Updated on: 28 October, 2020 12:57 AM IST

അട വക്കുന്നിടത് നിന്ന് തുടങ്ങണം കരുതൽ... വക്കുന്ന മുട്ടകൾ വിരിയുന്നത് വരെ ഇൻഫെക്ഷൻ കേറാതെ ശ്രെദ്ധിക്കുക.. കാൻഡിൽ ടെസ്റ്റ്‌ നടത്തി പഴകിയ മുട്ടകൾ ഒഴുവാക്കുക.. കോഴി കാഷ്ടിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ള മുട്ടയിൽ ഇൻഫെക്ഷൻ ആവാതെ ക്‌ളീൻ ചെയുക... വിരിയാൻ വക്കുന്ന പാത്രത്തിൽ അണുനാശിനി പോലുള്ള കെമിക്കൽ ഉപയോഗിക്കാതിരിക്കുക... ആര്യവേപ്പില ഇട്ട് കൊടുക്കുക അട വെക്കുമ്പോൾ..

വിരിഞ്ഞു കഴിഞ്ഞ ആദ്യ ദിവസം റവയും മഞ്ഞൾ വെള്ളവും കൊടുക്കുക... ആദ്യ ദിവസവും രണ്ടാമത്തെ ദിവസവും ഇടനേരങ്ങളിൽ കുറച്ചു ഭക്ഷണം മാത്രം കൊടുത്തു ദഹന പ്രക്രിയ ശരിയാക്കുക... തുടർന്നുള്ള ദിവസങ്ങളിൽ നാലോ അഞ്ചോ നേരമായി ഭക്ഷണം കൊടുക്കുക.. ഒരിക്കലും ചിക്കി ചികഞ്ഞു ബാക്കിയാക്കാൻ പാകത്തിൽ ഭക്ഷണം കൊടുക്കരുത്.. ഭക്ഷണം ബാലൻസ് വന്ന അവർ അത് കഴിച്ചു കൊണ്ടേ ഇരിക്കും, അത് മൂലം ദഹന പ്രശ്നം വരാൻ സാധ്യത കൂടുതൽ.. ആദ്യത്തെ പത്തു ദിവസം ഈ കാര്യങ്ങൾ ശ്രെദ്ധിക്കുക..

അണുവിമുക്തമാക്കിയ കൂടുകളിൽ മാത്രം വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പാർപ്പിക്കുക... കാഷ്ടം ഒഴിഞ്ഞു പോകുന്ന കൂടുകൾ കൂടുതൽ ഉത്തമം.. രാവിലെ ഉദിക്കുന്ന വെയിൽ കൂടുകളിൽ എത്തുന്ന രീതിയിൽ പൊസിഷൻ ചെയ്തു വക്കുക കൂട്.. അടച്ചു വളർത്തുന്ന കുഞ്ഞുങ്ങൾക്ക് ഇളം പുല്ല്, ഗോതമ്പു മുളപ്പിച്ചത് എല്ലാം അരിഞ്ഞു കൊടുക്കുക ഒരു നേരം... ഇത്തിൾ നീറ്റിയ തെളിവെള്ളം ആഴ്ചയിൽ ഒരിക്കൽ ശുദ്ധവെള്ളത്തിൽ നേർപ്പിച്ചു കൊടുക്കുക കാല്സ്യ കുറവ് പരിഹരിക്കാൻ... പാക്കറ്റ് ഫുഡ്‌ കൊടുത്തു വളർത്തുന്ന കുഞ്ഞുങ്ങളെ പെട്ടന്ന് മണ്ണിലേക്ക് ഇറക്കാതിരിക്കാൻ ശ്രെദ്ധിക്കുക... സ്റ്റാർട്ടർ പോലുള്ള പാക്കറ്റ് ഫുഡ്‌ നനയാതിരിക്കാൻ ശ്രെദ്ധിക്കുക.. കുടിവെള്ളം എപ്പോഴും വൃത്തിയുള്ളത് ആണെന്ന് ഉറപ്പ് വരുത്തുക.... 15 ദിവസം കഴിഞ്ഞാൽ സ്റ്റാർട്ടർ കൂടെ ഗോതമ്പ് നുറുക്ക് , അരി, നെല്ല് പൊടിച്ചത്, എല്ലാം ശീലമാക്കുക...

English Summary: chicks caring echniques kjoctar2720
Published on: 28 October 2020, 12:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now