ഡെക്കാപോഡ കുടുംബത്തില്‍പ്പെട്ട ഒരു ജീവിയാണ് ഞണ്ട്. ചെമ്മീനും കൊഞ്ചും ഇതേ കുടുംബത്തില്‍ നിന്നുള്ളവയാണ്. ജലത്തില്‍ ജീവിക്കുന്ന ജീവിയാണ് ഞണ്ട്, ഏകദേശം 850 ഓളം ഇനങ്ങള്‍ ഞണ്ടിനുണ്ടെന്നാണ് പറയപ്പെടുന്നത്. ഞണ്ടുകളുടെ ശരീരത്തിന്റെ മുകള്‍ ഭാഗം കട്ടിയേറിയ പുറന്തോടിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കൈകളുടെ അഗ്രത്തിലായി ഒറ്റ നഖം ഉണ്ട്.
ഉഷ്ണ മേഖല പ്രദേശങ്ങള്‍, ചെളിപ്രദേശങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ ഞണ്ടുകള്‍ നന്നായി വളരുന്നു. ഞണ്ടുകളില്‍ പ്രധാനി മഡ്ഡുകളാണ്. 750 ഗ്രാമിലേറെ തൂക്കം വരുന്നവയാണ് മഡ്ഡുകള്‍. ഒരു കിലോ മഡ്ഡിന് 1300 - 1500 വരെയാണ് നാട്ടിലെ കര്‍ഷകര്‍ക്ക് കിട്ടുന്ന വില.