എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ഏറ്റെടുക്കാൻ കഴിയുന്ന പദ്ധതികൾ
1.പാലിന് സബ്സിഡി:
കർഷകർ ക്ഷീരസംഘത്തിൽ നൽകുന്ന ഒരു ലിറ്റർ പാലിന് 4 രൂപ തോതിൽ കണക്കാക്കി , പരമാവധി 40000 രൂപ വരെ കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നു. സംയുക്തമായോ ഓരോ പഞ്ചായത്തിനും സ്വന്തമായോ നടപ്പാക്കാം
2. കറവ പശുക്കൾക്ക് കാലിത്തീറ്റ :
കേരള ഫീഡ്സ്, മിൽമ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള കാലിത്തീറ്റ ക്ഷീരസംഘങ്ങൾ മുഖേന കർഷകർ വാങ്ങുമ്പോൾ (കറവയുള്ള ഒരു പശുവിനു ഒരു മാസം പരമാവധി 100 കിലോ എന്ന നിരക്കിൽ) പൊതു വിഭാഗത്തിന് 50 ശതമാനവും (പരമാവധി 10000 രൂപ) പട്ടികജാതി വിഭാഗത്തിന് പരമാവധി 12000 രൂപയും സബ് സിഡിയായി കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നു .
3. ചാണകം ഉണക്കി പൊടിച്ചു ജൈവവളം നിർമിക്കുന്ന യൂണിറ്റ് :
ഒന്നിലധികം കന്നുകാലികളെ വളർത്തുന്ന ക്ഷീരകർഷകർക്ക് ചാണകം ഉണക്കി പൊടിച്ചു പാക്കറ്റുകളിലാക്കി വിപണനം നടത്തുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ജനറൽ വിഭാഗത്തിന് 50 ശതമാനവും ( പരമാവധി 10000 രൂപ ). പട്ടികജാതി വിഭാഗത്തിന് 75 ശതമാനവും (പരമാവധി 15000 രൂപ സബ്സിഡിയായി കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നു.
4. സമഗ്ര കന്നുകാലി ഇൻഷുറൻസ് :
കറവ പശുക്കളുള്ള എല്ലാ ക്ഷീര കർഷകർക്കും സംസ്ഥാന സർക്കാർ അംഗീകരിച്ചതും കർഷകർ ഒടുക്കുന്നതുമായ പ്രീമിയം തുകയുടെ 50 ശതമാനം ജനറൽ വിഭാഗത്തിനും 65 ശതമാനം പട്ടികജാതി വിഭാഗത്തിനും ബാങ്ക് അക്കൗണ്ടിലേക്കു നൽകണം.
ഗ്രാമ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾ ക്കും കോർപറേഷനുകൾക്കും ഏറ്റെടുക്കാൻ കഴിയുന്ന പദ്ധതികൾ
1. പശു / എരുമ വളർത്തൽ :
കറവ പശുക്കളെ / എരുമ വാങ്ങുന്നതിനായി പൊതുവിഭാഗത്തിലെ കർഷകർക്ക് 50 ശതമാനവും (പരമാവധി 27500 രൂപ) പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും (പരമാവധി 35000 രൂപ ) പശുക്കളെ ആരിൽ നിന്ന് വാങ്ങിയോ അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു (ലോൺ ലിങ്ക്ഡ് ആണെങ്കിൽ ബാങ്കിലേക്ക്) നൽകുന്നു .
2. കാലിത്തൊഴുത്തു നവീകരണം ( ചാണകക്കുഴിയും മൂത്ര ടാങ്കും ഉൾപ്പെടെ ):
പൊതുവിഭാഗത്തിലെ കർഷകർക്ക് 50 ശതമാനവും (പരമാവധി 25000 രൂപ ) പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും (പരമാവധി 30000 രൂപ)
3. മിനി ഡയറി യൂണിറ്റ് ആധുനികവത്കരണം:
5 പശുക്കളെ വളർത്തുന്ന കർഷകർക്ക് കറവ യന്ത്രം, റബ്ബർ മാറ്റ് ഓട്ടോമാറ്റിക് ഡ്രിങ്കിങ് ബൗൾ, സ്ലറി പമ്പ്, ചാണക കുഴി , ബയോഗ്യാസ് പ്ലാൻറ്, തുടങ്ങിയ പദ്ധതികൾക്ക് 50 ശതമാനം , പരമാവധി 25000 രൂപ. സബ്സിഡി ആയി കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു
നൽകുന്നു.
