Updated on: 20 October, 2020 9:47 AM IST

നിങ്ങൾ പോത്ത് വളർത്താൻ ആഗ്രഹിക്കുന്നുവോ?

1. എപ്പോഴും പോത്തിനെ വാങ്ങുമ്പോൾ തീരെ ചെറിയ കുട്ടികളെ വാങ്ങാതിരിക്കുക.
കാലുകൾക്ക് നീളം, ഉടനീളം, വാൽ തുമ്പിൽ വെള്ളച്ചുട്ടി, വൃക്ഷണ ഭാഗത്തുള്ള തുടയിടുക്കിൽ ചുളിവുകൾ, കഴുത്തിലെ ചുളിവുകൾ, ചെറിയ കൊമ്പുകൾ ഇവയെല്ലാം ആണ് നല്ലൊരു പോത്തിന്റെ ലക്ഷണങ്ങൾ.  വയർചാടിയവ, വലിയ കൊമ്പുള്ളവ എന്നിവ ഒഴിവാക്കുക. പോത്തിന്റെ ചന്തി, വാരിയെല്ല് ഭാഗത്തു ഒന്നു തൊട്ട് നോക്കുക തൊലിക്കട്ടി കൂടുതൽ ആണെങ്കിൽ വേണ്ട

2. നിശ്ചിത ഇടവേളകളിൽ വിരമരുന്നു നൽകുക. ഡോക്ടറെ കണ്ട് പോത്തിന്റെ തൂക്കത്തിന് അനുസരിച്ചുവേണം വിരമരുന്നു നൽകാൻ.

സ്വയം ചികിത്സ ഒഴിവാക്കുക. പരമാവധി കൈത്തീറ്റ ഒഴിവാക്കുക. സ്ഥിരം വെള്ളത്തിൽ കെട്ടുന്ന പോത്തനെങ്കിൽ 2 മാസം, അല്ലെങ്കിൽ 3 മാസം ഇടവേളയിൽ വിരമരുന്ന കൊടുക്കാം.
[ഗോതമ്പു തവിടും ശർക്കരയും ചേർത്ത് ഗുളിക പൊടിച്ചു അതിൽ ചേർത്ത് നൽകാം, പഴത്തിൽ വെച്ച് നൽകാം ] വെള്ളമെല്ലാം കൊടുത്ത് അരമണിക്കൂർ ശേഷം മരുന്നുകൾ നൽകിയാൽ അത്യുത്തമം

3. വയറിളക്കം ഉണ്ടെങ്കിൽ മരുന്ന് നൽകി വൈക്കോൽ കൊടുക്കുക. പച്ചപ്പുല്ല് രണ്ടു ദിവസത്തേക്ക് ഒഴിവാക്കുക. കഴിവതും വൃത്തിയുള്ള സ്ഥലത്ത് കെട്ടുക. ഭക്ഷണം നൽകുന്ന പാത്രങ്ങൾ വൃത്തിയായി വെക്കുക.

4. പിന്നീട് മൂക്കുകയർ ; ആവശ്യമെങ്കിൽ മാത്രം ഇടുക. മിണ്ടാപ്രാണി അല്ലെ, 8mm കയർ ഉപയോഗിക്കുക അല്ലെങ്കിൽ മൂക്ക് കീറാൻ സാധ്യത ഉണ്ട്. ഒരാഴ്ചയോളം പരൽ ഉപ്പു കലക്കിയ ചെറിയ ചൂടുവെള്ളം മൂക്കിൽ ഇറ്റിക്കുക.

 

5. ഈച്ചശല്യം അതാണ് അടുത്തത്. കുളിപ്പിച്ച ശേഷം വേപ്പെണ്ണയും വെളിച്ചെണ്ണയും ചേർത്ത് പുരട്ടിയാൽ ഒഴിവാക്കാം. വേപ്പെണ്ണ മാത്രം പുരട്ടി വെയിലത്ത്‌ നിർത്തരുത്. കർപ്പൂരം കലക്കിയ വെള്ളം സ്പ്രൈ ചെയ്യുന്നതും അത്യുത്തമം.

6. വാഴ, തണ്ണിമത്തൻ തോട്, പച്ചക്കറി വെസ്റ്റ്, കഞ്ഞി (ഒരുപാട് ആകരുതേ ) ഇവയെല്ലാം പോത്തുകൾക്ക് ഇഷ്ടഭക്ഷണം ആണ്.
പുളിയറിപ്പൊടി, കടലപ്പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, ഗോതമ്പു തവിടു, അരിത്തവിട് എല്ലാം പുഷ്ഠി പെടാൻ നൽകാം (ഒരുപാട് കൊടുക്കേണ്ട അവസാനം തീറ്റിയുടെ വിലകൂടി ആകുമ്പോൾ പോത്ത് വളർത്തൽ നഷ്ടം ആണെന്ന് തോന്നും )

7. മൂക്ക് കുത്തിയ മുറിവ്, ചെവിക്ക് ഉള്ളിൽ, കൊമ്പിന് അടിയിൽ ഇവിടെയെല്ലാം ആഴ്ചയിൽ പരിശോധിക്കുക. അസ്വാഭാവികാത കണ്ടാൽ ഡോക്ടറെ വിളിക്കുക

8.അവനവന്റെ സുരക്ഷ അവനവൻ നോക്കുക, പോത്താണ് എപ്പഴാ തിരിയുന്നത് എന്ന് പറയാൻ പറ്റില്ല. പോത്തിന് ഏത്തവാഴ അറിയാമോ എന്നൊരു ചൊല്ലുണ്ട്

9. മീനെണ്ണ, കോഴിമുട്ട എന്നിവ കൊടുത്താൽ തടികൂടും എന്ന് പറയുന്നു ആധികാരികമായി അറിയില്ല കേട്ടോ.
രാസവസ്തുക്കൾ കൊടുത്തു തടി കൂട്ടല്ലേ... ഇതിനെ വെട്ടി വാങ്ങി തിന്നുന്നവർ കുട്ടികളാകാം വൃദ്ധരാകാം ഗർഭിണികളാകാം ഓർക്കുക

10. മുറിവുവൾക്ക് HIMAX ഓയിന്റ്മെന്റ്, തൊലിപ്പുറത്തു ഉണ്ടാകുന്ന രോഗങ്ങൾക്ക് ASCABIOL ലോഷൻ ഉപയോഗിക്കാം.

വസ്തുവക പ്രായഭേദമന്യേ എല്ലാവർക്കും പറ്റുന്ന ആദായകരമായ ഒരു ബിസിനസ്‌ ആണ് പോത്ത് വളർത്തൽ. ചില കുഞ്ഞി കുഞ്ഞി കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലൊരു ഫലമുണ്ടാക്കാം

English Summary: buffalo buying tips kjoctar2020
Published on: 20 October 2020, 09:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now