിക്കുന്നത് പ്രോട്ടീനുകളാണ് - കേസീനുകളും ജലസദൃശ പോട്ടീനുകളും. കേസീനുകളിൽ പ്രധാനം ബീറ്റാകേസീനുകളാണ്. ജീനുകൾക്കുണ്ടാകുന്ന രൂപാന്തരങ്ങളുടെ ഫലമായി ബീറ്റാകേസിനുകൾ തന്നെ 12 ഇനം കാണപ്പെടുന്നു. ഇതിൽ എ1 എ2 എന്നീ ബീറ്റാകേസിനുകളാണ് പശുവിൻ പാലിൽ സർവ്വ സാധാരണമായി കണ്ടു വരുന്നത്. ടൗറിൻ ഇനത്തിൽ പെട്ട വിദേശ പശുക്കളുടെ പാലിൽ എ1 പ്രോട്ടീനാണ് കൂടുതൽ കാണുന്നത്. നാടൻ പശുക്കളിൽ എ2 ഇനമാണ് ഉണ്ടാവുക.

സാധാരണ പശുക്കളിൽ കാണുന്ന ജീനോടൈപ്പുകളാണ് എ1 എ1, എ1എ2, എ.എ2 എന്നിവ. എിഎ1 ജിനോടൈപ്പിലുള്ള പശു എ1 പാലും എ.എ2 നൽകുന്നത് എ2 പാലുമായിരിക്കും. എ എ2 ജീനോ ടൈപ്പുള്ള പശുക്കൾ എ1.എ2 മിശ്രിത പാലാണ് ചുരത്തുക. ഭാരതത്തിലെ 37 ഇനം നാടൻ പശുക്കളും നല്‌കുന്നത് എ 2 ഇനം പാലാണ്. അമ്മയുടെ മുലപ്പാലിൻ്റെ നന്മയ്ക്കു തുല്യം നില്ക്കും ഈ നാടൻ പശുവിൻ പാൽ. ഈയൊരു കാരണം മതി നാടൻ പശുവിനെ ഗോമാതാവെന്ന് അഭിസംബോധന ചെയ്യാൻ. സ്വന്തം കുഞ്ഞുങ്ങൾക്കു ചുരത്തുന്ന പാൽ അതേ ഗുണനമേന്മയോടെ മാലോകർക്കായി ഗോക്കൾ പങ്കിടുന്നു. രോഗത്തിനു കാരണമാകുന്ന ദീപനരസങ്ങളൊന്നും നാടൻ പശുവിൻ പാലിലുണ്ടാവില്ല.

ഭാരതീയ ഗോക്കൾ ചുരത്തുന്ന പാലിൻ്റെ സവിശേഷഗുണങ്ങൾ നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസർച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 22 നാടൻ പശുവിനങ്ങളെ പഠനവിധേയമാക്കിയപ്പോൾ റെഡ് സിന്ധി, സഹിവാൾ, താർപാർക്കർ, രതി, ഗിർ എന്നീ അഞ്ച് ഇനങ്ങൾ നല്കുന്ന പാലിൽ ഗുണമേന്മയ്ക്കു നിദാനമായ എ2 അല്ലെലെ ബീറ്റാ കേസിൻ ജീനുകൾ 100%വും മറ്റു ദേശി ഇനങ്ങളിൽ 94%വും ഉണ്ടെന്നു കണ്ടെത്തി. എന്നാൽ ജഴ്‌സി പോലുള്ള സങ്കരങ്ങളിൽ ഈ സുപ്രധാന ജീനിന്റെ സാന്നിധ്യം വെറും 64% മാത്രമായിരുന്നു. പാലിലെ എ അല്ലെലെയുടെ കൂടുതൽ അളവ് സൂചിപ്പിക്കുന്നത് കൂടുതൽ ഉപയോഗ പ്രദമായ ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു എന്നാണ്.

English Summary: Benefits of desi cow milk
Published on: 08 April 2024, 10:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now