4. ഗർഭിണി കിടാരി വളർത്തൽ:
പൊതുവിഭാഗത്തിലെ കർഷകർക്ക് 50 ശതമാനവും (പരമാവധി 14000 രൂപ ) പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും (പരമാവധി 18000 രൂപ).
5. കന്നുകുട്ടി / കാളക്കുട്ടി / പോത്തുകുട്ടി വാങ്ങൽ :
പൊതുവിഭാഗത്തിലെ കർഷകർക്ക് 50 ശതമാനവും (പരമാവധി 8000 രൂപ ) പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും (പരമാവധി 10000 രൂപ).
6. കറവയന്ത്രം വാങ്ങൽ:
5 ഉരുക്കളെ വളർത്തുന്നതും 3 കറവപശുക്കൾ ഉള്ളതുമായ കർഷകർക്ക് പൊതു വിഭാഗത്തിന് 50 ശതമാനവും (പരമാവധി 25000 രൂപ ) , പട്ടികജാതി വിഭാഗത്തിന് 75 ശതമാനവും (പരമാവധി 30000 രൂപ ) കറവയന്ത്രം വാങ്ങിക്കഴിയുമ്പോൾ കർഷകന്റെ അക്കൗണ്ടിലേക്കു നൽകുന്നു.
7. ധാതു ലവണങ്ങൾ , വിരമരുന്നു വാങ്ങൽ:
പശുക്കളെ വളർത്തുന്ന എല്ലാ കർഷകർക്കും ഉരു ഒന്നിന് പ്രതിവർഷം 1000 രൂപ എന്ന തോതിൽ ( 100 ശതമാനം സബ്സിഡി ) സർക്കാർ സ്ഥാപനത്തിൽ നിന്നും നിർവഹണ ഉദ്യാഗസ്ഥൻ വാങ്ങി കർഷകർക്ക് സൗജന്യമായി നൽകുന്നു.
8. തീറ്റ പുൽക്കഷിക്കുള്ള വിത്ത് / നടീൽ വസ്ത:
20 സെന്റിന്റെ യൂണിറ്റുകളായി 100 സെന്റുവരെ സ്ഥലത്തു ( സ്വന്തമായതോ പാട്ടഭൂമിയിലോ ) ചെറുകിട നാമമാത്ര കർഷകർക്ക് (5 ഏക്കർ 3 വരെ ഭൂമിയുള്ള കർഷകർ ) തീറ്റ പുൽക്കുഷിക്കുള്ള വിത്ത് /നടീൽ വസ്തു വാങ്ങുന്നതിനു 100 ശതമാനം സബ്സിഡി ( ഒരു ഏക്കറിൽ പരമാവധി 8000 രൂപ ) കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നു.
ബ്ലോക്ക് പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും കറവ പശുവളർത്തൽ പദ്ധതി
കറവപശുവിനെ വാങ്ങാനായി വ്യക്തിഗത ഗുണഭോക്താക്കൾക്ക് ആനുകൂല്യം നല്കാൻ ബ്ലോക്ക് പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും നിലവിലുള്ള മാനദണ്ഡമനുസരിച്ചു കഴിയില്ല , എന്നാൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ പ്രത്യേക അ നുമതി വാങ്ങി പദ്ധതി നടപ്പിലാക്കാവുന്നതാണ് . കൂടാതെ ചെറുകിട വ്യവസായത്തിൽ ഉൾപ്പെടുത്തി 5 അംഗ വനിതാ ജെൽജി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ പശുക്കളെ വാങ്ങാനായി , 50 ശതമാനം സബ്സിഡി നിരക്കിൽ 137500 രൂപ ( ഒരു പശുവിനു
55000 രൂപ വിലയും 27500 രൂപ സബ്സിഡിയും) ബാങ്ക് എൻഡഡ് ധനസഹായമായി പദ്ധതിക്ക് ലോൺ നൽകുന്ന ബാങ്കിന്റെ സസ്പെൻസ് അക്കൗണ്ടിലേക്കു അനുവദിക്കാം.
