Updated on: 18 May, 2020 4:43 PM IST

സാധാരണക്കാരന് വീട്ടിൽ തുടങ്ങാവുന്ന ഒരു സംരംഭം ആണ് പശു വളർത്തൽ. കേരള സർക്കാർ 800 രൂപയ്ക്ക് മുതൽ പശു കുട്ടികളെ തരുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർക്ക് വീട്ടിലിരുന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കേരള മൃഗ സംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.ahd.kerala.gov.in/ വഴിയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഇപ്പോൾ കേരള മൃഗ സംരക്ഷണ വകുപ്പിന്റെ വെബ്സൈറ്ററിന്റെ ഹോം പേജ് ഓപ്പൺ ആകുന്നതാണ്.

ഹോം പേജിൽ മുകളിൽ ഒരുപാട് ഓപ്‌ഷൻസ് കാണാം, അതില്‍ “Where To Get” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇപ്പോൾ പുതിയൊരു പേജ് ഓപ്പൺ ആകുന്നത് കാണാം, അവിടെ നിരവധി പദ്ധതികൾ( മുട്ടക്കോഴി കുഞ്ഞുങ്ങൾ , പശു കുട്ടികൾ, പന്നി, മുയല്‍, താറാവ്,പോത്ത് തുടങ്ങിയവ ) ഉണ്ടാകും.

ഇവിടെ ജില്ലാ തിരിച്ച് ഇവ ലഭ്യമാക്കാനുള്ള വിവരങ്ങളും കൊടുത്തിട്ടുണ്ടാകും. ആട്, മുയൽ,പന്നി, പശു, പോത്ത് തുടങ്ങിയ മൃഗങ്ങളും അവയുടെ പ്രായത്തിനും തൂക്കത്തിനും അനുസരിച്ചുള്ള വിലയും ലഭ്യമാണ്. ഇവിടെ നിന്നും നമ്മുക്ക് ആവശ്യമായ മൃഗത്തിന്റെ ലഭ്യതയെകുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.

വില വിവരങ്ങളും ഇവിടെ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇവിടെ നിന്നും ലഭ്യമാകുന്ന മൃഗങ്ങളുടെ വിശദവിവരങ്ങൾ മനസ്സിലാക്കിയ ശേഷം ഉചിതമെന്ന് തോന്നുന്നതിൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനായി ഹോം പേജിൽ തന്നെ ഹെല്പ് ഡെസ്ക് എന്ന ഓപ്‌ഷനിൽ ഓൺലൈൻ ബുക്കിംഗ് എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക. (കോവിഡ് 19 പശ്ചാത്തലത്തിൽ ഇപ്പോൾ അത് നിർത്തിവെച്ചേക്കുകയാണ്, ഉടൻ ആരംഭിക്കും എന്ന് പറയുന്നുണ്ട്. ) ഇവിടെ തന്നെ ലഭിക്കുന്ന നമ്പറിൽ നമുക്ക് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ സാധിക്കും. നിങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് http://www.ahd.kerala.gov.in/

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ

English Summary: cow for rs 800
Published on: 18 May 2020, 04:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now