കേരളത്തിൽ എൺപതു ശതമാനത്തിലേറെ സങ്കരയിനം പശുക്കളാണുള്ളത്. ഇവയ്ക്ക് ചൂടു സഹിക്കാനുള്ള ശേഷി നാടൻ ഇനങ്ങളെക്കാളും തുലോം കുറവാണ്. ശരീര ത്തിൽ നിന്ന് ജലാംശം നഷ്‌ടപ്പെടുന്നതോടെ പ്രതിരോധശേഷി കുറഞ്ഞ് മാടുകൾ ചാവാനുള്ള സാധ്യത പോലും നാം മുന്നിൽ കാണണം. പാലുത്‌പാദനത്തിൽ വരുന്ന ഗണ്യമായ കുറവാണ് പ്രകടമായ മാറ്റം. കൂടാതെ രക്തസ്രാവം, വിളർച്ച എന്നിവയും ഇക്കാലയളവിൽ പശുക്കളിൽ വ്യാപകമാണ്. ചൂടു കനക്കുന്നതോടെ പശുക്കളിൽ ജലാംശം നഷ്ടപ്പെടുന്നതാണ് പാലുത്പാദനം ഗണ്യമായി കുറയാനുള്ള പ്രധാന കാരണം.
കൂടാതെ പച്ചപ്പുല്ലിൻ്റെ ലഭ്യതക്കുറവും, ശരീരം തണുപ്പിക്കാനും, കുളിപ്പിക്കാനും ഉള്ള ജലദൗർലഭ്യതയും ഇതിന് ആകം കൂട്ടുന്നു. സാധാരണ ഏപ്രിൽ, മെയ് മാസം പാലുത്പാദനത്തിൽ കുറവ് വരാറ്.
കറവപ്പശുക്കൾക്ക് യഥേഷ്ടം ശുദ്ധമായ വെള്ളം കുടിക്കാര തീറ്റ അൽപം വെള്ളത്തിൽക്കുഴച്ചും നെ കമായും നൽകണം. വിറ്റാമിൻ - എയുടെ ന്യൂനത പരിഹരിക്കാൻ പച്ചപ്പുല്ല് നൽകണം. പച്ചപ്പുല്ല് ലഭ്യ മല്ലാത്ത സാഹചര്യത്തിൽ മീനെണ്ണ ഓരോ ഔൺസ് വീതം ആഴ്‌ചയിൽ രണ്ട് തവണ നൽകണം. പോഷക ന്യൂനത ഒഴിവാക്കാൻ വിറ്റാമിൻ ധാതുലവണ മിശ്രിതം പതിവായി തീറ്റയിൽ ചേർത്തു നൽകണം.
മാടുകൾക്ക് തീറ്റ നൽകുന്നതും അവയെ മേയാൻ വിടുന്നതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കുക. ചൂടുകൂടുതലുള്ള പകൽ സമയങ്ങളിൽ പശുക്കളെ പാടത്ത് മേയാൻ വിടരുത്. പകൽ സമയങ്ങളിൽ ഇവയെ മരത്തണലിൽ കെട്ടിയിടാം. പശുക്കളുടെ ദേഹത്ത് ദിവസേന 3-4 തവണ വെള്ളം തളിക്കുന്നത് നല്ലതാണ്. തീറ്റയിൽ പതിവായി 30 ഗ്രാം അപ്പക്കാരം (സോഡിയം ബൈ കാർബണേറ്റ്) ചേർത്തു നൽകുന്നത് അസിഡോസിസ്, ദഹനക്കേട് എന്നിവ കുറയാൻ സഹായിക്കും. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ പശുക്കൾക്ക് നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
തൊഴുത്തിൽ വായുസഞ്ചാരത്തിനുള്ള സൗകര്യം അത്യാവശ്യമാണ്. ചാണകവും മൂത്രവും
തൊഴുത്തിനുള്ളിൽ കെട്ടി നിൽക്കാനിടവരരുത്. തൊഴുത്തിന് മുകളിലായി സ്പ്രിംക്ളർ ഘടിപ്പിക്കുന്നതും, തൊഴുത്തിനുള്ളിൽ ഫോഗർ സംവിധാനം ഘടിപ്പിക്കുന്നതും പശുക്കളുടെ ശരീരം തണുപ്പിക്കാൻ ഉത്തമമാണ്. ഇതിന് സാഹചര്യമില്ലെങ്കിൽ ഫാൻ, എക്സോസ്റ്റ് ഫാൻ എന്നിവ ഘടിപ്പിക്കാം. കോൺക്രീറ്റ്, ആസ്ബസ്റ്റോസ് എന്നിവയാണ് തൊഴുത്തിൻ്റെ മേൽക്കൂരയെങ്കിൽ അവ വെള്ള പൂശുകയോ നനഞ്ഞ ചണച്ചാക്കുകളോ, ഓലയോ അതിനു മുകളിൽ വിരിക്കുകയോ ആവാം. കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് തൊഴുത്ത് നിർമ്മിച്ചിട്ടുള്ളതെങ്കിൽ സൂര്യപ്രകാശം ഒരു പരിധിവരെ തൊഴുത്തിലേക്കെത്തുന്നത് ഒഴിവാക്കാം. വേനൽക്കാലത്ത് ശുദ്ധീകരിച്ച വെള്ളം കുടിക്കാൻ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. തൊഴുത്തിന്റെ വശങ്ങളിൽ മൂന്നു മീറ്റർ അകലെ തണൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് കൊടുംചൂടിൽ നിന്ന് മാടുകളെ രക്ഷിക്കാൻ സഹായകമാണ്.