എമുവിൽ നിന്ന് എന്തും വരുമാനം
5 കിലോ തീറ്റയിൽ നിന്നും ഒരു കിലോ മാംസം എമു ഉല്പാദിപ്പിക്കും. പോത്തിറച്ചിയ്ക്ക് സമാനമായതും എന്നാൽ കൊളസ്ട്രോൾ കുറഞ്ഞതുമായ സുഗന്ധമുള്ള എമു ഇറച്ചി ഒരു ഫൈവ്സ്മാർ വിഭവമാണ്. കിലോയ്ക്ക് 300 രൂപയോളം വിലയുമുണ്ട്.
ത്വക്കിനുള്ളിലേക്ക് കയറി ചർമത്തിന് മൃദുലതയും ലാവണ്യവും നൽകുന്ന എമു എണ്ണ പ്രകൃതിദത്തമായ ജലാംശം ശരീരത്തിൽ നിലനിറുത്തുന്നു. എമുവിന്റെ മുതുകിലെ മുഴയിലടിയുന്ന കൊഴുപ്പാണ് എണ്ണയുടെ ഉറവിടം. എമുവിനെ ഇറച്ചിയാക്കുമ്പോൾ കൊഴുപ്പുരുക്കി എണ്ണയാക്കാം. ഒരു എമുവിൽനിന്നും 5-6 ലിറ്റർ എണ്ണ കിട്ടും.
ലിറ്ററിന് 4000 രൂപയോളം വിലയുള്ള എമു എണ്ണ മരുന്നുകളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും പ്രധാന ചേരുവയെന്നതിനാൽ അന്താരാഷ്ട്രവിപണയിൽ വൻ മൂല്യമാണുള്ളത്.
എമു മുട്ട വിരിയിക്കാനും ഭക്ഷണത്തിനും ഉപയോഗിക്കാം. മുട്ടത്തോടിൽ ചെറു സുഷിരമുണ്ടാക്കി ഉള്ളാഴിച്ചശേഷം ചിത്രപ്പണികൾക്കും ഉപയോഗിക്കാം. വൈകിട്ട് 5നും 7നും ഇടയിലാണ് എമുപ്പക്ഷികൾ മുട്ടയിടുന്നത്.
. 500 രൂപയോളം വരും മുട്ടവില.
കാർസീറ്റ്, കമ്പിളി, യൂണിഫോം, കളിപ്പാട്ടങ്ങൾ എന്നിവയുണ്ടാക്കാൻ മികച്ചതാണ് എമു തുവലുകൾ. ത്വക്കോടു കൂടി പോറലേൽക്കാതെ ഉരിച്ചെടുക്കുന്ന തൂവലിനും വിപണിയിൽ
പ്രിയമേറെയാണ് എമു മുട്ടയും എണ്ണയും