Updated on: 11 April, 2023 11:17 PM IST
പശു

ഉയര്‍ന്ന ചൂടും, അന്തരീക്ഷ ആര്‍ദ്രതയും പാലുൽപാദനത്തിന്റെ പ്രധാന ശത്രുക്കളാണ്. തീറ്റയെടുക്കുന്നതിലുണ്ടാകുന്ന കുറവ് പാലുൽപാദനം കുറയ്ക്കുന്നു. അതിനാല്‍ കാലാവസ്ഥയുടെ ആക്രമണത്തിൽനിന്ന് സംരക്ഷണം നല്‍കുന്ന വിധത്തില്‍ തൊഴുത്തിലും ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പാക്കണം.

ആവശ്യത്തിന് സ്ഥലസൗകര്യമില്ലാത്ത തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ കഴിയാതെ വരുന്നതും ദീര്‍ഘ സമയം നില്‍ക്കേണ്ടിവരുന്നതും അവയെ സമ്മര്‍ദ്ദത്തിലാക്കുകയും പാല്‍ ചുരത്താന്‍ മടിക്കുന്ന അവസ്ഥയെത്തുകയും ചെയ്യുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ പാല്‍ അളവ് കുറയാന്‍ ഇടയാക്കുന്നു. 8 മണിക്കൂറെങ്കിലും കിടന്നു കൊണ്ട് അയവെട്ടാൻ സാധിക്കുന്ന വിധത്തിൽ സ്ഥലസൗകര്യം തൊഴുത്തിൽ ഉറപ്പാക്കണം. തൊഴുത്തിനുള്ളിലെ ഊഷ്മാവും ആർദ്രതയും ചേരുന്ന സൂചകം പശുക്കളുടെ ക്ഷേമത്തിനുതകുന്ന അളവിലാണോയെന്നതും പരിശോധിക്കേണ്ടതാണ്.

മരച്ചീനി വേവിച്ച് ഊറ്റിയ വെളളത്തിൽ തേങ്ങാപ്പിണ്ണാക്ക് കുതിർത്തു കൊടുക്കുക.
ശതാവരിയുടെ കിഴങ്ങ് 4-5 വീതം ദിവസം 2 നേരം തിന്നാൻ കൊടുക്കുക. 10-15 ദിവസം ആവർത്തിക്കുക.

പഴുത്ത പപ്പായ തിന്നാൻ കൊടുക്കുക. പച്ച പപ്പായ മുറിച്ച് പുഴുങ്ങിക്കൊടുക്കുക.
ചക്കപ്പഴം തിന്നാൻ കൊടുക്കുക. കൂടുതൽ കൊടുത്താൽ ദഹനക്കേട്‌ വരും.

പാൽമുതുക്കിന്റെ കിഴങ്ങ് 50-100 ഗ്രാം അരച്ച് 2 നേരം വീതം 10 ദിവസം കൊടുക്കുക.
100 ഗ്രാം എള്ളി കിളിർപ്പിച്ചത് രാവിലെ തീറ്റിക്കുക. 10-15 ദിവസം ആവർത്തിക്കുക.

ചക്കക്കുരു പുറംതൊലി കളഞ്ഞ് പുഴുങ്ങിക്കൊടുക്കുക. 100-150 ഗ്രാമിൽ കൂടരുത്. 10-15 ദിവസം ആവർത്തിക്കുക.
പച്ചത്തേങ്ങ (ഉണക്കത്തേങ്ങ കൊള്ളില്ല) ഒരു മുറി ചിരവിയതിന്റെ കൂടെ പാൽമുതുക്കിന്റെ കിഴങ്ങ് 10 ഗ്രാം ചതച്ച് വെള്ളം ചേർത്ത് വേവിച്ച് കൊടുക്കുക.

ചെറുപയർ, ഉഴുന്ന് ഇവയുടെ തൊലി പൊളിക്കുന്ന ഫാക്ടറിയിൽ നിന്ന് തൊലി വാങ്ങി കുറേശേ കുതിർത്ത് രാവിലെയും വൈകിട്ടും തിന്നാൻ കൊടുക്കുക.

English Summary: Cow will get enough milk by use of jackfruit
Published on: 11 April 2023, 11:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now