Updated on: 9 February, 2020 1:23 PM IST
Advocate.k.Raju, Minister for Dairy Development

കേരളത്തിലെ പാലുത്പാദനം മെച്ചപ്പെടുത്താനും കുറ്റമറ്റതാക്കാനും ലക്ഷ്യമിട്ടാണ് ക്ഷീരഗ്രാമം പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പൊതുവായി പശു വളര്‍ത്തലിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി പശുവളര്‍ത്തുന്ന കര്‍ഷര്‍ക്ക് സഹായം നല്‍കാറുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ പദ്ധതിയാണ് ക്ഷീരഗ്രാമം.കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനമൊട്ടാകെ ബ്ലോക്ക് തലത്തില്‍ ക്ഷീരവികസന യൂണിറ്റുകളുണ്ട്. പഞ്ചായത്തുകളില്‍ രണ്ട് വാര്‍ഡിന് ഒന്ന് എന്ന രീതിയില്‍ ക്ഷീരസഹകരണ സംഘങ്ങളുമുണ്ട്. ഇത്തരത്തിലുള്ള ഗ്രാമങ്ങളില്‍ പശുക്കള്‍ക്ക് വളരാന്‍ അനുഗുണമായ പുല്‍മേടുകളും തീറ്റപ്പുല്ലിന്റെ മികച്ച സാധ്യതയുമുള്ള ഇടങ്ങള്‍ ഒക്കെ പരിശോധിച്ചാണ് ക്ഷീരഗ്രാമമാകാന്‍ അനുഗുണമായ ഗ്രാമങ്ങളെ കണ്ടെത്തുന്നത്. പ്രാദേശികമായി വിപണനം ചെയ്യുന്നതിന് പുറമെ ക്ഷീരസംഘങ്ങളില്‍ എത്തുന്ന പാലിന്റെ അളവുകൂടി കണക്കിലെടുത്താണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്.

 

.

2016-17ലാണ് ക്ഷീരഗ്രാമം പദ്ധതി ആരംഭിച്ചത്. ഒരു പഞ്ചായത്തിന് ഒരു കോടി രൂപ എന്ന നിലയില്‍ അഞ്ച് പഞ്ചായത്തുകള്‍ക്കാണ് ആദ്യം തുക അനുവദിച്ചത്. 2018-19 ല്‍ ഇത് പത്ത് പഞ്ചായത്തുകള്‍ക്കായി നല്‍കി. തുക 50 ലക്ഷമായി കുറച്ചു. ക്ഷീരസംഘങ്ങള്‍ക്കും മേഖലയില്‍ പരിചയമുളള ആളുകള്‍ക്കും പശു വളര്‍ത്തി മുന്‍പരിചയമുള്ളവര്‍ക്കും മറ്റു തൊഴിലുകള്‍ക്കൊപ്പം പശു വളര്‍ത്തുന്നവര്‍ക്കും ഇതിനായി അപേക്ഷ നല്‍കാവുന്നതാണ്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുക. ഈ വര്‍ഷം പദ്ധതി 40 ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വക്കേറ്റ്.കെ.രാജു പ്രസ്താവിക്കുകയുണ്ടായി.

