അയൽവാസിയുടെ നായ കാരണം ബുദ്ധിമുട്ടുന്നവർക്ക്
ചോദ്യം
അയൽവാസിയുടെ നായ മൂലം എനിക്ക് സ്ഥിരമായി നാശനഷ്ടം ഉണ്ടായാൽ എവിടയാണ് പരാതി പറയേണ്ടത്.? ഒരു വീട്ടിൽ ഒരാൾക്ക് എത്ര നായ വരെ വളർത്താൻ പറ്റും? ഏതെങ്കിലും അനുമതി ആവശ്യം ഉണ്ടോ വീട്ടിൽ നായയെ വളർത്തുവാൻ?
Kerala Panchayat Raj (licensing of Pigs and Dogs) rules 1998 പ്രകാരം നായയെ വളർത്തുവാൻ സമീപത്തെ മൃഗഡോക്ടറുടെ ശുപാർശ പ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ ലൈസൻസ് ലഭിക്കേണ്ടതുണ്ട്. കൂട്ടിലിട്ടു വേണം നായയെ വളർത്തുവാൻ. അഴിച്ചുവിട്ടുവളർത്തുന്നത് കുറ്റകരമാണ്. കൂടുതൽ എണ്ണം വളർത്തുന്നതു കൊണ്ട് ദുർഗന്ധവും, പരിസര മലിനീകരണവുമുണ്ടായാൽ അയൽവാസികൾക്കു പരാതിപ്പെടാം. പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്ന മെറ്റൽ ടോക്കൺ നായയുടെ കഴുത്തിൽ തൂക്കേണ്ടതാണ്. എല്ലാ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ ലൈസൻസ് പുതുക്കേണ്ടതുമാ ണ്.