Updated on: 23 August, 2024 7:38 AM IST

അത്യുത്പാദന ശേഷിയുള്ള ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്‌സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്‌ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവാണ്. കടുത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരും തീറ്റയെടുക്കൽ പൊതുവെ കുറയും. .

 


വേനൽ സൗഹ്യദത്തൊഴുത്തുകൾ

 


ഉഷ്ണസമ്മർദം ഒഴിവാക്കാൻ തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ നടുക്ക് കുറഞ്ഞത് 3.5 മീറ്റർ ഉയരവും വശങ്ങളിൽ മൂന്നു മീറ്ററൂം ഉയരം വേണം. വശങ്ങളിലെ ഭിത്തികളുടെ ഉയരം പരമാവധി ഒരു മീറ്റർ തൊഴുത്തിന്റെ പരിസരത്തുള്ള തടസങ്ങൾ നീക്കി വായുസഞ്ചാരം എളുപ്പമാക്കണം. ഒപ്പം തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കുകയും വേണം. സീലിംഗ് ഫാനുകളെക്കാൾ നല്ലത് പശുക്കളുടെ തലയിൽ അല്ലെങ്കിൽ നെറ്റിയിൽ കാറ്റ് പതിക്കും വിധം തൂണിൽ സ്ഥാപിച്ചതോ അല്ലെങ്കിൽ പെഡസ്റ്റൽ ഫാനുകളോ ആണു നല്ലത്. തൊഴുത്തിൻ്റെ മേൽക്കൂരയിൽ ഓല, വൈക്കോൽ മുതലായവ വിരിച്ച് അതിൽ വെള്ളം നനച്ചു നൽകുന്നതു വഴി ചൂട് കുറയ്ക്കാം. പനയോല, തെങ്ങോല, ഗ്രീൻ നെറ്റ്, ടാർപ്പോളിൻ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മേൽക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിംഗ്) ഒരുക്കുന്നതും ചൂട് കുറയ്ക്കും. സ്പ്രിംഗ്ലർ, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കു ന്നതും ഉഷ്‌ണസമ്മർദം കുറയ്ക്കാൻ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയ ങ്ങളിൽ രണ്ടു മണിക്കൂർ ഇടവേളയിൽ മൂന്നു മിനിറ്റ് നേരം ഇവ പ്രവർത്തി പ്പിച്ച് തൊഴുത്തിൻ്റെ അന്തരീക്ഷം തണുപ്പിക്കാം. ഫാനുകൾ പ്രവർത്തി ക്കുന്നതിനൊപ്പം വേണം സ്പ്രിംഗ്ലർ, ഷവർ, മിസ്റ്റ് എന്നിവയെല്ലാം പ്രവർ ത്തിപ്പിക്കേണ്ടത്. എല്ലാ സമയത്തും പശുക്കളെ നനച്ച് കുളിപ്പിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തൊഴുത്തിൽ പശുക്കളെ ഇടയ്ക്കിടെ കുളിപ്പിക്കുന്നതിനു പകരം തൊഴു ത്തിന് മുകളിൽ സ്പ്രിംഗ്ലർ ഒരുക്കി തൊഴുത്തിന്റെ മേൽക്കൂര നനച്ച് നൽ കുന്നതാണ് നല്ലത്.

 


പശുക്കളെ പാടത്ത് കെട്ടരുത്

 


കടുത്ത വേനലിൽ പശുക്കൾക്കും സൂര്യതാപവും സൂര്യാഘാതവും ഏൽ ക്കാനുള്ള സാധ്യതയേറെയാണ്. പകൽ പത്തിനും നാലിനും ഇടയിലു ള്ള സമയത്ത് പശുക്കളെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടുന്നതും പാടങ്ങളിൽ കെട്ടിയിടുന്നതും തകര/ ആസ്ബെസ്‌റ്റൊസ് ഷീറ്റ് കൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കു ന്നതും ഒഴിവാക്കണം. പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള ദീർഘ യാത്രകൾ രാവിലെയും വൈകുന്നേ രവുമായി ക്രമീകരിക്കണം.

 

English Summary: Cowshed must have good aeration in summer season
Published on: 18 August 2024, 11:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now