Updated on: 23 August, 2022 4:46 PM IST
കഴുത

'കഴുത' എന്ന് കേൾക്കുമ്പോൾ എന്തേ മലയാളികളുടെ മുഖം ചുളിയുന്നു. കഴുത ഒരു വിഡ്ഢിത്തത്തിന്റെ   പ്രതീകമായി മാറിയതിന്റെ പിന്നിലെ രഹസ്യം ഇന്ന് കാലയവനികക്കുള്ളിൽ മറക്കപ്പെട്ടിരിക്കുന്നു. എത്ര ദുർഘടമായ പാത താണ്ടാനും അതെ പാതകൾ ഓർത്തു തിരിച്ചു വരാനുള്ള പാടവവും, ഏത് ആൾക്കൂട്ടത്തിലും തന്റെ യജമാനനെ കണ്ടെത്താനുള്ള വൈഭവവും ഉണ്ടായിട്ടും 'കഴുത' ഇന്നും അവഹേളനത്തിന്റെ പ്രതിരൂപമായി നിലകൊള്ളുന്നു. പരിഹാസ രൂപേണ ഒരാളെ 'കഴുത' എന്ന് അഭിസംബോധന ചെയ്യുമ്പോൾ  നിങ്ങൾ ഓർക്കുക കഴുതേയെക്കാൾ ശ്രേഷ്‌ഠമായ മറ്റൊരു മൃഗമില്ലെന്ന സത്യം. പരസ്‍പരം തൊട്ടുരുമ്മി പ്രകൃതിയുടെ സർഗലാവണ്യം ആസ്വാദിച്ചു നടുക്കുന്ന കഴുതകൾ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്.യേശുദേവൻ്റെ ജെറുസലേം യാത്രയുടെയും, ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യത്തിലൂടെയും  കഴുതയുടെയും കഴുത പാലിന്റെയും മാഹാത്മ്യം ചരിത്രരേഖകൾ വിളിച്ചു ഓതുന്നു . മുലപ്പാലിന്റെ അത്രയും പോഷകമൂല്യമുള്ള കഴുതപ്പാലിന്റെ വിപണി നമ്മൾ കണ്ടെത്താതും 'ഫാമിംഗ് മൃഗം' എന്നനിലയിൽ കഴുതയെ ഉപയോഗപ്പെടുത്താത്തതും ഏറെ ദുഖകരമായ കാര്യമാണ്.

Donkeys

ജീവകം എ, ബി, ബി 1 , ബി 12, സി, ഇ എന്നിവയാൽ സമ്പന്നമാണ് കഴുതപ്പാൽ.അതുകൊണ്ടു തന്നെ മികച്ച രോഗപ്രതിരോധ ശേഷി  പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. മാത്രമല്ല  സൗന്ദര്യ വർദ്ധക വസ്തു എന്നനിലക്കും ഇത് ഉപയോഗിക്കുന്നുണ്ട്.  ചർമകാന്തി വർദ്ധനവിനും വാർദ്ധക്യ സംബന്ധമായി ഉണ്ടാവുന്ന ചുളിവുകൾ ഇല്ലാതാക്കുവാനും കഴുതപ്പാലിന്റെ ഉപയോഗം നല്ലതാണ്. ഈജിപ്‌ത്‌ രാജ്ഞിയായ ക്ലിയോപാട്ര

തൻ്റെ യൗവ്വനം നിലനിർത്താൻ 700 കഴുതകളുടെ പാലിലാണ് നിത്യവും കുളിക്കാറുള്ളതെന്ന് ഇതിഹാസരേഖകൾ നമ്മളോട് പറയുന്നു . ഇതിൽ നിന്ന് കഴുതപ്പാലിന്റെ മഹിമ നമുക്ക് മനസിലാക്കാലോ. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കഴുതപ്പാൽ അകാലവാർദ്ധക്യം ചെറുക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ദഹനത്തെ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങളും, ധാതുക്കളും, കഴുതപ്പാലിൽ അടങ്ങിയിരിക്കുന്നു. ക്ഷീണം,ആസ്തമ, ശ്വാസ സംബന്ധ പ്രശ്ങ്ങൾ, വയറുവേദന, കണ്ണുവേദന അങ്ങനെ എല്ലാത്തിനും ഒരു മികച്ച പ്രതിവിധിയാണ് കഴുതപ്പാൽ. മുലപ്പാലിന്റെ അത്രയും പോഷകഘടകങ്ങൾ ഇതിലും അടങ്ങിയതിനാൽ കഴുതപ്പാൽ കുട്ടികൾക്കും നൽകാം.കഴുതപ്പാൽ ഒരുതരത്തിലുള്ള അലർജികളും ഉണ്ടാക്കുന്നില്ല എന്ന കാര്യം എടുത്തു പറയണം. മറ്റുപാലുകളെ പോലെ കഴുതപ്പാൽ ചുടാക്കി ഉപയോഗിക്കേണ്ടതില്ല. ഫ്രിഡ്‌ജുകളിൽ ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.കഴുതപ്പാൽ അടിസ്ഥാനപ്പെടുത്തിവരുന്ന  സൗന്ദര്യവർദ്ധകവസ്തുക്കൾക്ക് വിപണിയിൽ മൂല്യം ഏറെയാണ്. എന്നാൽ ഗുണമേന്മയുടെ കാര്യത്തിൽ ഇവ മുൻപന്തിയിലാണ്. ചർമത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തും എന്നു മാത്രമല്ല ത്വക്ക് സംബന്ധമായ എല്ലാ രോഗകൾക്കും  ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്.