പശുവിനെ ബ്ലോക്ക് പഞ്ചായത്തിന്റെ / ജില്ലാ പഞ്ചായത്തിന്റെ പുറത്തുനിന്നും വാങ്ങുകയും ആരിൽ നിന്നും വാങ്ങിയോ അവരുടെ അക്കൗണ്ടിലേക്കു മാത്രം ലോൺ തുക അനുവദിച്ചു നൽകുകയും വേണം. ഗ്രൂപ്പിലെ അംഗങ്ങൾ 18 നും 60 നും ഇടയ്ക്കു പ്രായമുള്ളവരും രണ്ടു ലക്ഷം രൂപയ്ക്കു താഴെ വരുമാനമുള്ളവരും കുടുംബശ്രീ അംഗങ്ങളും (ഗ്രൂപ്പ് രജിസ്റ്റർ
ചെയ്തത് സംബന്ധിച്ച സി.ഡി.എസ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം) പശുവളർത്തലിൽ പരിശീലനം നേടിയ സർട്ടിഫിക്കറ്റ് / 6 മാസത്തെ ഗ്രൂപ്പിന്റെ ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് ഉള്ളവരും ആകണം.
പ്രവാസി ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം പദ്ധതി :
ബ്ലോക്ക് , ജില്ലാപഞ്ചായത്തുകൾക്കും നഗര ഭരണ സ്ഥാപനങ്ങൾക്കും പ്രവാസി ഗ്രൂപ്പുകൾക്കായി 500000 രൂപ വരെ ധന സഹായം നൽകാവുന്ന പദ്ധതി
സംരംഭകത്വ പ്രോത്സാഹനത്തിന് റിവോൾവിങ് ഫണ്ടും പലിശ സബ്സിഡിയും:
ഒരു കർഷകന് രണ്ടു പശുവിനെ വാങ്ങാനായി 100000 രൂപ (50000 * 2) അല്ലെങ്കിൽ 120000 രൂപ (60000 * 2 ) ബാങ്ക് ലോൺ അനുവദിക്കുമ്പോൾ ഗ്രാമ പഞ്ചായത്ത് മുഖേന ജനറൽ വിഭാഗത്തിന് 50000 രൂപയും പട്ടികജാതി / വനിതാ വിഭാഗത്തിന് 60000 രൂപയും റിവോൾവിങ് ഫണ്ടായി അനുവദിക്കാം , വനിതാ കർഷകർ അടങ്ങുന്ന ഗ്രൂപ്പാണെങ്കിൽ പരസ്പര ജാമ്യത്തിൽ ബാങ്ക് ലോൺ ലഭിക്കാനും റിവോൾവിങ് ഫണ്ടായി 2.5 ലക്ഷം രൂപ (ഗ്രാമ പഞ്ചായത്ത് ), 3 ലക്ഷം രൂപ (ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി), 5 ലക്ഷം രൂപ (ജില്ലാ പഞ്ചായത്ത്, കോർപറേഷൻ ) അനുവദിക്കാനും കഴിയും .
ഒരു ഗ്രൂപ്പിന് ഗ്രാമ പഞ്ചായത്തിൽ 5 ലക്ഷം രൂപയുടെ പ്രോജക്റ്റം ബ്ലോക്ക് പഞ്ചായത്തിൽ 5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള പ്രോജക്റ്റം ജില്ലാ പഞ്ചായത്തിൽ 10 ലക്ഷത്തിനു മുകളിലുള്ള പ്രോജെക്റ്റമാണ് ഏറ്റെടുക്കേണ്ടത് . റിവോൾവിങ് ഫണ്ട് തുക മാസ തവണകളായി നിർവഹണ ഉദ്യോഗസ്ഥൻറെ റിവോൾവിങ് ഫണ്ട് അക്കൗണ്ടിലേക്കു തിരികെ അടക്കണം , ബാങ്ക് വായ്പ തവണയും റിവോൾവിങ് ഫണ്ട് തവണയും കൃത്യമായി തിരിച്ചടക്കുന്നവരുടെ പലിശ തുക മുഴുവനും റിവോൾവിങ് ഫണ്ട് നൽകി ഒരു വർഷം പൂർത്തിയാകുമ്പോൾ സംരംഭകരുടെ വായ്പ അക്കൗണ്ടിലേക്കു തിരികെ നല്കാൻ കഴിയും.
