പശു വളർത്തലിലേക്കു ഇറങ്ങുന്ന കർഷകർ അറിയേണ്ട കാര്യങ്ങൾ, നല്ല ഇനം പശുവിന്റെ ലക്ഷണങ്ങൾ, കൂടുതൽ പാൽ കിട്ടുമോ എന്ന് അകിട് നോക്കിത്തന്നെ എങ്ങനെ മനസിലാക്കാം കേരളത്തിൽ വളർത്താൻ അനുയോജ്യമായ ഇനം ഏതു, കൂടുതൽ പാൽ കൊടുക്കാനായി തീറ്റ കൊടുക്കേണ്ട രീതി, പാൽ ഉത്പാദനം കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നറിയാനായി നിരവധി കർഷകർ എഴുതിചോദിക്കാറുണ്ട്. അതിനുള്ള ചില നിർദ്ദേശങ്ങൾ പശു വളർത്തലിൽ കൂടുതൽ പാരമ്പര്യം ഉള്ള കർഷകരിൽ നിന്ന് ശേഖരിച്ചത്.
പാലുത്പാദനത്തിൽ ഏറ്റവും മുന്തി നിൽക്കുന്നത് എച്ച് എഫ്`എന്ന വെറൈറ്റി ആണ്. (Holstein Friesian cattle).ഇതിന്റെ ജന്മ ദേശം ഹോളണ്ട് ആണ്. അതുപോലെ ജേഴ്‌സി പശുവും പാൽ നല്ലതുപോലെ കിട്ടുന്ന വിദേശി പശുവാണ്. മുൻപ് നമ്മൾ പാലുൽപ്പാദനത്തിനു വേണ്ടി ബ്രൗൺ, സ്വിസ്സ് ബ്രൗൺ ഒക്കെ വളർത്തിയിരുന്നു. ഭാരിച്ച ശരീരവും നല്ല പാലുത്പാദനവും ആയിരുന്നു അവയുടെ പ്രത്യേകത.HF is the foremost variety in milk production. (Holstein Friesian cattle) .It is native to Holland. Likewise the Jersey cow is an exotic cow that gets milk as well. Previously we used to grow brown and Swiss brown for meat and dairy. They were characterized by a heavy body and good milk production.
കൊല്ലം ജില്ലയിലും തിരുവനതപുരം ജില്ലയിലും ഹ്യൂമിഡിറ്റി കൂടുതലാണ്. അതായത് ചെറിയ ജോലി ചെയ്താലും വിയർക്കും. മറ്റു രാജ്യങ്ങളിൽ നേരെ എതിരാണ്. എത്ര ജോലി ചെയ്താലും വിയർക്കില്ല. അതുകൊണ്ടു എച്ച് എഫ് പശുക്കൾ ഈ ജില്ലകളിൽ അത്ര നന്നായി വളരില്ല.അവയ്ക്കു തണുപ്പ് ആവശ്യമാണ്. എന്നാൽ ജേഴ്‌സി പശുക്കൾ ഇവിടങ്ങളിൽ നന്നായി വളരും. അതായത് മറ്റു സംസ്ഥാനങ്ങളിൽ ഓരോ ജില്ലയിലും നന്നായി വളരുന്ന ഇനങ്ങളെ കാണാം. അത് ആ നാട്ടിലെ കാലാവസ്ഥയും തീറ്റയും എല്ലാം കണക്കിലെടുത്താണ്.നമ്മുടെ നാട്ടിൽ കാണാൻ നല്ല പശുവാണോ അല്ലെങ്കിൽ നാടനാണോ വിദേശിയാണോ ഇത് മാത്രമാണ് കണക്കിലെടുക്കുക. എന്നിട്ടു ഫാൻ വേണം, തണുത്ത അന്തരീക്ഷം വേണം. അങ്ങനെയൊക്കെ പശുവിനെ വളർത്തുമ്പോൾ ചിലവും കൂടുകയാണല്ലോ. എന്നാൽ നമ്മുടെ കേരളത്തിലും മറ്റു നാടുകളിലെ പോലെ ജില്ലയും കാലാവസ്ഥയും അനുസരിച്ചു പശുക്കളെ തെരഞ്ഞെടുക്കാം, വളർത്താം, ഒന്ന് പഠിച്ചു മനസ്സിലാക്കിയാൽ മതി. അടിമാലി, ഇടുക്കി, മൂന്നാർ എന്നിവിടങ്ങളിൽ എച്ച് എഫ് പശുക്കൾ ഏറ്റവും കൂടുതൽ പാലുത്പാദനം തരുന്നുണ്ട്. കുരിശുമല, വാഗമൺ ഇവിടങ്ങളിലൊക്കെ എച്ച് എഫ് ആണ് നന്നായി വളരുന്ന ഇനം
കേരളത്തിലെ തെക്കൻ ജില്ലകളിൽ ജേഴ്‌സി പശുക്കൾ ആണ് നല്ലതു. പശുക്കളിൽ പാൽ ഞരമ്പ് ഉണ്ട്. ഈ പാൽ ഞരമ്പ് തടിച്ചിട്ടുണ്ടോഎന്ന് നോക്കുക. അതിന്റെ അകിടിൽ നിന്ന് വയറ്റിലേക്ക് പോകുന്ന ഒരു ഞരമ്പാണ്. അത് തടിച്ചിരിക്കുന്നു എങ്കിൽ കൂടുതൽ പാലുത്പാദനം ഉണ്ടാകാൻ സാധ്യതയുണ്ട്. അത് സാധാരണ പോലെ ആണെങ്കിൽ അതിനു നല്ലപോലെ പാൽ തരാൻ കഴിയില്ല എന്നാണ് ലക്ഷണം പറയുന്നത്. എത്രത്തോളം വണ്ണം ഉണ്ടായേക്കുന്നുവോ അത്രത്തോളം പാൽ കിട്ടും എന്ന് മനസ്സിലാകാൻ. അവയുടെ അകിട് കാണുമ്പോളറിയാൻ കഴിയും പശുക്കളെ വളർത്തി പരിചയമുള്ളവർക്ക്.
