കൊച്ചി : സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ഇനി സമഗ്ര ഇൻഷുറൻസ് ലഭിക്കും. ക്ഷീര വികസന വകുപ്പിന്റെ ക്ഷീര സാന്ത്വനം പദ്ധതിക്ക് കീഴിലാണ് കന്നുകാലികൾക്കും കർഷകർക്കും കുടുംബാംഗങ്ങൾക്കുമായി ഒറ്റ കുടക്കീഴിൽ ഇൻഷുറൻസ് ലഭിക്കുന്നത്.
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്,ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നിവയുമായി ചേർന്നാണ് ഇൻഷുറൻസ് നടപ്പാക്കുന്നത്.ക്ഷീര വികസന വകുപ്പിന്റെയും ക്ഷീരോദ്‌പാദക സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.ക്ഷീര കർഷകർ ക്കും ക്ഷീര സംഘം ജീവനക്കാർക്കും പദ്ധതിയിൽ അംഗങ്ങളാകാം
ആരോഗ്യ സുരക്ഷാ, അപകട ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ഗോ സുരക്ഷാ പോളിസി കൾ എന്നിവ ഇതിനു കീഴിൽ ലഭ്യമാകും.
ക്ഷീര കർഷകർക്കും ജീവിത പങ്കാളികൾക്കും ഈ പദ്ധതിയിൽ അംഗങ്ങളാകാം. 80 വയസ്സ് വരെയുള്ള കഷകർക്കും ഇൻഷുറൻസിൽ ചേരാം.
മാതാപിതാക്കൾക്ക് ആനുകൂല്യം ലഭിക്കാൻ പ്രായപരിധിയില്ല . പദ്ധതിക്ക് കീഴിൽ 1 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. അപകട സുരക്ഷാ പോളിസിയിൽ അംഗമാകുന്നവർക്ക് 7 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും.
കന്നുകാലികൾക്ക് ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതിയാണ് ഗോ സുരക്ഷാ. 50000 രൂപ മുതൽ 70000 രൂപ വരെയാണ് ഇൻഷുറൻസ്. ഒരു വർഷമാണ് പോളിസി കാലാവധി.പ്രീമിയം തുക യിൽ 50%വരെ ഇൻഷുറൻസ് ലഭിക്കും. മാർച്ച് 10 വരെ ക്ഷീര സംഘങ്ങൾ മുഖേന ഓൺ ലൈനായി പദ്ധതിയിൽ അംഗമാകാം.