ഈ വര്‍ഷം 2 പശുക്കളുള്ള യൂണിറ്റ്, അഞ്ച് പശുക്കളുള്ള യൂണിറ്റ്,ഒരു കറവ പശുവും ഒരു കിടാരിയും അല്ലെങ്കില്‍ മൂന്ന് കറവ പശുക്കളും രണ്ട് കിടാരികളും ചേര്‍ന്ന കോമ്പോസിറ്റ് യൂണിറ്റ് എന്നിങ്ങനെയാണ് ഇവയെ കണക്കാക്കുക. കേരളത്തിലെ പാലുത്പ്പാദനം കൂട്ടുക എന്നതാണ് ലക്ഷ്യം എന്നുള്ളതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് പശുക്കളെ വാങ്ങുക. കന്നുകുട്ടികളെ വളര്‍ത്തിയെടുക്കുക ബുദ്ധിമുട്ടേറിയതും സാമ്പത്തിക ലാഭമില്ലാത്തുമായതിനാല്‍ പലരും കന്നുകുട്ടികളെ വളര്‍ത്താറില്ല. അതുകൊണ്ടുകൂടിയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും പശുക്കളെ വാങ്ങുന്നത്. ക്ഷീരസംഘങ്ങളുടെ നേതൃത്വത്തില്‍ കാറ്റില്‍ ഷെഡുകളുണ്ടാക്കി കന്നുകുട്ടികളെ വളര്‍ത്താറുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും കിടാരികളെ വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതിയുണ്ട്. കിടാരികള്‍ക്ക് നമ്മുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ഇത് ഉപകരിക്കും. തിരുവനന്തപുരം മേല്‍കടയ്ക്കാവൂരില്‍ നൂറിലേറെ കിടാരികള്‍ ഇത്തരത്തില്‍ വളര്‍ത്തപ്പെടുന്നുണ്ട്.

 

തമിഴ് നാട്ടില്‍ നിന്നാണ് ക്ഷീരഗ്രമത്തിനുളള കൂടുതല്‍ പശുക്കളെയും വാങ്ങാറുള്ളത്. കര്‍ഷകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയതിയും സ്ഥലവും നിശ്ചയിച്ചാണ് ഇവയെ വാങ്ങാന്‍ പോവുക. പശുവിനെ നേരിട്ടുകണ്ട് ബോധ്യപ്പെട്ടാണ് വാങ്ങുക. രണ്ട് പശുക്കളുള്ള യൂണിറ്റിന് 211000 രൂപയാണ് വേണ്ടത്. ഇതില്‍ 69000 രൂപ സര്‍ക്കാര്‍ സബ്‌സിഡിയാണ്. 5 പശുവിന്റെ യൂണിറ്റിന് 560000 രൂപ വേണ്ടിവരും. ഇതില്‍ 184000 രൂപ സബ്‌സിഡിയാണ്. ബാങ്ക് ലോണ്‍ ലഭിക്കാനുള്ള സംവിധാനങ്ങളും വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പശുക്കളെ വാങ്ങുന്നതിന് പുറമെ മില്‍ക്കിംഗ് മെഷീന്‍, ശാസ്ത്രീയ കന്നുകാലി തൊഴുത്ത് നിര്‍മ്മാണം, ധാതുലവണമിശ്രിതം വാങ്ങല്‍ ,പശുക്കള്‍ക്ക് വെള്ളം അവര്‍ നില്‍ക്കുന്നിടത്ത് എത്തിക്കുന്ന ആട്ടോമാറ്റിക് ഡ്രിങ്കിംഗ് ബൗള്‍ വാങ്ങല്‍, വിദേശ ഇനം പശുക്കളുടെ കുളമ്പ് തേയ്മാനം ഒഴിവാക്കാനുള്ള റബ്ബര്‍ മാറ്റ് വാങ്ങല്‍, ചാണകം കൊണ്ടുപോകാനും മറ്റുമുളള വീല്‍ ബാരല്‍ വാങ്ങല്‍, ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാല്‍, താപനിയന്ത്രണ സംവിധാനം കൊണ്ടുവരുന്നതിനുള്ള മിസ്റ്റ് സ്‌പ്രെയര്‍ വാങ്ങല്‍ എന്നിവയ്‌ക്കെല്ലാം സബ്‌സിഡി നല്‍കുന്നുണ്ട്.

(ആകാശവാണിയില്‍ സന്തോഷ്‌കുമാര്‍ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ശശിധരനുമായി നടത്തിയ അഭിമുഖ സംഭാഷണം അടിസ്ഥാനമാക്കി തയ്യാറാക്കിയത് .ശശരിധരന്റെ നമ്പര്‍- 9446376988)

English Summary: dairy villages in kerala
Published on: 09 February 2020, 01:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now