Updated on: 16 July, 2023 4:21 AM IST
ബെരാരി

മഹാരാഷ്ട്രയിലെ ബെരാർ പ്രവിശ്യയിൽ നിന്നാണ് ബെരാരി  ഇനത്തിന് ആ പേര് ലഭിച്ചത്. ബെരാർ പ്രവിശ്യ ഇപ്പോൾ അറിയപ്പെടുന്നത് വിദർഭ എന്ന പേരിലാണ്. വിദർഭപ്രദേശത്തെ അകോള, അമരാവതി, വാർധ, നാഗ്പൂർ ജില്ലകളിൽ ഇവ വ്യാപകമായി കണ്ടുവരുന്നു. ലാഖി, ഗാവോറാണ്' എന്ന് പേരുകളിൽ പ്രാദേശികമായി ഇവ അറിയപ്പെടുന്നു.

2012 ലാണ് ദേശീയ ജാതി ജനിതകശേഖര ബ്യൂറോ ഇവയെ ഒരു ഇനമായി അംഗീകരിച്ച് ഇന്ത്യയിലെ അംഗീകൃത ആടിനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇറച്ചിക്കായാണ് പ്രധാനമായും ഈ ഇനത്തെ കർഷകർ വളർത്തിവരുന്നത്. വിദർഭപ്രദേശത്തെ വേനൽക്കാലത്തെ ഉയർന്ന ചൂടിലും നന്നായി വളരാൻ കഴിയുന്നു എന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. 

ഇളം തവിട്ടു മുതൽ കടും തവിട്ടു വരെയുള്ള നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ആണാടുകൾക്ക് കഴുത്തിൽ കറുത്ത നിറത്തിലുള്ള വളയം കാണപ്പെടുന്നു. ശരീരത്തിന്റെ മേൽഭാഗത്തായി നട്ടെല്ലിൽ നിന്നാരംഭിച്ച് വാൽ വരെ നീളുന്ന കറുത്ത വര ഇവയിൽ കാണാവുന്നതാണ്. തുടയിലെ രോമങ്ങൾ, പുരികക്കൊടി, മൂക്ക് എന്നിവിടങ്ങളിൽ തവിട്ടോ കറുപ്പോ നിറങ്ങൾ കാണുന്നു. അല്പം വളവോടു കൂടി മുഖത്തിന്റെ ഇരുവശത്തും കൊമ്പിന്റെ ആരംഭ ഭാഗത്തു നിന്നും മൂക്കിന്റെ അറ്റം വരെ ഇളം നിറത്തിലോ ഇരുണ്ട നിറത്തിലോ ഉള്ള വരകളും കാണപ്പെടുന്നു.

റോമൻ മൂക്കാണ് ബെരാരി ആടുകളുടേത്. ആണിനും പെണ്ണിനും കൊമ്പുകൾ കാണപ്പെടുന്നു. ചെറിയ, പരന്ന കൊമ്പുകൾ മുകളിലേക്കും പുറകിലേക്കുമായിട്ടാണ് കണ്ടു വരുന്നത്. ഇലകൾ പോലെ പരന്നതും തൂങ്ങിക്കിടക്കുന്നവയുമായ ഇടത്തരം വലുപ്പുള്ളവയാണ് ബെരാരി ആടുകളുടെ ചെവികൾ. ഉയർന്ന പ്രത്യല്പാദനക്ഷമത കാണിക്കുന്ന ബെരാരി ആടുകളിൽ ഒന്നു മുതൽ നാലു വരെ കുട്ടികൾ ഉണ്ടാകാറുണ്ട്.

English Summary: berai goat is very famous for rearing
Published on: 15 July 2023, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now