Updated on: 17 October, 2020 4:32 PM IST
മണ്ണിൽ നിന്ന് ഊറി വരുന്ന ജലമാണങ്കിലും കരിമീൻ കൃഷി ചെയ്യാവുന്നതാണ്

മറ്റു മൽത്സ്യ കൃഷികളെ അപേക്ഷിച്ചു ഒരുപാട് പ്രത്യേകത നിറഞ്ഞതാണ് കരിമീൻ കൃഷി, മറ്റ് മത്സ്യങ്ങൾ വളർത്തി വിപണിയിൽ എത്തിക്കുമ്പോൾ വളർത്ത് മത്സ്യം എന്ന ലേബലിൽ വില തീരെ കുറവായിരിക്കും കിട്ടുന്നത്, എന്നാൽ കരിമീനെ സംബന്ധിച്ചു വളർത്ത് മത്സ്യം എന്ന ലേബൽ ഇല്ല, കരിമീന് എല്ലായിപ്പോഴും കിലോഗ്രാമിന് 450 മുതൽ 600 വരെ വില ലഭിക്കും, ഉൽസവ സീസണുകളിൽ 800 വരെയും വില ലഭിക്കുന്നു.

കരിമീൻ കൃഷി നമ്മുടെ കുളങ്ങളിലും അതുപോലെ പാറമടകൾ എന്നിവിടങ്ങളിലും വിപുലമായി ചെയ്യാം. കൂടാതെ ടാങ്കുകളിലും ടാർപോളിൻ ഷീറ്റുകളിലും കരിമീൻ കൃഷി ചെയ്യാം. അതിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. ആദ്യം കുളങ്ങളിലും പാറമടകൾ പോലുള്ള സ്ഥലങ്ങളിലും ചെയ്യുന്നതിന് വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം എന്ന് നോക്കാം.

ഒരു സെന്റ് മുതൽ മുകളിലോട്ട് വലുപ്പുമുള്ള കുളങ്ങളിൽ കരിമീൻ കൃഷി ചെയ്യാവുന്നതാണ്. കുറഞ്ഞത് മൂന്നടി വെള്ളമെങ്കില്ലം നിർബന്ധമാണ്, ആഴം എത്ര കൂടിയാലും കുഴപ്പമില്ല. കരിമീൻ കൃഷി ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഉപയോഗശൂന്യമായ വെള്ളകെട്ടുകളോ, പാടങ്ങളോ, പാറമടകളോ ആണെങ്കിൽ ആദ്യം കള മത്സ്യങ്ങളെ കൊല്ലുവാൻ ആയി കുളത്തിലെ ജലം മുഴുവൻ വറ്റിക്കുക, ശേഷം ഉണക്കാൻ പറ്റുന്ന സ്ഥലം ആണങ്കിൽ ഒരാഴ്ച്ച നന്നായി വെയിൽ കൊള്ളിച്ചാൽ ഏറ്റവും ഉത്തമമായിരിക്കാം, ഇനി ഉണക്കാൻ പറ്റാത്ത സാഹചര്യമാണങ്കിൽ ജലം മുഴുവൻ വറ്റിച്ചതിന് ശേഷം ഒരിടയിൽ കൂടുതൽ ചേറ് ഉണ്ടങ്കിൽ ചേറ് നീക്കം ചെയ്ത് കളമത്സ്യങ്ങളെ കൊല്ലുവാനായി ബ്ലിച്ചിങ്ങ് പൗഡറോ, നഞ്ചോ ഉപയോഗിക്കേണ്ടതാണ്. രാസവസ്തുക്കളുടെ ഉപയോഗം പരമാവധി കുറച്ചാൽ നന്നായിരിക്കും തുടർന്ന് സെൻറിന് 5 കിലോ വീതം നീറ്റുകക്ക വിതറിയതിന് ശേഷം രണ്ടു ദിവസം കഴിഞ്ഞ് സെന്റിന് അഞ്ച് കിലോ ചാണകവും ഇടുക, വെള്ളത്തിൽ കലക്കി ഒഴിക്കുന്നതായിക്കും ഉത്തമം, അതിന് ശേഷം കരിമീനിനു പ്രജനനം നടത്തുവാനായി കുളത്തിന്റെ ആഴം കുറഞ്ഞ സ്ഥലങ്ങളിൽ അതായത് കുളത്തിന്റെ വശങ്ങളിൽ നിന്ന് ഒരു മീറ്ററിനുള്ളിൽ മൺമാത്രത്തിന്റെ അവശിഷ്ടങ്ങളോ, മുളങ്കമ്പുകളോ ജലാശയത്തിന്റെ പല സ്ഥലങ്ങളിലായി സ്ഥാപിക്കുക .തുടർന്ന് പുറത്ത് നിന്ന് തൂമ്പ് വഴി ജലം അരിച്ച് കുളത്തിലേക്ക് കയറ്റുക, മൂന്ന് തവണ ആയിട്ടു വേണം ജലം കുളത്തിലേക്ക് കയറ്റുവാൻ. കുറഞ്ഞത് കുളത്തിന്റെ രണ്ടു വശങ്ങളിലെങ്കിലും തുമ്പ് വെക്കേണ്ടതാണ്. പുറത്ത് നിന്ന് ജലം കയറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് കൃഷി ചെയ്യുന്നത് എങ്കിൽ മണ്ണിൽ നിന്ന് ഊറി വരുന്ന ജലമാണങ്കിലും കരിമീൻ കൃഷി ചെയ്യാവുന്നതാണ്.Then place the carcasses or bamboo poles in various places in the pond at shallow depths within one meter from the sides of the pond to breed carp. The stalks should be placed on at least two sides of the pond.