നൂതന പ്രാജകുകൾ:
സബ്സിഡി മാനദണ്ഡത്തിൽ പറയാത്തതും കർഷകർക്ക് സഹായം എത്തിച്ചു നല്കാൻ പര്യാപ്തവുമായ ഏതൊരു പദ്ധതിയും നൂതന പദ്ധതിയായി ഏറ്റെടുക്കാൻ കഴിയും. രണ്ടോ അതിലധികമോ ഘടകങ്ങൾ സംയോജിപ്പിച്ചുകൊണ്ടു പാലുത്പാദനം വർദ്ധിപ്പിക്കാനോ, ഉത്പാദനച്ചെലവ് കുറയ്ക്കാനോ, കർഷകരുടെ വരുമാനം വർദ്ധിപ്പിച്ചു ജീവിത നിലവാരം ഉയർത്താനോ സഹായകകരമായ പദ്ധതിയായിരിക്കണം . നടപ്പിലാക്കി വിജയിച്ച ചില പദ്ധതികളാണ് ചുവടെ ചേർക്കുന്നത്.
1. ശുചിത്വ ഭവനം സുന്ദര ഭവനം പദ്ധതി
1. ചാണകവും മൂത്രവും ഉപയോഗിച്ച് മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വരുമാന
വർദ്ധനവ് സാധ്യമാക്കുന്നു
2.നേച്ചർ ഫ്രഷ് മിൽക്കിന്റെ വാതിൽപ്പടി വിതരണം ( ക്ഷീരസംഘങ്ങളിൽ നിന്നും ഗുണനിലവാരമുള്ള പാൽ ഗ്ലാസ്ബോട്ടിലിൽ നിറച്ചു വികലാംഗരുടെ ടെസ്കൂട്ടറിൽ വിതരണം ചെയ്യുന്ന പദ്ധതി . വികലാംഗരുടെ ശാക്തീകരണം , പ്ലാസ്റ്റിക് ഒഴിവാക്കുന്നു , ക്ഷീര സംഘങ്ങളുടെ പാലിന്റെ പ്രാദേശിക വില്പന വർദ്ധിക്കുന്നു.
3.ഒരു കൈയ്യിൽ പാലും മറു കൈയ്യിൽ പച്ചക്കറിയും
4.ഒരു വീട്ടിൽ ഒരു പശുവും ബയോഗ്യാസ് പ്ലാന്റും
5.വളയിട്ട കൈകളിൽ വളയവും പാലും ( പാൽ സംഭരണ വിതരണത്തിലെ സ്വയം പര്യാപ്തത , സ്ത്രീ ശാക്തീകരണം )
6, തരിശുഭൂമിയിൽ തീറ്റപ്പുൽക്ക്യഷിയും വിപണനവും
7.ഗോൾഡൻ ഹാർവെസ്ററ് ( ജനിച്ച സമയം മുതൽ 6 മാസം വരെ കന്നുകുട്ടികൾക്കു മിൽക്ക് റീപ്ലേയ്സർ, വിരമരുന്നും ഉൾപ്പെടെ നൽകി 6 മാസമാവുമ്പോൾ മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമാക്കുന്നു).
