കാൽസ്യത്തിന്റെ കുറവ് പരിഹരിക്കാൻ
പ്രസവത്തോടനുബന്ധിച്ച് പശുവിന് കാൽസ്യത്തിന്റെ കുറവുണ്ടാകും. ഇത് പരിഹരിക്കാൻ പ്രസവം കഴിഞ്ഞാലുടൻ രണ്ട് ദിവസം ഒരു ബോട്ടിൽ വീതം കാൽ കപ്പ് ജൽ ഗ്ലൂക്കോഫൈഡ് ചൂടുവെള്ളത്തിലോ കലക്കി കൊടുക്കണം.
പാൽപനിക്ക്
പ്രസവശേഷം പശുവിനുണ്ടാകുന്ന പനിക്കാണ് പാൽപനി എന്നു പറയുന്നത്. ഇത് വരാതിരിക്കാനുളള
പ്രതിരോധമരുന്നാണ് മെറ്റാബോളെറ്റ്മിക്സ്. പ്രസവ ദിവസത്തിന് ഇരുപത് ദിവസം മുൻപ് തുടങ്ങി പ്രസവ ദിവസം വരെ രാവിലെയും വൈകിട്ടും 50 ഗ്രാം വീതം മെറ്റാബാളെറ്റ് മിശ്രിതം നൽകണം.
മറുപിളള വേഗം വീഴാൻ
പ്രസവ ശേഷം മറുപിളള വേഗം വീഴുന്നതിന് 100 ഗ്രാം റിപ്ലാന്റാ ശർക്കരയിൽ കുഴച്ച്ന ൽകുക. പ്രസവിച്ച പശുവിന് മൂന്നു ദിവസം ഗ്ലൂക്കോഫെഡും നൽകണം.
ഉദരവ്യാധിക്ക്
കായം, കുരുമുളക്, ഇഞ്ചി, വെളുത്തുളളി,സോഡാപൊടി എന്നിവ മിക്സിയിൽ അടിച്ച് വെളളം ചേർത്ത് 100 മില്ലി ആക്കി കൊടുക്കണം
അകിട് വീക്കം തടയാൻ
കറ്റാർവാഴ, ചങ്ങലം, പരണ്ട, മഞ്ഞൾപൊടി, ചുണ്ണാമ്പ് എന്നിവ മിക്സിയിൽ അടിച്ച് അകിടിൽ പൂശണം. ഇത് നാലഞ്ചു പ്രാവശ്യമാകാം. അഞ്ച് മിനിട്ട് ഇടവിട്ട് പാൽ കെട്ടി നിൽക്കാതെ പിഴിഞ്ഞു കളയുകയും വേണം.