വിവിധോദ്ദേശ എരുമയിനമായ ഭദവാരിക്ക് ഇറ്റാവ എന്നും വിളിപ്പേരുണ്ട്. ഇവയുടെ വംശവഴിത്താരകളിൽ മധ്യപ്രദേശിലെ ജില്ലകളായ ഭിൻഡ്, മൊറേന; ഉത്തർപ്രദേശിലെ ആഗ്ര, ഇറ്റാവ ജില്ലകളും ഉൾപ്പെടുന്നു. പ്രസ്‌തുത പ്രദേശങ്ങൾ പുരാതന ഭടാവർ രാജ്യമായിരുന്നതിനാലാണ് എരുമയ്ക്ക് പേര് ഭടവാരി എന്നായത്. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും യമുന, ചമ്പൽ, ഉതാങ്കൻ നദീതടങ്ങളിലും മലയിടുക്കുകളിലുമാണ് ഇവ കൂടുതലും കാണപ്പെടുന്നത്.
ആഗ്രയിലെ ബാഹ് താലൂക്ക്, ഇറ്റാവയിലെ ചക്കർനഗർ, ബാർപുര ബ്ലോക്കുകൾ, മൊറേനയിലെ അംബ, പോർസ താലൂക്കുകൾ, ഭിണ്ട് ജില്ലയിലെ മഹങ്കാവോൻ താലൂക്ക് എന്നിവിടങ്ങളിലാണ് ഇവയുടെ പ്രജനന മേഖല. കറുപ്പു കലർന്ന ചെമ്പു നിറമോ ഇളം ചെമ്പു നിറമോ ശരീരത്തിന് പൊതുവായി ഉണ്ടാകും.
കാലുകളിലെ വയ്‌ക്കോൽ പോലുള്ള വെള്ള വരകൾ ശ്രദ്ധേയമാണ്. കഴുത്തിനു പിന്നിൽ കാന്തി എന്ന് പ്രാദേശികമായി വിളിക്കുന്ന രണ്ട് വെളുത്ത വരകൾ എന്ന ഇംഗ്ലീഷ് അക്ഷരത്തിനു സമാനമായി ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. വശങ്ങളിലേക്കു വളർന്ന് താഴേക്കും പിന്നീട് സമാന്തരമായി പിന്നിലേക്ക് ഏതാണ്ട് കഴുത്തുവ അതിനു ശേഷം മുകളിലേക്കും വളർന്നിരിന്ന കൊമ്പുകളും ഇവയ്ക്കുണ്ട്. പ്രാദേശികമായിമായതും ഗുണമേന്മ കുറഞ്ഞതുമായ പരുക്കൻ തീറ്റസാധനങ്ങൾ ഭക്ഷിച്ച് ജീവിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. മൊത്തം പാലുത്പാദനം കുറവാണ്.