ഒരു ദിവസം നൽകേണ്ട ആകെ പാൽ രണ്ടു തവണകളായി കൊടുത്ത് വളർത്തുന്ന കിടാക്കളെക്കാൾ വളർച്ചയുള്ളവയായിരിക്കും അതേ അളവു പാൽ മൂന്നോ നാലോ തവണകളായി കൊടുത്തു വളർത്തുന്ന കിടാക്കൾ,
കറന്നെടുത്ത പാൽ കിടാക്കൾക്ക് കൃത്യമായ അളവിൽ നൽകുന്നതിനായി കാഫ് ഫീഡിംഗ് ബക്കറ്റുകളോ ബോട്ടിലുകളോ ഉപയോഗിക്കാം. തണുത്ത പാലാണ് ങ്കിൽ ഇളം ചൂടിൽ വേണം കിടാക്കൾക്കു നൽകേണ്ടത്.
പാലിന്റെ അളവ് ക്രമേണ കുറയ്ക്കുന്നതിനൊപ്പം സാന്ദ്രീക താഹാരത്തിന്റെയും പുല്ലിന്റെയും അളവു കൂട്ടി നൽകണം. കുറഞ്ഞ അളവിൽ നാരും ഉയർന്ന അളവിൽ മാംസ്യവുമുള്ള കാഫ് സ്റ്റാർട്ടർ എന്ന സാന്ദീകൃതാഹാരവും ചെറുതായി അരിഞ്ഞ തീറ്റപ്പുല്ലും കുറഞ്ഞ അളവിൽ രണ്ടാഴ്ച മുതൽ കിടാക്കൾക്കു നൽകണം. നാലാം ആഴ്ച മുതൽ 50-100 ഗ്രാം വീതം കാഫ് സ്റ്റാർട്ടർ നൽകാം. ഓരോ രണ്ടാഴ്ച കൂടുംതോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവു നൂറു മുതൽ നൂറ്റിയൻപതു ഗ്രാം വരെ വർധിപ്പിക്കാം. ആറാം മാസത്തോടു കൂടി ഒന്നരക്കിലോ ഗ്രാം വരെ കാഫ് സ്റ്റാർട്ടർ നൽകാം. തീറ്റപ്പുല്ലു നൽകുന്നത് ഘട്ടംഘട്ടമായി വർധിപ്പിച്ച് ആറു മാസമെത്തുമ്പോൾ 5-6 കിലോഗ്രാം വരെ നൽകാം. കറവ പശുക്കളുടെ തീറ്റ ഒരു കാരണവശാലും കിടാക്കൾക്കു നൽകരുത്.