പുറത്ത് നിന്ന് ജലം കയറി ഇറങ്ങുന്ന കുളങ്ങളിൽ ph ന് വത്യാസം ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്

കുളത്തിൽ ജലം കയറ്റി നിറച്ചതിന് ശേഷം നാലാം ദിവസം വെള്ളത്തിന്റെ ph പരിശോധിക്കുക.കരിമീന് വളരുവാൻ വേണ്ട ph 7നും 8 നും ഇടക്ക് നിൽക്കണം എന്നത് നിർബന്ധമാണ്, ph പരിശോധിക്കുമ്പോൾ 7 ൽ താഴെയാണങ്കിൽ സെൻറിന് 500 gm എന്ന രീതിയിൽ നീറ്റു കക്ക ജലത്തിൽ കലക്കി കുളത്തിലേക്ക് ഒഴിക്കുക. ഇനി ph 7 ന് മുകളിലാണങ്കിൽ ,10 സെൻറിന് ഒരു വലിയ വാഴ എന്ന കണക്കിൽ കുളത്തിൽ വാഴ പോളകൾ കീറി രണ്ട് ദിവസം ഇട്ടിരുന്നാൽ ph കുറയുന്നതായിരിക്കും .തുടർന്ന് ഹാച്ചറിയിൽ നിന്നോ, കരിമീൻ ബ്രീഡിങ്ങ് ചെയ്യുന്നവരുടെ കയ്യിൽ നിന്നോ ഗുണമേൻമയുള്ള കരിമീൻ വിത്തുകൾ വാങ്ങുക, കായലിൽ നിന്ന് കോരി പിടിക്കുന്നതോ, കുളം വറ്റിച്ചു പിടിക്കുന്നതോ ആയ കരിമീൻ കുഞ്ഞുങ്ങളെ ഒരു കാരണവശാലും വളർത്തുവാനായി കുളത്തിൽ നിക്ഷേപിക്കരുത്, ഇങ്ങനെ പിടിക്കുന്ന മീനുകൾക്ക് രോഗ പ്രതിരോധ ശക്തി കുറഞ്ഞതും,വളർച്ച മുരടിച്ചതുമായിരിക്കും. ഓക്സിജൻ നിറച്ച പോളിത്തീൻ കവറുകളിൽ വേണം കുഞ്ഞുങ്ങളെ വാങ്ങുവാൻ.കവറുകളിൽ നിന്ന് കുഞ്ഞുങ്ങളെ കുളത്തിലെ ജലത്തിലേക്ക് നിക്ഷേപിക്കുന്നതിന് മുൻപ് കവറുകൾ താപനില കൃത്യമാകുന്നതിന് വേണ്ടി അഞ്ച് മിനിറ്റ് ജലത്തിൽ മുക്കി വെക്കുക ,തുടർന്ന് കവറിന്റെ കെട്ട് അഴിച്ചതിന് ശേഷം കവറിൽ എത്ര ലിറ്റർ വെള്ളമുണ്ടോ അതിന്റെ രണ്ടിരട്ടി വെള്ളം ഒരു കപ്പ് ഉപയോഗിച്ചു അഞ്ച് മിന്നിറ്റ് കൊണ്ടു കവറിലേക്ക് കയറ്റുക ,ഇങ്ങനെ ചെയ്യുന്നത് കവറിലെ ജലവും കുളത്തിലെ ജലവും തമ്മിൽ താരതമ്യപ്പെടുവാനാണ്. ശേഷം സാവകാശം മത്സ്യകുഞ്ഞുങ്ങളെ കുളത്തിലേക്ക് ഇറക്കിവിടുക. മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ദിവസം തീറ്റ നൽകണമെന്നില്ല.

മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു ഒരാഴ്ച്ചകഴിഞ്ഞു കുളത്തിലെ ജലത്തിന്റെ ph വീണ്ടും പരിശോധിക്കുക, പുറത്ത് നിന്ന് ജലം കയറി ഇറങ്ങുന്ന കുളങ്ങളിൽ ph ന് വത്യാസം ഉണ്ടാകുവാനുള്ള സാധ്യത കുറവാണ് ,അല്ലാത്ത സ്ഥലങ്ങളിൽ ph ന് വത്യാസം വന്നാൽ സെൻറിന് 500 gm എന്ന തോതിൽ നീറ്റ് കക്കാ വെള്ളത്തിൽ കലക്കിയതിന് ശേഷം രണ്ടു മണിക്കൂർ അനക്കാതെ വെക്കുക അപ്പോൾ നീറ്റുകക്കായുടെ പൊടി പാത്രത്തിന്റെ അടിഭാഗത്ത് അടിയും പാത്രത്തിന്റെ മുകളിൽ തെളിഞ്ഞു കാണുന്ന വെള്ളം കോരി കുളത്തിലേക്ക് ഒഴിക്കുക. മത്സ്യങ്ങൾ കിടക്കുന്ന വെള്ളത്തിന്റെ ph 7 ൽ താഴെയായാൽ മുകളിൽ പറഞ്ഞത് പോലെ വേണം ചെയ്യുവാൻ. (ടാങ്കുകളിലും, ടാർപോളിൻ കുളങ്ങളിലും ph ക്രമീകരിക്കുന്നതും ഇങ്ങനെ തന്നെയാണ് )

വർഷത്തിൽ 4 തവണ കരിമീൻ മുട്ടയിടും.


