Updated on: 11 June, 2021 4:24 PM IST
ബയോഫ്ലോക്ക് മത്സ്യകൃഷി

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

മത്സ്യകൃഷിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ കീഴില്‍ എസ് സി / എസ് ടി വിഭാഗങ്ങള്‍ക്കായുള്ള ജല ആവശ്യകത കുറഞ്ഞ നൂതന കൃഷി രീതികളായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍ എ എസ്), ബയോഫ്ലോക്ക് മത്സ്യകൃഷി എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

ആര്‍എഎസ് കൃഷിരീതിയില്‍ മത്സ്യതോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കും. ഗിഫ്റ്റ്, ചിത്രലാട തുടങ്ങിയ മത്സ്യങ്ങളെയാണ് ഇതില്‍ നിക്ഷേപിക്കുക. 100 മീറ്റര്‍ ക്യൂബ് ഏരിയയിലുള്ള ആര്‍എഎസിന്‍റെ മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ്. സ്വന്തമായി കുളങ്ങള്‍ ഇല്ലാത്തവര്‍ക്കും മത്സ്യകൃഷി ചെയ്യാന്‍ സാധിക്കുന്ന രീതിയാണ് ബയോഫ്ലോക്ക്.

ജലത്തില്‍ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മജീവികള്‍ അടങ്ങുന്ന ആഹാരം ടാങ്കില്‍ തന്നെ ഉത്പാദിപ്പിച്ച് മത്സ്യം വളര്‍ത്തുന്ന രീതിയാണിത്. നാലു മീറ്റര്‍ വ്യാസവും ഒന്നര മീറ്റര്‍ നീളവുമുള്ള ഏഴ് ടാങ്കുകളാണ് പദ്ധതിപ്രകാരം നിര്‍മ്മിക്കേണ്ടത്. ഇതിന്‍റെ ചെലവ് 7.5 ലക്ഷം രൂപയാണ്. ഈ രണ്ട് തരം കൃഷിരീതികള്‍ക്കും 60 ശതമാനം സബ്സിഡി സര്‍ക്കാര്‍ സഹായമായി ലഭിക്കും. ആറു മാസം കൊണ്ട് വിളവെടുക്കാം എന്നതിനാല്‍ ഒരു വര്‍ഷം രണ്ടു തവണ കൃഷി ചെയ്യാന്‍ സാധിക്കും.

താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ആമ്പക്കാടന്‍ ജംഗ്ഷന്‍, പള്ളിക്കുളം, തൃശൂര്‍ - 01 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 15. തപാല്‍ മുഖേനയോ ddftsr@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷിക്കാം.

ഫോണ്‍ : 0487 2421090/2441132

English Summary: biofloc farming appliction invited: apply soon
Published on: 11 June 2021, 04:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now