പാലുത്പാദനം കൂട്ടുന്നതിന് പശുവിന്റെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും അറിയണം. പശുവിനെ വാങ്ങുമ്പോൾ അതിനു 10 അല്ലെങ്കിൽ 15 ലിറ്റർ പാൽ കിട്ടും എന്ന് പറഞ്ഞാണ് വില്പന നടത്തുന്നത് എങ്കിലും, ആ പശുവിനെ നമ്മൾ വീട്ടിലേക്കു കൊണ്ട് വന്നു അതിനു 20 ലിറ്റർ പാലാക്കാൻ ശ്രമിക്കരുത്. 10, 15 ലിറ്റർ പാൽ കിട്ടുന്ന പശിവിനു അതേ രീതിയിൽ പാൽ കിട്ടുന്നതിനായി പിണ്ണാക്ക് പരുത്തിക്കുരു മുതലായവ കൊടുത്ത് നമ്മുടെ ചെലവ് കൂട്ടാതെ, ഒരു ലിറ്റർ പാലിന് 400 ഗ്രാം തീറ്റ എന്ന കണക്കിൽ കൊടുക്കുക. അങ്ങനെ എങ്കിൽ 10 ലിറ്റർ പാലിന് 4 കിലോ തീറ്റ മതി. രാവിലെ 2 വൈകിട്ട് 2 എന്ന കണക്കിൽ കൊടുക്കുക. അതുകൂടാതെ 250 കിലോയ്ക്ക് താഴെ ഭാരമുള്ള പശു ആണെങ്കിൽ രണ്ടര കിലോ തീറ്റയും, 250 കിലോയ്ക്ക് മുകളിൽ ഭാരമുള്ള പശുവാണെങ്കിൽ 3 കിലോ തീറ്റയും അഡീഷണൽ ആയി കൊടുക്കാം. 10 ലിറ്റർ പാൽ കിട്ടുന്ന പശുവിനു 4 കിലോ തീറ്റയും അവയുടെ ഭാരം അനുസരിച്ചു 3 കിലോ എക്സ്ട്രാ തീറ്റയും അങ്ങനെ 7 കിലോ തീറ്റയും കൊടുക്കാം. മൂന്നര കിലോ തീറ്റ രാവിലെയും അത്ര തന്നെ തീറ്റ വൈകിട്ടും കൊടുക്കാം. ഇങ്ങനെ 7 കിലോ തീറ്റയും ആവശ്യാനുസരണം പച്ചപ്പുല്ലും കൊടുക്കുകയാണെങ്കിൽ മറ്റാഹാരം ഒന്നും കൊടുക്കേണ്ട കാര്യമില്ല. കർഷകർക്ക് പശു വളർത്തൽ ബാധ്യത ആകില്ല. നാം 10 ലിറ്റർ പാലുള്ള പശുവിനെ വാങ്ങിയിട്ട് അതിൽ നിന്ന് 20 ലിറ്റർ പാൽ കറന്നെടുക്കാം എന്ന് കരുതി കൂടുതൽ തീറ്റ കൊടുത്തിട്ടു കാര്യമില്ല. പശു വളർത്തൽ നഷ്ടത്തിലേക്കേ പോവുകയേയുള്ളൂ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഗോശാല ബിനുവിൻ്റെ വിശേഷങ്ങള്‍
#Jersey#Brown#Cattle#Farmer#Agriculture#Krishijagran