Updated on: 6 October, 2020 8:56 AM IST

കൂട്ടിൽ ലഭ്യമായ പ്രകാശത്തിന്റെ അളവ് ഇറച്ചിക്കോഴികളുടെ വളർച്ചയെ സ്വാധീനിക്കുന്നു. തുറന്ന ഷെഡുകളിൽ പ്രാകൃത്യാലുള്ള വെളിച്ചം 12 മണിക്കൂറും ലഭ്യമാകും. പ്രകാശം കണ്ണിൽ പതിഞ്ഞശേഷം ഈ ഉത്തേജനം റെറ്റിന, ഒപ്റ്റിൿരമ്പ് വഴി പീനിയൽ ഗ്രന്ഥി, ഹൈപതലാമസ് എന്നിവിടങ്ങളിലെത്തുന്നു. ഇത് വളർച്ചയ്ക്കാവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.

ഇതിനുപുറമേ പ്രകാശം കൂട്ടിലെ തീറ്റപ്പാതവും വെള്ളപ്പാത്രവും കാണുവാൻ സഹായിക്കുന്നു. പ്രകാശമുള്ളപ്പോൾ കൂടുതൽ സമയം തീറ്റ തിന്നാനും വെള്ളം കുടിക്കാനും ഉപയോഗിക്കുന്നു. പ്രകാശത്തിന്റെ തീവ്രത, കാലയളവ്, നിറം എന്നിവയാണ് കോഴികളുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ.

കാലയളവ്

12 മണിക്കൂർ പകൽവെളിച്ചമുള്ള കാലയളവിൽ രാത്രികാലത്ത് മാത്രമേ വെളിച്ചം നല്കേണ്ടതുള്ളു. ബ്രൂഡിങ് കാലയളവിൽ 24 മണിക്കൂർ വെളിച്ചം ആവശ്യമാണ്. എന്നാൽ ജനലില്ലാത്ത അടച്ചിട്ട ഷെഡുകളിൽ വെളിച്ചവും ഇരുട്ടും മാറിമാറി നല്കാറുണ്ട്. 1 മണിക്കൂർ വെളിച്ചവും 3 മണിക്കൂർ ഇരുട്ടും കൊടുക്കുന്ന 6 തവണകളും, ഒരു മണിക്കൂർ വെളിച്ചവും 2 മണിക്കൂർ ഇരുട്ടുംനല്കുന്ന 8 തവണകളും 2 മണിക്കൂർ വെളിച്ചവും 6 മണിക്കൂർ ഇരുട്ടുമുള്ള 3 തവണകളും 2 മണിക്കൂർ വെളിച്ചവും 9 മണിക്കൂർ ഇരുട്ടുമുള്ള 2 തവണകളും ഒരു ദിവസത്തിൽ ഉണ്ടാകും. ഇത്തരത്തിൽ ഇടവിട്ട് ഇരുട്ടും പ്രകാശവും നല്കുമ്പോൾ തീറ്റ പാഴായിപ്പോകുന്നത് തടയാനും തീറ്റപരിവർത്തനശേഷി കൂട്ടാനും കഴിയുന്നു. കോഴികൾ വിശ്രമിക്കുന്നതിനാൽ നല്ല ദഹനവും പോഷകങ്ങളുടെ ആഗിരണവും നടക്കും.

തീവ്രത

വെളിച്ചത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റാണ് ലക്സ്. ഒരു ലക്സ് മീറ്റർ ഉപയോഗിച്ച് ഇത് അളക്കാം. വെളിച്ചത്തിന്റെ കാലയളവിന്റെയത്രയും പ്രാധാന്യം തീവ്രതയ്ക്കില്ല. തീവ്രത അധികമായാൽ കോഴികൾക്ക് ദോഷകരമാണെന്നു മാത്രമല്ല വൈദ്യുതചാർജും വർദ്ധിക്കും. കോഴികൾ പരസ്പരം കൊത്തുന്നതിനും തീറ്റപരിവർത്തനശേഷി കുറയുന്നതിനും കാരണമാകും. ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴിക്കുഞ്ഞിന് 11 ലക്സസ് യൂണിറ്റ് വെളിച്ചം വേണം. ഇതിനായി 40 വാട്ട് ബൾബ് 2.4 മീറ്റർ ഉയരത്തിൽ ഒരു റിഫ്ളക്ടർ സഹിതം 20 സ്ക്വയർ മീറ്റർ സ്ഥലത്ത് മതിയാകും. ഇതിനുപുറമേ 40 വാട്ടിന്റെ ഒരു ട്യൂബ് ലൈറ്റ് ഓരോ 50 സ്ക്വയർ മീറ്റർ സ്ഥലത്ത് വേണ്ടിവരും. ബൾബുകൾക്ക് പകരം സി.എഫ്.എൽ. ലാമ്പുകളും ഉപയോഗിക്കാം. 7, 9, 11, 13, 15, 18, 20 വാട്ട് ലാമ്പുകൾ ഇതിനായി ലഭ്യമാണ്.

നിറം

ചുവന്ന ബൾബുകൾ പരസ്പരം കൊത്തുന്നത് തടയും. വെള്ളനിറത്തിലുള്ള പ്രകാശം കൊടുക്കുമ്പോൾ കോഴികളുടെ ഭാരം കൂടും. നീലനിറം കൊടുക്കുകയാണെങ്കിൽ കോഴികൾ ശാന്തരായിരിക്കും. പച്ചനിറം വളർച്ചാനിരക്കും തീറ്റപരിവർത്തനശേഷിയും കൂട്ടും. ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങൾക്ക് ഇറച്ചിക്കോഴികളിൽ കാര്യമായ സ്വാധീനമില്ല.

English Summary: broiler chicken light necessity kjaroct0620
Published on: 06 October 2020, 08:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now