ചോളം സൈലേജ്
എന്താണ് ചോളം സൈലേജ്??
ഭഷ്യയോഗ്യമായ ചോളം ചെടിയോടു കൂടി അരിഞ്ഞു അവ വായു സഞ്ചാരം ഇല്ലാതെ അച്ചാർ പോലെ സൂക്ഷിക്കുന്നവയാണ്. ഇങ്ങനെ 7 മുതൽ 40 ദിവസം വരെ ഉള്ള ചോളം ഉള്ളിൽ ഫെർമെന്റാഷൻ നടന്നു ഇതിനെ പോഷക സമൃദ്ധമായ feed ആക്കി മാറ്റുന്നു. ഇങ്ങനെ ഉള്ള സൈലേജിൽ 8-10% വരെ ക്രൂഡ് പ്രോട്ടീനും അതിൽ ഉപരി കാർബോഹൈഡ്രേറ്റും എനെർജിയും ഉണ്ട്. പ്രോട്ടീൻ എന്നതിൽ ഉപരി സൈലേജ് ഒരു നല്ല കാർബോഹൈഡ്രേറ്റ് സപ്ലൈ ആണ്. ഒരു റൂമിനന്റ് (അയവിറക്കുന്ന) മൃഗത്തിന് എപ്പോഴും കാർബോഹൈഡ്രേറ്റ് ഫീഡ് അധികം വേണം.
സാധാരണയായി പച്ച പുല്ല് മാത്രം കഴിക്കുന്ന മൃഗങ്ങൾ എങ്ങനെയാണു എൻറിജിയും പ്രോട്ടീനും വേണ്ട മറ്റു അമിനോ ആസിഡുകളും ഉണ്ടാക്കുന്നത്???
പച്ച പുല്ലിൽ ഉള്ള സെല്ലുലോസ്/കാർബോഹൈഡ്രേറ്റ് റുമെൻ ക്യാവിറ്റിയിൽ ഉള്ള ബാക്ടീരിയ കഴിച്ചു അവ വേണ്ട പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവ പുറം തള്ളുന്നു. ഈ മൈക്രോ പ്രോട്ടീൻ ആണ് മൃഗങ്ങൾ direct ആയി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ നല്ല പോലെ റുമെൻ ബാക്ടീരിയ പ്രവർത്തനം നടക്കാൻ വേണ്ട തീറ്റകൾ നൽകുന്നത് എപ്പോഴും സഹായിക്കും.
സൈലേജ് ഉപയോഗിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം?
ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാം,സൂക്ഷിപ്പ് കാലാവധി കൂടുംതോറും സൈലേജ്ഇന്റെ ഗുണമേന്മ വർധിക്കുന്നു, സൈലേജ് കൊടുക്കുമ്പോൾ പച്ച പുല്ലും വൈക്കോലും പൂർണമായി ഒഴുവാക്കാം,സൈലേജ് കൊടുക്കുമ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന പാലിന്റെ കൊഴുപ്പ് വർധിക്കുന്നു,ക്രമേണ പാൽ ഉല്പാദനത്തിലും വർദ്ധനവ് ഉണ്ടാകുന്നു.കൃത്യമായ മതിലക്ഷണം, ചന പിടിക്കാനുള്ള 100% സാധ്യത, കന്നുകാലികൾ വളരെ ആരോഗ്യത്തോടെ വളരുന്നു, ചാണകം ദുർഗന്ധം ഇല്ലാതെ വളരെ കട്ടിക്ക് പോകുന്നു എന്നതും ഇതിന്റ പ്രത്യേകതയാണ്.നല്ല ഭക്ഷണം ആണ് ഏറ്റവും നല്ല ഔഷധം എന്ന് പറയുന്നപോലെ.പശുവിന്റെ ആരോഗ്യത്തിൽ പ്രകടമായ വ്യത്യാസകൾ വരികയും ചെയ്യും.ആരോഗ്യമുള്ള പശുവിൽ നിന്ന് മാത്രമെ നല്ല പാൽ ഉല്പാദനവും ഗുണമേന്മയുള്ള കുട്ടികളും ഉണ്ടാവുകയുള്ളൂ.
പശു,ആട്,പോത്ത്,എരുമ,മുയൽ തുടങ്ങിയ മൃഗങ്ങൾക്ക് തീറ്റയായി ഉപയോഗിക്കാം
എവിടെ ലഭിക്കും?