Updated on: 11 August, 2020 4:16 PM IST
goat

പുരാതനകാലം മുതലേ മനുഷ്യന്റെ സന്തത സഹചാരിയാണ് ആട്. പാലിനും മാംസത്തിനുമായാണ് മനുഷ്യൻ അവയെ വളർത്തുന്നത്. പശുവിനെ വളർത്തുന്ന അത്രയും ചെലവില്ല എന്നതും ആടിനെ വളർത്തുന്നത് എളുപ്പമാക്കുന്നു. അതുപോലെ പശുവിൻ പാലിനേക്കാൾ ഗുണം എറിയതാണ് ആട്ടിൻ പാൽ എന്നതും ആടിനെ വളർത്താനുള്ള താല്പര്യം വർധിപ്പിക്കുന്നു. മാത്രമല്ല ആട്ടിൻ പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും മാംസ്യവും വേഗത്തിൽ ദഹിക്കുന്നു. അതുപോലെ നിറയെ വിറ്റാമിനുകളും ധാതു ലവണങ്ങളും അടങ്ങിയിരിക്കുന്നു. കലോറികൾ , പ്രോട്ടീൻസ് , ലാക്ടോസ് ,കാൽസ്യം തുടങ്ങി ഒരുപാട് പോഷകങ്ങളും അടങ്ങിയ ആഹാരമാണ് ആട്ടിൻ പാൽ. 4 .5 % കൊഴുപ്പും 4 % മാംസ്യവും അടങ്ങിയിരിക്കുന്നു.

ആട്ടിൻ പാൽ ഏറ്റവും വേഗം ദഹിക്കും. കുട്ടികൾക്കും പ്രായമുള്ളവർക്കും ഗർഭിണികൾക്കും ഉത്തമമാണ്. കാൽസ്യത്തിന്റെ കലവറയാണ് ആട്ടിൻ പാൽ . എല്ലുകളുടെ വളർച്ചയ്ക്കും ബലത്തിനും ആട്ടിൻ പാൽ നല്ലതാണ്. കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി കൂടുതലുണ്ട്. പശുവിൻ പാൽ കുടിക്കുന്നത് അല്ർജിയുണ്ടാക്കുന്നവർക്കും പകരമായി ആട്ടിൻ പാൽ കുടിക്കാം. ഒരു വീട്ടിൽ കുറഞ്ഞത് ഒരു ആടിനെയെങ്കിലും വളർത്തുന്നത് നല്ലതാണ്.

goat

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ആട്ടിന്‍ പാല്‍. പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാനും ദോഷകരമായ ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്ന് പഠനത്തില്‍ തെളിഞ്ഞു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകള്‍ ആട്ടിന്‍ പാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഇവയില്‍ അഞ്ചെണ്ണം മുലപ്പാലിലും അടങ്ങിയിട്ടുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

Milk

പശുവിന്‍ പാലാണ് മുലപ്പാലിന് പകരം കൂടുതല്‍ പേരും നല്‍കി കൊണ്ടിരിക്കുന്നത്. എന്നാല്‍ മുലപ്പാലിന് പകരമായി കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഏറ്റവും മികച്ചത് ആട്ടിന്‍പാല്‍ തന്നെയാണ്.കുഞ്ഞുങ്ങളിലെ ഡയേറിയയ്ക്ക് കാരണമാകുന്ന ഇ കോളി ബാക്ടീരിയയെ തടയാനും ആട്ടിന്‍പാല്‍ സഹായിക്കും. ആറ് മാസം വരെയുള്ളതും ആറ് മാസം മുതല്‍ ഒരു വയസ് വരെ പ്രായമുള്ളതുമായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആട്ടിന്‍ പാല്‍ ഫോര്‍മുലകളില്‍ കാണപ്പെടുന്ന ഒലിഗോസാക്കറൈഡുകളുടെ സാന്നിദ്ധ്യവും അവയുടെ പ്രീബയോട്ടിക് ഗുണങ്ങളും പരിശോധിച്ച ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്.
Most people are giving cow's milk instead of breast milk. However, it is best to give goat milk instead of breast milk. Goat's milk can also help prevent the E. coli bacteria that cause diarrhea in babies. The study was published after examining the presence of oligosaccharides and their prebiotic properties found in goat's milk formulas for infants from 6 months to 1 year of age.