കുഞ്ഞുങ്ങളെ നിക്ഷേപിച്ച ശേഷം ആദ്യത്തെ ഒരു മാസം പ്രോട്ടീൻ അടങ്ങിയ പെല്ലറ്റ് തീറ്റ തന്നെ കൊടുക്കണം, മത്സ്യത്തിന്റെ ശരീരഭാരത്തിന്റെ നാല് ശതമാനം വേണം തീറ്റയായി നൽകുവാൻ, ആദ്യത്തെ ഒരു മാസത്തിന് ശേഷം നാച്ചറൽ കുളങ്ങളിൽ കരിമീനിനു എന്ത് ഭക്ഷണവും കൊടുക്കാവുന്നതാണ്, എന്ത് ആഹാരം കൊടുത്താലും വേവിച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം, പിണ്ണാക്ക്, തവിട്, മരച്ചീനി, ചോറ്, എന്നിവയും നൽകാവുന്നതാണ്. കരിമീൻ ആറാം മാസം മുട്ടയിടുവാൻ തുടങ്ങും. കുളo ഒരിക്കിയ സമയത്ത് കുളത്തിൽ നിക്ഷേപിച്ച മൺമാത്രങ്ങളുടെ അവശിഷ്ടങ്ങളിലോ മുള കമ്പുകളിലോ ആയിരിക്കും കരിമീൻ മുട്ട പറ്റിക്കുന്നത്. മുട്ട പറ്റിച്ച് നാലം ദിവസം മുട്ടകൾക്ക് ജീവൻ ഉണ്ടാകുമ്പോൾ കരിമീൻ മുട്ടയിട്ടിരിക്കുന്ന ഭാഗത്ത് തന്നെ അഞ്ച് മുതൽ 20 വരെ കുഴികൾ ഉണ്ടാക്കും, ഇത്രയും കുഴികൾ ഉണ്ടാക്കുമെങ്കിലും ഏതെങ്കിലും ഒന്നോ രണ്ടു കുഴികളിലേ കുഞ്ഞുങ്ങളെ വെക്കുകയുള്ളൂ, ശത്രുക്കളെ തെറ്റിധരിപ്പിക്കാനാണ് ഇത്രയും കുഴികൾ ഉണ്ടാക്കുന്നത്. അഞ്ച് ദിവസം കഴിയുമ്പോൾ കുഞ്ഞുങ്ങൾ കുഴിയിൽ നിന്ന് കരിമീനുമെത്തു സഞ്ചരിച്ചു തുടങ്ങും. ഒരു തവണ മുട്ടയിട്ടു വിരിയുമ്പോൾ ശരാശരി 600 മുതൽ 1200 വരെ കുഞ്ഞുങ്ങളെ ലഭിക്കും, വർഷത്തിൽ 4 തവണ കരിമീൻ മുട്ടയിടും.

കരിമീൻ കൃഷിയുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതു തന്നെയാണ് ഒറ്റതവണ വിത്ത് ഇറക്കിയാൽ മതിയാവും, അടുത്ത തവണ വിത്ത് ഉറക്കാൻ ഉള്ള കുഞ്ഞുങ്ങളെ അതിൽ നിന്ന് തന്നെ കിട്ടും, ആദ്യം നിക്ഷേപിക്കുന്ന കുഞ്ഞുങ്ങളെഏട്ടാം മാസം വിളവെടുക്കാവുന്നതാണ് ,ആ സമയം കരിമീൻ ശരാശരി 200 മുതൽ250 ഗ്രാം വരെ തൂക്കം വെക്കും, കരിമീൻ കൃഷിയുടെ മറ്റൊരു പ്രത്യേകത ആദ്യത്തെ എട്ടു മാസം കഴിഞ്ഞാൽ ഓരോ മൂന്ന് മാസം കൂടുമ്പോഴും വിളവെടുക്കാം എന്നത്, എങ്ങനെ എന്നാൽ കരിമീനെ കുളത്തിൽ നിന്ന് വല ഉപയോഗിച്ചു കോരി പിടിക്കുമ്പോൾ 100 ഗ്രാം ഭാരത്തിൽ താഴെയുള്ള കരിമീനുകളെ കുളത്തിലേക് വിട്ടാൽ അടുത്ത മൂന്നാം മാസം അതിനെ വിളവ് എടുക്കുവാൻ കഴിയും, കരിമീൻ കുളങ്ങളിൽ വീണ്ടും വീണ്ടും മുട്ട വെച്ചു കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്നതിനാൽ എല്ലാ മൂന്നാം മാസവും വിളിവെടുക്കാവുന്നതാണ്.