8. മൂല്യ വർധിത പാലുല്പന്നങ്ങളുടെ ഉല്പാദനവും വിപണനവും
9.പുൽനാമ്പുകൾ പാൽത്തുള്ളികൾ ( ക്ഷീര സംഘങ്ങൾ വഴികർഷകർക്ക് പച്ചപ്പുല്ലും വൈക്കോലും വിതരണം ചെയ്യുന്ന പദ്ധതി)
10. സഞ്ചരിക്കുന്ന പാൽ കറവ യൂണിറ്റും പാൽ സംഭരണവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
കാലിത്തൊഴുത്തു നിർമാണം , കമ്പോസ്റ്റ് പിറ്റ് (ചാണക കുഴി ) നിർമാണം , ബയോഗ്യാസ് പ്ലാന്റ് നിർമാണം , അസോള ടാങ്ക് നിർമാണം,കിണർ റീചാർജിങ് , ക്ഷീര സംഘങ്ങളുടെ പാൽ സംഭരണ മുറി നിർമാണം തുടങ്ങിയ പ്രവർത്തികൾ പൂർണമായും സൗജന്യമായി തൊഴിലുറപ്പു പദ്ധതി വഴി ചെയ്യാൻ കഴിയും ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് വഴി അപേക്ഷ നൽകുകയും ഗുണഭോക്തൃ ലിസ്റ്റിൽ പേര് ഉൾപ്പെടുകയും തൊഴിലുറപ്പിന്റെ എഞ്ചിനീയർ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുകയും ചെയ്താൽ നിർമാണം ആരംഭിക്കാം.
പണി പൂർത്തിയാകുമ്പോൾ തൊഴിൽകൂലിക്കുള്ള മസ്റ്റർ റോളും നിർമാണ സാമഗ്രികൾ വാങ്ങിയതിനുള്ള ജി എസ് ടി ബില്ലുകളും സമർപ്പിച്ചാൽ ചെലവായ തുക പൂർണമായും ഗുണഭോക്താവിന്റെ അക്കൗണ്ടിൽ ലഭിക്കുന്നു.
ക്ഷീരസംഘങ്ങൾക്കുള്ള സഹായം
കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചു വരുന്നതും ധനസഹായം ലഭിക്കുന്നതിന് തൊട്ടുമുൻപിലത്തെ വർഷം പ്രവർത്തന ലാഭമുള്ളതും പെയ്ഡ് സെക്രട്ടറി ഉള്ളതുമായ ക്ഷീര സംഘങ്ങൾക്ക് പാസ്റ്ററൈസേഷൻ പ്ലാന്റുകൾ സ്ഥാപിക്കാനും പാൽ ശീതീകരണികൾ വാങ്ങുന്നതിനും ഓട്ടോമാറ്റിക് മിൽക്ക് പാക്കിങ് മെഷീൻ സ്ഥാപിക്കുന്നതിനും പാൽ സംഭരണ മുറികൾ നിർമിക്കുന്നതിനും ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിനും പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ഉപകരണം വാങ്ങുന്നതിനും മിൽക്ക് ക്യാൻ വാങ്ങുന്നതിനും മൊബൈൽ മിൽക്കിങ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ധനസഹായം ലഭിക്കുന്നതാണ് .
മിൽക് റൂട്ടില്ലാത്ത ക്ഷീര സംഘങ്ങൾക്ക് മിൽക്ക് ട്രാൻസ് പോർട്ടേഷൻ സഹായം ലഭിക്കുന്നതിനും കറവപശുക്കളെ വാങ്ങാൻ കർഷകരെ സഹായിക്കാൻ റിവോൾവിങ് ഫണ്ട് സഹായം ലഭ്യമാക്കുന്നതിനും കഴിയും ജനകീയാസൂത്രണ പദ്ധതികളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനും ഉല്പാദന ചെലവ് കുറച്ചു പശുവളർത്തൽ ലാഭകരമാക്കാനും അതുവഴി പുതു തലമുറയെ ക്ഷീര മേഖലയിലേക്ക് ആകർഷിക്കാനും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനും സഹായകകരമാവും. വികസന ഫണ്ടിന്റെ ഉല്പാദന മേഖലക്കുള്ള വിഹിതത്തെ മാത്രം ആശ്രയിക്കാതെ വനിതാ ഘടക പദ്ധതിയിലും ശുചിത്വ മേഖലയിലും പട്ടിക വിഭാഗത്തിലും നൂതനപദ്ധതികൾ ഉൾപ്പെടെയുള്ളവ നടപ്പിലാക്കിയാൽ ക്ഷീരമേഖലയെ മറ്റു കാർഷിക പ്രവർത്തികളെക്കാളും ഉയർന്ന തലത്തിൽ ക്ഷീരസംഘങ്ങൾക്കുള്ള സഹായം എത്തിക്കാൻ കഴിയുമെന്ന് ഉറപ്പാണ്.