Donkeys

കുതിരയോട് രൂപസാദ്യശ്യം ഉണ്ടെങ്കിലും സ്വാഭാവത്തിൽ ഇവർ രണ്ടുതലങ്ങളിലാണ്. കഴുതകൾ പരക്കെ ശാന്തസ്വഭാവക്കാരായാണ് അറിയപ്പെടുന്നത്. പുൽമേടുകളിൽ കൂട്ടമായി മേഞ്ഞു നടക്കാനാണ് ഇവ കൂടുതൽ ഇഷ്ടപ്പെടുന്നത്. ചെറുതാക്കി അരിഞ്ഞ തീറ്റപ്പുല്ല്  ആണ് കഴുതയ്ക്ക് ഏറ്റവും പ്രിയം. കറവയുള്ളവയ്ക്കും ഗർഭിണികൾക്കും ആപ്പിളും പൈനാപ്പിളും  അടങ്ങുന്ന  പഴത്തീറ്റ  നൽക്കുന്നത് ഏറെ നല്ലതാണ്. ഭക്ഷണത്തിന്  ശേഷം ഇവ മറ്റു മൃഗങ്ങളെ പോലെ അയ വെട്ടാറില്ല. ദഹനവ്യവസ്ഥയിൽ മനുഷ്യനെ പോലെ തന്നെ ഒരു  അറ മാത്രമേ കഴുതയ്ക്ക് ഉള്ളു. ചോള തവിടും  അരി തവിടും ചേർന്ന സമീകൃത ആഹാരമാണ് കഴുതയുടെ ആരോഗ്യത്തിന് ഉത്തമം . കഴുതയുടെ വയറ്റിൽ ഒമ്പത്  ലിറ്റർ വെള്ളം വരെ കൊള്ളും. രോഗപ്രതിരോധശേഷി കൂടിയ മൃഗമാണ് കഴുത. കാര്യമായ പരിചരണം കഴുതവളർത്തലിൽ അത്യന്താപേക്ഷിതമാണ്. ഇവയുടെ ഗർഭകാലാവധി 13-14 മാസം ആണ്.  മൂന്ന് മാസം പ്രായം ആയാൽ പെൺകഴുതകൾ  ഗർഭധാരണത്തിന് പാകമാവും. പെൺ കഴുതകൾക്ക് ആണ് വിപണിയിൽ മൂല്യം കൂടുതൽ.  എപ്പോഴും ചവക്കുന്ന വായയും സമാന്തരമായി നിൽക്കുന്ന പിൻ കാലുകളും ആണ് മതി അടയാളത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. പ്രസവം കഴിഞ്ഞു ഇരുപതാം ദിവസം തൊട്ടു കഴുതയെ കറന്നു തുടങ്ങാം. നിത്യേന കറക്കുന്ന മൃഗമല്ല കഴുത. അവയുടെ ആരോഗ്യം കണക്കിലെടുത്തു ആവണം കറവ. പ്രസവശേഷം കഴുതകുട്ടികൾക്ക് ഒരു മാസമെങ്കിലും അമ്മയുടെ പാൽ നൽകണം.  ഒരു കറവയിൽ നിന്ന് 200  മില്ലി മുതൽ 350 മില്ലി വരെ പാൽ കിട്ടും. 100 മില്ലിക്ക് 1000 രൂപ വരെ വിലയുണ്ട് വിപണിയിൽ. കഴുത ചാണകം മികച്ച ഒരു ജൈവവളം ആണ്.കഴുതപ്പാൽ പോലെ തന്നെ കഴുതചാണകത്തിനും ആവശ്യക്കാർ ഏറെയാണ്. നിഷ്ക്കളങ്കഭാവത്തിന്റെ പ്രതീകമായ കഴുതയുടെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞാൽ  അതിലൂടെ നമുക്ക് ബിസിനസ്സിന്റെ  വലിയ ലോകത്തിലേക്ക്‌ എത്തിപ്പെടാൻ സാധിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴി വളർത്തുന്നുണ്ടോ? ഇതും കൂടി അറിഞ്ഞിരിക്കണം..

English Summary: Donkey
Published on: 04 September 2020, 09:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now