Updated on: 23 January, 2023 11:45 PM IST
അതുല്യ കോഴികൾ

വെളിച്ചവും വായുസഞ്ചാരവും യഥേഷ്ടം ലഭിക്കാത്ത അശാസ്ത്രീയമായ പരമ്പരാഗത കൂടുകൾ മുട്ടയുൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതോടൊപ്പം കോഴികൾക്ക് സുരക്ഷയും, യഥേഷ്ടം തീറ്റയും വെള്ളവും ലഭ്യമാക്കുന്നതിനുള്ള സൗകര്യവും കൂടുകളിൽ ഉണ്ടാവേണ്ടതുണ്ട്.

കൂടാതെ തിരക്കേറിയ നാഗരിക ജീവിതത്തിൽ കോഴിക്ക് വെള്ളവും തീറ്റയും നൽകാനായി സമയം കണ്ടെത്താൻ പോലും നമുക്ക് ബുദ്ധിമുട്ടാണ്. അതിനുള്ള പരിഹാരം കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളും കൂടുകളുടെ നവീകരണത്തിൽ അവലംബിച്ചിട്ടുണ്ട്. ഈ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രവും സജ്ജീകരിച്ചത്.

വ്യാവസായിക കൂടുൽപ്പാദനത്തിൽ പ്രാവീണ്യമുള്ള അയൽ സംസ്ഥാന സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് പരമാവധി കുറഞ്ഞ ചെലവിൽ ഗാർഹിക കൂടുകൾ നിർമ്മിച്ചിട്ടുള്ളത്.

  • തുരുമ്പെടുക്കാത്ത ജി.ഐ. കമ്പികൾ കൊണ്ടാണ് കുട് നിർമ്മിച്ചിട്ടുള്ളത്.
  • തറനിരപ്പിൽ നിന്നും ഒന്നരയടി ഉയരത്തിൽ സ്റ്റാന്റിലാണ് കൂട് ഉറപ്പിച്ചിരിക്കുന്നത്.
  • ബലമുള്ള ഇരുമ്പു കമ്പികൾ കൊണ്ടാണ് സ്റ്റാന്റ് നിർമ്മിച്ചിരിക്കുന്നത്. യഥേഷ്ടം തീറ്റ നൽകുന്നതിനായി വലുപ്പമുള്ളതും നനഞ്ഞാൽ കേടുവരാത്തതുമായ പി.വി.സി തീറ്റപ്പാത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ വൃത്തിയാക്കാനും എളുപ്പമാണ്.
  • മുട്ട കൂടിനു പുറത്തുനിന്നും ശേഖരിക്കാവുന്ന എഗ്ഗ് ചാനൽ സജ്ജീകരിച്ചിട്ടുണ്ട്. . ഒരാഴ്ച്ചത്തേക്കുള്ള വെള്ളം ശേഖരിക്കാവുന്ന ടാങ്കും കോഴികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വെള്ളം കുടിക്കുവാനുതകുന്ന ആട്ടോമാറ്റിക് നിപ്പിൾ സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇതുമൂലം വെള്ളം പാഴായിപ്പോകുന്നതും തീറ്റയിൽ ഈർപ്പം കലർന്ന് പൂപ്പൽ ബാധ ഉണ്ടാകുന്നതും തടയാനാകും.
  • തീറ്റപാത്രങ്ങളും നിപ്പിളുകളും വൃത്തിയാക്കുവാൻ പ്രത്യേക സൗകര്യം ഉപയോഗിച്ചിരിക്കുന്നു. തീറ്റയും മുട്ടകളും അന്യപക്ഷികളും മൃഗങ്ങളും നശിപ്പിക്കുന്നതു തടയുന്നതിനായി പ്രത്യേക സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നു. മോഷണത്തിലൂടെയുള്ള നഷ്ടം ഒഴിവാക്കുന്നതിനായ കൂടുകൾ പുറത്തുനിന്നും പൂട്ടി സുരക്ഷിതമാക്കാനുള്ള സംവിധാനമുണ്ട്.
  • കോഴികളെ കീരികളും നായ്ക്കളുമടങ്ങുന്ന ഇരപിടിയന്മാർ അപായപ്പെടുത്താതിരിക്കുവാൻ അകലം കുറഞ്ഞ കമ്പിവല കൂടുകളുടെ പാർശങ്ങളിൽ
    ഉപയോഗിച്ചിരിക്കുന്നു
  • കാഷ്ഠം തെറിച്ചുവീണ് പരിസരം മലിനമാകാതിരിക്കാനും ജൈവവളം ശേഖരിക്കുന്നതിനും പ്രത്യേക സംവിധാനങ്ങളുണ്ട്
English Summary: benefitsx of athulya hen cages
Published on: 23 January 2023, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now