ക്യത്രിമ കുളങ്ങളിലെ കുഞ്ഞുങ്ങൾക്ക് ദിവസവും രണ്ട് നേരം ആഹാരം കൊടുക്കണം

.
2. ടാങ്കുകൾ, ടാർപോളിൻ ഷീറ്റുകൾ എന്നിവയിൽ കരിമീൻ കൃഷി എങ്ങനെ ചെയ്യുവാൻ കഴിയും?

ടാങ്കുകൾ, ടാർപോളിൻ ഷീറ്റുകൾ എന്നിവയിൽ കരിമീൻ കൃഷി ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണം. ടാങ്ക് ,ടാർ പോളിൻ ഷീറ്റ് കുളങ്ങൾ എന്നിവ നിർമ്മിക്കുമ്പോൾ മുതൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കുവാൻ ഉണ്ട്. കൃത്രിമമായി ഉണ്ടാക്കുന്ന ഇത്തരം കുളങ്ങൾക്ക് മദ്ധ്യഭാഗത്തോ ,കുളത്തിന്റെ ഒരു വശത്തോ ഒരു അടിയെങ്കിലും താഴ്ച്ചയുണ്ടാവണം, ഇങ്ങനെ ചെയ്യുന്നത് മൂലം കുളത്തിലെ വേസ്റ്റ് ഒരു വശത്ത് മാത്രാമായി അടിയുന്നു, ഇങ്ങനെ അടിയുന്ന വേസ്റ്റ് നാല് ദിവസം കൂടുമ്പോൾ ഒരു പമ്പ് ഉപയോഗിച്ചു അടിച്ചു പുറത്ത് കളയേണ്ടതുണ്ട് ,വേസ്റ്റ് നീക്കം ചെയ്തില്ല എങ്കിൽ കുളത്തിൽ അമോണിയ ഉണ്ടാവുകയും മത്സ്യങ്ങൾക്ക് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൃത്രിമ കുളങ്ങളിൽ ph നോക്കുന്നതും ,കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതും നാച്ചുറൽ കുളത്തിൽ ചെയ്യുന്നത് പോലെയാണ്, ക്യത്രിമ കുളങ്ങളിലെ കുഞ്ഞുങ്ങൾക്ക് ദിവസവും രണ്ട് നേരം ആഹാരം കൊടുക്കണം, അതും ഗുണനിലവാരമുള്ള പെല്ലറ്റ് ഫീഡ് തന്നെ കൊടുക്കണം അല്ലങ്കിൽ വെള്ളം പെട്ടന്ന് ചീത്തയാകും, ഓരോ മൂന്ന്ദിവസം കൂടുമ്പോഴും വെള്ളത്തിന്റെ ph പരിശോധിക്കണം, ഓരോ ആഴ്ച്ചയിലും കുളത്തിലെ ജലം പകുതിയെങ്കിലും മാറ്റിയാൽ നന്നാവും, ആയിരം ലിറ്ററിന് 60 മീൻശരാശരി ഇടുവാൻ കഴിയും, അക്വാപോണിക്സ് ,ബയോഫിൽറ്റർ ,RAS എന്നിവയിൽ ചെയ്യുന്നവർക്ക് 100 മീൻ കുഞ്ഞുങ്ങളേയും നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ കൃത്രിമമായി ഉണ്ടാക്കുന്ന കുളത്തിൽ കരിമീൻ ജലത്തിൻറെ ഉപരിതലത്തിൽ വന്ന് നിക്കുന്നത് കണ്ടാൽ വെള്ളത്തിൽ ഓക്സിജൻ കുറവാണ് എന്ന് മനസിലാക്കണം, അപ്പോൾ ഒരു പമ്പ് ഉപയോഗിച്ചു കുമിളകൾ ഉണ്ടാകുന്ന രീതിയിൽ ജലം കുളത്തിലേക്ക് പമ്പ് ചെയ്താൽ മതിയാകും,കൃത്രിമ ടാങ്കിൽ നല്ല ഒരു എയറേറ്ററും ഫിൽറ്ററും ചെയ്യുകയാണങ്കിൽ കരിമീൻ വേഗം വളരുകയും ചെയ്യും.

