Updated on: 3 March, 2021 2:02 AM IST
ജില്ലാ വെറ്ററിനറി കേന്ദ്രം

അഞ്ചു മിനിട്ടിനുള്ളിൽ പരിശോധനാഫലം ലഭിക്കുന്ന ആധുനിക ഡിജിറ്റൽ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം ഉടൻ ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിക്കും. ഇത് ജില്ലയിൽ കന്നുകാലി വളർത്തുന്നവർക്കും മറ്റ് മൃഗങ്ങളെ വളർത്തുന്നവർക്കും ആശ്വാസകരമാകും.

20 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 'സ്മാൻറാഡ് 400 എം.എം മെഷീൻ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തി. മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല പരിശോധന നടത്താൻ കമ്പനി നിയോഗിച്ച എൻജിനീയർ ഇന്ന് ജില്ലാ വെറ്ററിനറി കേന്ദ്രം സന്ദർശിക്കും. നിലവിലെ ലാബിനോട് ചേർന്നുള്ള ഭാഗത്താണ്എക്സറേയൂണിറ്റ് സ്ഥാപിക്കുക. സ്കാൻ റാഡ് 400 എം.എം മെഷീൻ സ്ഥാപിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ കേന്ദ്രമാണ് ആലപ്പുഴ.

തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിലും തൃശൂരിൽ സ്വകാര്യ ആശുപത്രിയിലുമാണ് സ്കാൻ റാഡ് 400 എം.എം മെഷ്യൻ സ്ഥാപിച്ചിട്ടുള്ളത്. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ മുൻകൈയെടുത്തു ആണ് മെഷീൻ വാങ്ങാൻ തുക നീക്കിവെച്ചത്. തൃശ്ശൂരിലുള്ള സ്വകാര്യ സ്ഥാപനമാണ് കരാർ എടുത്തത്. മെഷീൻ പ്രവർത്തിക്കുന്നതിന്റെ മുറിയിൽ ഹൈപവർ ബോർഡ് ഇ.എൽ.സി.ബിസ്ഥാപിക്കുന്നതിന് 1,83,000രൂപ അധികമായി അനുവദിച്ച് ജോലികൾ പൂർത്തികരിച്ചു.

പരിശോധനാഫലം വേഗത്തിൽ

മൃഗങ്ങളുടെ അസ്ഥി, ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ അഞ്ചിനിട്ടിനുള്ളിൽ പരിശോധിച്ചറിയാം സ്വകാര്യ ലാബുകളിൽ പരിശോധന ഫലത്തിന് ഒരു മണിക്കൂർ കാത്തിരിക്കണം.
സ്വകാര്യ ലാബുകളിൽ ഫീസ് 500രൂപ. സർക്കാർ ആശുപത്രിയിൽ സൗജന്യം

മെഷീന്റെ പ്രത്യേകത

രോഗം ബാധിച്ച മൃഗങ്ങളെ മെഷീന്റെ ടേബിളിൽ കിടത്തി ബെൽറ്റ് ഇട്ട് എക്‌സ്റേ എടുക്കേണ്ടെ ഭാഗം അടയാളപ്പെടുത്തിയാൽ മൃഗങ്ങൾ അനങ്ങാത്ത തരത്തിൽ മെഷീൻ തന്നെ കൃത്യ സ്ഥലത്ത്
ഫോക്കസ് ചെയ്തു എക്സറേ എടുക്കും. റേഡിയേഷൻ കുറവുമാണ്. 

സ്കാൻ റാഡ് കമ്പനിയാണ് ഏറ്റവും ആധുനിക സംവിധാനത്തോടെ സ്കാൻ റാഡ് 400 എം.എം മെഷീൻ നിർമ്മിച്ചിട്ടുള്ളത്.

English Summary: Digital x ray in 5 minute at district vetinary center
Published on: 03 March 2021, 01:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now