Updated on: 1 February, 2024 11:37 PM IST
കോഴി

കോഴി വളർത്തലിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിയായ വെള്ളം കുടിക്കാൻ കൊടുക്കുക എന്നത്. കോളിബാസില്ലോസിസ്, രക്താതിസാരം, സാൾമണെല്ലോസിസ്, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വെള്ളത്തിലൂടെയാണ് പകരുന്നത്. കോഴി കുടിക്കുന്ന വെള്ളത്തിൽ 5 ഗ്രാം പാൽപ്പൊടി, 1 ലിറ്റർ വെള്ളത്തിൽ കലക്കി കൊടുക്കുന്നത് നല്ലതാണ്. വെള്ളം ശുചീകരിക്കാൻ ഫിൽട്ടറേഷൻ, ഓസോണൈസേഷൻ, അൾട്രാവയലറ്റ് രശ്മി രാസപദാർത്ഥം ചേർക്കൽ എന്നീ വഴികൾ അവലംബിക്കാം.

കുടിക്കാനുള്ള വെള്ളത്തിൽ ക്ലോറിൽ ചേർക്കുകയാണ് ഏറ്റവും ചിലവുകുറഞ്ഞ വഴി. 35% ക്ലോറിനുള്ള 5 ഗ്രാം ബ്ലീച്ചിങ്ങ് പൗഡർ 1000 ലിറ്റർ വെള്ളത്തിൽ ചേർത്ത് 1 മണിക്കൂറിനു ശേഷം വെള്ളം കോഴികൾക്ക് കുടിക്കാൻ കൊടുക്കാം. ബിറ്റാഡിൽ ലോഷനും കുടിക്കാനുള്ള വെള്ളത്തിൽ ചേർക്കാം. 1.6 പൊവിഡോൺ അയഡിൻ അടങ്ങിയിരിക്കുന്ന അസിഫോർ, ലോട്ടീൽ, പയോഡിൻ, വൊക്കാഡിൻ തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങാം. ക്ലോറിൻ കൊണ്ട് വെള്ളം അണുനാശനം വരുത്തുന്നതിനേക്കാളും ചിലവേറിയതാണ് അയഡിൻ പ്രയോഗം.

1 മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ അയഡിൻ ചേർക്കാം. കൂടാതെ ക്വാർട്ടനറി അമോണിയം സംയുക്തങ്ങളും ചേർക്കാം. ക്വാട്ട്, ക്വാട്ടാവെറ്റ്, എൻസി വെറ്റ്, തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങി 1 മില്ലി 10 ലിറ്റർ വെള്ളത്തിൽ ചേർക്കാം. വെള്ളത്തിന്റെ അമ്ലഗുണം കൂട്ടുവാൻ വിനാഗിരി 1 മി.ലിറ്റർ 5 ലിറ്റർ വെള്ളത്തിൽ കലക്കിയാൽ കുടിവെള്ളത്തിലെ അപകടകരമായ അണുക്കളുടെ എണ്ണം കുറയ്ക്കാം. കൂട്ടിൽ ഏതുസമയത്തും ശുദ്ധമായ വെള്ളം കുടിക്കാൻ ലഭ്യമാക്കണം

English Summary: Clean water is needed for hen to survive
Published on: 01 February 2024, 11:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now