3. കായലുകൾ, പുഴകൾ, മറ്റ്ജലാശയങ്ങൾ എന്നിവിടങ്ങളിൽ എങ്ങനെ കുട് കൃഷി ചെയ്യാം? എന്തല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

കരിമീൻ കൃഷിയിൽ ഏറ്റവും ചിലവു കുറഞ്ഞതും, ഏറ്റവും വേഗത്തിൽ വിളവെടുക്കാവുന്ന കൃഷി രീതിയാണ് കൂട് മത്സ്യകൃഷി, ഇത് സാധാരണ ചെയ്യുന്നത് കായലുകളിലും, പുഴകളിലും, മറ്റ് ഒഴുക്കുള്ള ജലാശയങ്ങളിലുമാണ്, എവിടെ ചെയ്താലും വെള്ളം നന്നായി കയറി ഇറങ്ങുന്ന സ്ഥലമായിരിക്കണം, കൂട് സെറ്റ് ചെയ്യുമ്പോൾ പുറം വലയും ഉൾവലയും ചേർന്ന രണ്ട് ലയറുകൾ ഉള്ള കൂട്ടിൽ വേണം മീൻ ഇടുവാൻ, കൂടിന് ഒന്നര മീറ്റർ താഴ്ച്ചയും ഉണ്ടായിരിക്കണം, കൂട് സെറ്റ് ചെയ്യുമ്പോൾ കൂടിന്റെ അടിഭാഗം മണ്ണിൽ നിന്ന് കാൽ മിറ്റർ എങ്കിലും പൊങ്ങി നിൽക്കണം, ഇല്ലങ്കിൽ കരിമീന്റെ കാഷ്ടവും ,തീറ്റയുടെ അവശിഷ്ടങ്ങളും കെട്ടി കിടന്ന് അമോണിയം രൂപം കൊള്ളും. രണ്ട് മീറ്റർ നീളവും വീതിയുമുള്ള കൂട്ടിൽ 500 കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ കഴിയും, മറ്റ് രീതിയിൽ വളർത്തുന്നതിനേക്കാൾ എളുപ്പം കരിമീന് വളരുവാൻ കൂട് കൃഷിയിൽ സാധിക്കും, വിളവെടുപ്പ് കൂട് കൃഷിയിൽ എളുപ്പം ആയതിനാൽ ഉൽസവ സീസണുകൾ നോക്കി കരിമീൻ വിറ്റാൽ കർഷകന് നല്ല വിലയും ലഭിക്കുന്നു.


കടപ്പാട് : ഷെമീർ


മൽസ്യങ്ങൾ വില്പനയ്ക്ക്
Tilapia (2000 seeds/box) 2.60p
Tilapia (1500 seeds/box) 3 p
Tilapia (1000 seeds/box) 3.60p
Nutter (1000 seeds/box) 3 p
vala (1000 seeds/box) 4.00p
anabas (1000 seeds/box) 3.50 p
Katla,rohu,grass carp..etc (1000 seeds/box) 3.50p

എറണാകുളം ഭാഗത്തു മാത്രമേ വില്പന നടത്തുന്നുള്ളൂ. നെടുമ്പാശ്ശേരി എയർപോർട്ട് വരെയുള്ള ഭാഗങ്ങളിൽ ലഭിക്കും.
അജ്മൽ : Phone number
8111974303
7306278025

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മത്സ്യഹാച്ചറി/ഫാം രജിസ്ട്രേഷന്‍ ചെയ്യണം

#Farm#Fish#Fisheries#Agriculture#Pond#Fish Farming#Krishijagran#FTB

English Summary: Carp can be farmed especially during the festive seasons. Get a good price-kjoct1720kbb
Published on: 17 October 2020, 04:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now