Updated on: 22 October, 2020 11:48 AM IST

ബി.വി.380 മുട്ടക്കോഴികൾ, ഹൈടെക് കൂടുകൾ, വളർത്തിയ കേന്ദ്രവും മറ്റു വിവരങ്ങളും അറിയാൻ ക്യൂ ആർ കോഡ് ചെയ്തു വിൽക്കുന്ന ഇറച്ചിക്കോഴികളും കോഴി മുട്ടയും, ബ്രാൻഡഡ് ചിക്കൻ കട്ടിംഗ് സ്റ്റാളുകൾ, എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റുകൾ, ബയോഗ്യാസ് പ്ലാന്റ് , കോഴിത്തീറ്റ, മരുന്നുകൾ, വാക്സിനുകൾ, ഫീഡ് സപ്ലിമെന്റുകൾ, ഹൈടെക് ഫാമുകൾ തുടങ്ങി മുട്ടക്കോഴിയെയും ഇറച്ചിക്കോഴിയെയും വളർത്തുന്നവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വേണാട് എഫ്പിഒ ലഭ്യമാക്കുന്നു.

കോഴിമാലിന്യങ്ങൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നവർക്ക് ഇവരെ ബന്ധപ്പെടാം. കൃഷിഭവൻ വഴി 20,000 രൂപ സബ്സിഡിയോടെ ബയോഗ്യാസ് പ്ലാന്റ്  നിങ്ങൾക്കും ഇവർ നിർമിച്ചുനൽകും. ഇതിലൂടെ ഉത്പാദിപ്പിക്കുന്ന വളം വിൽക്കുകയോ കൃഷിക്കായി ഉപയോഗിക്കുകയോ ചെയ്യാം.

നാടൻ മുട്ടയെന്ന പേരിൽ കളറടിച്ച് വിൽക്കുന്ന വ്യാജമുട്ടകൾ വിപണി കീഴടക്കുമ്പോൾ തട്ടിപ്പ് തടയാൻ ഹൈടെക് സങ്കേതവുമായി മുട്ട എത്തിക്കുന്നത് കൊല്ലത്തെ വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ്.

കർഷകന്റെ വിവരങ്ങൾ അടങ്ങിയ ക്യു.ആർ കോഡുമായി കമ്പനി ഇറക്കിയ വേണാട് സിഗ്നേച്ചർ കോഴിക്ക് റെക്കാർഡ് വിൽപ്പനയാണ്.

ആ വിജയത്തിന്റെ ബലത്തിലാണ് ക്യു.ആർ കോ‌ഡുള്ള മുട്ട വിപണിയിലിറക്കുന്നത്.മുട്ടയുടെ മുകളിൽ പതിച്ച ക്യു.ആർ കോഡ് മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്താൽ കർഷകന്റെ പേര്, വിലാസം, ഫോൺ നമ്പർ, കോഴിക്ക് നൽകിയ തീറ്റ, എത്ര ദിവസം പ്രായം, പാക്കിംഗ് തീയതി എന്നിവ അറിയാം. പരാതി ഉപഭോക്താവിന് നേരിട്ട് കർഷകനെ അറിയിക്കാം

 

സർവീസ് സഹകരണ സംഘങ്ങൾ ഉൾപ്പെടെ ബാങ്കുകളുടെ കോഴിവളർത്തൽ പദ്ധതികൾ വേണാട് എഫ്പിഒ ഏറ്റെടുത്തു നടത്തുന്നുമുണ്ട് . മുട്ടക്കോഴി വളർത്തൽ പദ്ധതി നടപ്പാക്കുന്നതിനൊപ്പം മുട്ടയുടെ വിപണനത്തിനും സഹായിക്കാറുണ്ട്.  കേരളത്തിലെ ഏറ്റവും മികച്ച എഫ് പിഒയ്ക്കുള്ള നബാർഡിന്റെ അവാർഡും വേണാട് പൗൾട്രി ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കു ലഭിച്ചിട്ടുണ്ട്. വേണാട് ചിക്കനുമായിചേർന്നു സംരംഭങ്ങൾ തുടങ്ങാനാഗഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ കമ്പനി ഒരുക്കമാണ്.

Phone : 8111884440, 9447011377, 8111884442

English Summary: bv 380 hen scheme venad kjoctar2120
Published on: 21 October 2020, 02:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now