Goat

ലോകത്തില്‍ കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നത് ആട്ടിന്‍ പാലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.അമേരിക്കയില്‍ നടത്തിയ ഒരു റിസേര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ എന്ന് പുസ്തകത്തില്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളില്‍ പാലില്‍ നിന്ന് ഉണ്ടാക്കുന്ന ഉല്‍പ്പന്നമായ ചീസ് നല്‍കുന്നത്, അതേ പോഷകമൂല്യമുള്ള ഗുളികകളേക്കാള്‍ അഭികാമ്യമാണെന്നും തുടയെല്ലിന്റെ വളര്‍ച്ചയ്ക്കും ശക്തിക്കും ഗുണകരമാണെന്നും ഇവ ശക്തിയാര്‍ജ്ജിച്ചതായും പെണ്‍കുട്ടികള്‍ പെട്ടെന്ന് വളര്‍ച്ച കൈവരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.ശരീര ഭാരം കുറയ്ക്കാനും ആട്ടിൻ പാൽ സഹായകമാണ്

Milk

ഒരു കപ്പ് ആട്ടിന്‍പാലില്‍ (244 ഗ്രാം) ഏതൊക്കെ പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നോക്കാം.
ട്രിപ്‌റ്റോഫന്‍ - 35 ഗ്രാം
കാല്‍സിയം - 33 ഗ്രാം
ഫോസ്ഫറസ് - 25 ഗ്രാം
വൈറ്റമിന്‍ ബി.2 (റിബോപ്ലാവില്‍) - 20 ഗ്രാം
പ്രോട്ടീന്‍ - 16 ഗ്രാം
പൊട്ടാസ്യം - 15 ഗ്രാം
കലോറി - 100 ഗ്രാം


ഗുണമേന്മകള്‍
1. ആല്‍ഫാ-കേസിന്‍ പ്രോട്ടീന്‍ എന്ന അലര്‍ജി ഉണ്ടാക്കുന്ന ജനിതകവസ്തു കൂടുതല്‍ പശുവിന്‍ പാലിലും കുറവ് ആട്ടിന്‍ പാലിലും ആണ്. ഇതുകൊണ്ട് ആട്ടിന്‍പാല്‍ അലര്‍ജി ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയതുമാണ്.

2. ഒലിഗോ സാച്ചാറൈഡ്‌സ് എന്നറിയപ്പെടുന്ന Anti inflammatory compounds (ശരീരത്തില്‍ നീര് കുറക്കുന്നവ) ആട്ടിന്‍ പാലില്‍ കണ്ടുവരുന്നു. ഇത് ദഹനത്തെ സഹായിക്കുന്നു.

3. ശരീരത്തിലടങ്ങിയിരിക്കുന്ന ഇരുമ്പ്, ചെമ്പ് എന്നിവയുടെ മെറ്റബോലിസത്തെ ത്വരിതപ്പെടുത്തുന്നു.

4. പച്ചക്കറികളില്‍ ഇല്ലാത്ത പല പോഷക വസ്തുക്കളും ആട്ടിന്‍പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്‍ച്ചക്ക് സഹായകരമാണ്. പ്രത്യേകിച്ച് എല്ലുകളുടെ വളര്‍ച്ചയ്ക്ക്.

5. ക്യാന്‍സര്‍ രോഗബാധയെ തടയുന്നു പ്രത്യേകിച്ച് Breast cancer.

6. അസ്ഥിക്ഷയത്തെ ചെറുക്കുന്നു.

7. മൈഗ്രേന്‍ പോലുള്ള തലവേദനയെ ചെറുക്കുന്നു.

8. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു.

9. പ്രോട്ടീന്‍ അടങ്ങിയതുകൊണ്ട് അമിനോ ആസിഡുകളുടെ വിതരണവും പൊട്ടാസ്യം ഹൃദയധമനികളുടെ സംരക്ഷണവും ഉറപ്പ് വരുത്തുന്നു.

10. ഒരാള്‍ ഒരു ദിവസം കഴിക്കേണ്ട പാലിന്റെ അളവ് 170ഗ്രാം

ആട്ടിൻ പാൽ ദഹിക്കാനെളുപ്പമാണ്. പശുവിൻ പാലിലെ പ്രോട്ടീനെ അപേക്ഷിച്ച് ആട്ടിൻ പാലിലെ പ്രോട്ടീന് കനം കുറവാണ്. ആട്ടിൻ പാലിലെ കൊഴുപ്പ് വളരെയെളുപ്പം വിഘടിക്കപ്പെടുന്നു. അതുകൊണ്ട് കൂടുതൽ വേഗത്തിൽ ദഹിക്കുകയും കൂടുതൽ നന്നായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

പാസ്ചറൈസ് ചെയ്ത ആട്ടിൻ പാലാണ് കുഞ്ഞുങ്ങൾക്ക് നല്ലത്. ആട്ടിൻ പാലിൽ വൈറ്റമിൻ ഡിയും വൈറ്റമിൻ ബി9 ഉം ഇല്ല.അതുകൊണ്ട് അത് ചേർത്ത് പോഷകമൂല്യം വർദ്ധിപ്പിച്ച പാൽ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പാക്കറ്റിൽ ലഭിക്കുന്ന പാലാണ് കുഞ്ഞുങ്ങൾക്ക് കൂടുതൽ ഗുണകരം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ആട്ടിൻ പാലിൻറെ ഗുണങ്ങൾ  

#Goat#Farmer#Agriculture#Krishi

English Summary: Drinking goat's milk can be healthy
Published on: 11 August 2020, 04:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now