അലർജിമൂലമുള്ള ത്വക്ക് തടിക്കൽ
മനുഷ്യർക്കെന്നപോലെ കന്നുകാലികൾക്കും ചില പദാർത്ഥങ്ങളോട് അലർജി ഉണ്ടാകും. പെട്ടെന്ന് തൊലിപ്പുറത്ത് ഉരുണ്ടതോ, പരന്നതോ ആയ തടിപ്പുകൾ പ്രത്യക്ഷപ്പെടും.
പശുക്കളുടെ കണ്ണ്, ചെവി, മുഖം, പൃഷ്ഠഭാഗം എന്നിവിടങ്ങളിൽ കൂടുതലായി നീരു കാണും. ചിലപ്പോൾ വിറയൽ, വെപ്രാളം, ചൊറിച്ചിൽ, വേഗത കൂടിയ ശ്വസനം, ഉമിനീരൊലിപ്പ്, തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും. മിക്കവാറും ചികിത്സയൊന്നും കൂടാതെതന്നെ ഇത് മാറിക്കിട്ടും. മനുഷ്യരിൽ അലർജിക്കുപയോഗിക്കുന്ന മരുന്നുകൾ ഉപയോഗിക്കാം.
പ്രാഥമിക ചികിത്സ:
തണുത്ത ജലം ശരീരത്തിൽ ഒഴിച്ചുകൊടുക്കുന്നത് ചൊറിച്ചിൽ കുറയാൻ സഹായിക്കുന്നു. ശ്വാസംമുട്ടും അസ്വസ്ഥതയും കൂടുതലാണങ്കിൽ ഡോക്ടറുടെ സേവനം തേടണം.