അടവയ്‌ക്കാന്‍ മുട്ട ലഭിക്കേണ്ടതിനു ചുരുങ്ങിയത് 6-8 ആഴ്‌ചകള്‍ക്ക് മുമ്പേ പ്രത്യേക തീറ്റ നല്‍കണം. പിടകളുടെകൂടെ വിടുന്നതിന് മൂന്നുമാസത്തിനു മുമ്പേ പൂവന്‍കോഴികള്‍ക്ക് പ്രജനനതീറ്റ ലഭ്യമാക്കുകയും വേണം. തീറ്റയില്‍ റിബോഫ്‌ളേവിന്‍, വിറ്റാമിന്‍ B-12, ബയോട്ടിന്‍, കോളിന്‍, വിറ്റാമിന്‍ A, വിറ്റാമിന്‍ D, മാംഗനീസ് എന്നിവ അടങ്ങിയിരിക്കണം.
ഇവ കിട്ടുന്നതിന് ഫിഷ്‌മീല്‍ (മീന്‍പൊടി 10%), പുല്ല്, പച്ചിലകള്‍, യീസ്റ്റ് (50%) എന്നിവ ഉള്‍പ്പെടുത്തിയാല്‍ മതി. വിറ്റാമിന്‍ A, D എന്നിവ ലഭിക്കുന്നതിന് ഒരു ഗ്രാം തീറ്റയില്‍ 600 ഇന്റര്‍നാഷണല്‍ യൂണിറ്റ് വിറ്റാമിന്‍ Aയും 85 ഇന്റര്‍നാഷണല്‍ ചിക്ക് യൂണിറ്റ് ഉള്ള വിറ്റാമിന്‍ D യും അടങ്ങിയ മീനെണ്ണ (ഷാര്‍ക്ക് ലിവര്‍ ഓയില്‍) ചേര്‍ക്കേണ്ടതുണ്ട്.
Special feed should be given at least 6-8 weeks before laying eggs for hatching. Breeding feed should be made available to roosters at least 3 months before hatching. The diet should include riboflavin, vitamin B-12, biotin, choline, vitamin A, vitamin D and manganese. To get these, you need to add fish meal (10% fish powder), grass, greens and yeast (50%). To get Vitamin A and D, one gram of feed should contain 600 International Units of Vitamin A and 85 International Chicken Units of Vitamin D (Shark Liver Oil).
രോഗബാധ ഇല്ലാത്ത കോഴികളില്‍നിന്നു മാത്രമേ അടവയ്‌ക്കുന്നതിന് മുട്ടശേഖരിക്കാവൂ. പുള്ളോറം രോഗം, കോഴികളെ ബാധിക്കുന്ന സന്നിപാതജ്വരം, മാരക്‌സ് രോഗം എന്നിവ മുട്ടകളിലൂടെ അടുത്ത തലമുറയിലേക്ക് പകരുന്നതാണ്. പൂവന്റെയും പിടയുടെയും പ്രായം പൂവന്റെ പ്രായം മുട്ടയുടെ വിരിയല്‍ നിരക്കിനെയോ വിരിയിച്ചിറക്കുന്ന കുഞ്ഞുങ്ങളുടെ ഊര്‍ജ്ജ്വലതയെയോ ബാധിക്കാറില്ല
പൂവന്റെ പ്രായം കൂടുന്തോറും ഉര്‍വരത നിലനിറുത്തിക്കൊണ്ട് സ്വന്തം ആകര്‍ഷണവലയത്തില്‍ കുറച്ചു പിടകളെ മാത്രമേ നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പിടയുടെ പ്രായവും വിരിയല്‍നിരക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മുട്ട ഇട്ടുതുടങ്ങുന്ന വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രണ്ടാം പാദത്തിലും രണ്ടാം മുട്ട ഇടുന്ന കാലത്തും വിരിയല്‍ നിരക്ക് കൂടിയിരിക്കും. അതിനുശേഷം കുറയുന്നു. ഭാരം കുറഞ്ഞ ജനുസ്സുകളില്‍ ഒരു പൂവന്‍കോഴിക്ക് 10-15 പിടകളും ഭാരം കൂടിയവയ്‌ക്ക് ഒരു പൂവന് 8-10 പിടകളും എന്ന തോതാണ് ഉത്തമം.
അടവയ്‌ക്കുന്നതിനുള്ള മുട്ട തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അതിസൂക്ഷ്‌മതയോടെ വേണം അടവയ്‌ക്കാനുള്ള മുട്ടകള്‍ തിരഞ്ഞെടുക്കേണ്ടത്. ക്യാന്റ് ലിങ് നടത്തി മുട്ടയുടെ വലിപ്പം, ആകൃതി, ഘടന, ഷെല്ലിന്റെ (തോടിന്റെ ഗുണം, ആന്തരഘടന എന്നിവ നോക്കാം.
വലിപ്പം: ഇടത്തരം വലിപ്പമാണ് നല്ലത്. വളരെ വലിപ്പമുള്ളതും തീരെ ചെറുതും ഒഴിവാക്കണം.
ആകൃതി: അസാധാരണ ആകൃതിയിലുള്ള മുട്ട തിരഞ്ഞെടുക്കരുത്.
തോടിന്റെ ഗുണം: കട്ടികൂടിയ തോടുള്ള മുട്ടയാണ് നല്ലത്. പൊട്ടിയ മുട്ടകള്‍ ഒഴിവാക്കുക.
ആന്തരഘടന: ക്യാന്റില്‍ ചെയ്യുമ്പോള്‍ മഞ്ഞക്കുരു അവ്യക്തമാര്‍ന്ന നിഴലായി കാണണം. വായു അറ ചെറുതും വെള്ളക്കരു നല്ല അവസ്ഥയിലും ആയിരിക്കണം.
മുട്ടകളിലൂടെ രോഗം പകരാതെ സൂക്ഷിക്കുന്നതിന് ശുചിത്വമാണ് പ്രാധാന്യമര്‍ഹിക്കുന്ന ഘടകം.
അഴുക്കുപുരണ്ട മുട്ടകള്‍ രോഗാണുക്കള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കും.