Updated on: 21 September, 2022 10:52 AM IST
Duck farming

ചെറുതോ വലുതോ ആയ ഒരു തുക മാസാവരുമാനായി ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം.  അതിനായി പലതരത്തിലുള്ള സംരംഭങ്ങളെ കുറിച്ചും ചിന്തിക്കാറുണ്ട്.  എന്നാൽ ഏതു ബിസിനസ്സ് ആണെങ്കിലും അതിനെ കുറിച്ച് ശരിയായ അറിവും ശ്രദ്ധയോടെ ചെയ്യാനുള്ള മനോഭാവവും ഒക്കെ ഉണ്ടെങ്കിലേ അത് വിജയമാക്കാനാവൂ.  അങ്ങനെ തെരെഞ്ഞെടുക്കാവുന്ന ഒരു സംരംഭമാണ് താറാവ് കൃഷി.

ഈ കൃഷി ചെയ്‌ത്‌  ലാഭം കൊയ്യുന്ന നിരവധി കര്‍ഷകരുണ്ട്. ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി താറാവിനെ വളര്‍ത്താം. വെള്ളത്തിലല്ലാതെയും താറാവിനെ വളര്‍ത്താം. കോഴികളെ വളര്‍ത്തുന്നതുപോലെ തന്നെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ കൂടുകളില്‍ താറാവിനെയും വളര്‍ത്താം. അങ്ങനെ വളര്‍ത്തുമ്പോള്‍ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പറ്റില്ലെന്നതാണ് വ്യത്യാസം. ഇണചേരുന്നതിനും പ്രത്യുല്‍പാദനം നടത്താനും താറാവുകള്‍ക്ക് വെള്ളം ആവശ്യമാണ്. താറാവ് വളര്‍ത്തിയാല്‍ സ്ഥിരവരുമാനം കിട്ടുന്ന ഒരു തൊഴില്‍ സ്വന്തമാക്കാമെന്നാണ് പല കര്‍ഷകരുടേയും അനുഭവം.  ഇവ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കൊത്തിപ്പെറുക്കി ഭക്ഷണമാക്കുകയും ചെയ്യുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: താറാവ് വളർത്തൽ ചില അനുകൂല ഘടകങ്ങൾ

വീട്ടുവളപ്പില്‍ വളർത്താൻ ഉദ്ദേശിക്കുന്നവർക്ക്

സ്ഥലപരിമിതിയുള്ളവര്‍ക്ക് വീട്ടുവളപ്പില്‍ താല്‍ക്കാലിക കുളങ്ങളുണ്ടാക്കി താറാവ് വളർത്താം.  ഏകദേശം ആറ് അടി നീളവും നാല് അടി വീതിയും രണ്ട് അടി ആഴവുമുള്ള കുഴിയാണ് ഉണ്ടാക്കേണ്ടത്. ഈ കുഴിക്ക് മണ്ണ് ഉപയോഗിച്ച് വരമ്പ് ഉണ്ടാക്കണം. കുഴിയില്‍ പ്ലാസ്റ്റിക്ക് ചാക്ക് വിരിക്കണം. മുകളില്‍ ടാര്‍പ്പായ വിരിക്കണം. ഈ ടാര്‍പ്പായയ്ക്ക് മുകളില്‍ ഇഷ്ടിക വെച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ സൂക്ഷിക്കണം.  അതിനുശേഷം ടാങ്കിലേക്ക് വെള്ളം നിറയ്ക്കണം. നാലാഴ്ച പ്രായമായ കുഞ്ഞുങ്ങളെയാണ് കുളത്തിലേക്ക് വിടുന്നത്. 300 ലിറ്റര്‍ വെള്ളം ഈ ടാങ്കില്‍ നിറയ്ക്കാം.

അഞ്ച് മാസം പ്രായമെത്തിയാല്‍ താറാവുകള്‍ മുട്ടയിടും. ഏകദേശം മൂന്ന് വര്‍ഷത്തോളം മുട്ട ലഭിക്കും. മുട്ടകള്‍ കോഴിമുട്ടകളേക്കാള്‍ കൂടുതല്‍ ദിവസം കേടുകൂടാതിരിക്കും. ഇറച്ചിക്ക് മാത്രമായി ബ്രോയിലര്‍ താറാവുകളെയും വളര്‍ത്താറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വളർത്താം താറാവ് പോലെ വാത്തുകളെയും

താറാവ് വളര്‍ത്തല്‍ വ്യാവസായികമായി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

എത്രത്തോളം പക്ഷികളെ നിങ്ങള്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നോ അതിനനുസരിച്ച് ഫാമിന്റെ വലുപ്പവും തീരുമാനിക്കണം. 50,000 മുതല്‍ ഒരുലക്ഷം താറാവുകളെ വരെ ഒരുമിച്ച് വളര്‍ത്തുന്ന ഫാമുകളുണ്ട്.  നിങ്ങള്‍ വളര്‍ത്തുന്നത് മുട്ടയ്ക്കാണോ അതോ മാംസത്തിന് വേണ്ടിയാണോ എന്ന് തീരുമാനിക്കണം. ബിസിനസ് തുടങ്ങാന്‍ ആവശ്യമായ നിക്ഷേപം എത്രയെന്ന് മനസിലാക്കണം. ഫാം നിര്‍മാണം, ഭൂമി, തീറ്റ നല്‍കല്‍, താറാവിന്റെ കുഞ്ഞുങ്ങളെ വാങ്ങല്‍, മരുന്നുകള്‍ എന്നിവയ്‌ക്കെല്ലാം പണച്ചെലവ് വരും. നിയമപരമായും സാമ്പത്തികപരമായുമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കണം.

താറാവ് കൃഷിയില്‍ നിന്നുള്ള ഗുണങ്ങള്‍

- താറാവുകളെ വളരെ കുറഞ്ഞ ചിലവില്‍ വളര്‍ത്തി വലുതാക്കാമെന്നതാണ് ഈ സംരംഭത്തിൻറെ പ്രത്യേകത. മിക്കവാറും എല്ലാത്തരം കാലാവസ്ഥയുമായും യോജിച്ചുപോകുന്നതുകൊണ്ട് വീട്ടില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. താറാവുകള്‍ രാവിലെയോ രാത്രിയോ ആണ് മുട്ടകളിടുന്നത്. അതിരാവിലെ നിങ്ങള്‍ക്ക് മുട്ട ശേഖരിക്കാന്‍ കഴിയും.

- മറ്റുള്ള വളര്‍ത്തുപക്ഷികളെപ്പോലെ ധാരാളം സ്ഥലം വളര്‍ത്താന്‍ ആവശ്യമില്ല. താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ സമയം കൊണ്ട് മുട്ടയിടുകയും കുഞ്ഞുങ്ങള്‍ പെട്ടെന്ന് വളരുകയും ചെയ്യും.

- കുറഞ്ഞ വിലയില്‍ കിട്ടുന്ന ഏത് ഭക്ഷണസാധനങ്ങളും കഴിക്കുന്നതുകൊണ്ട് താറാവിനെ വളര്‍ത്തുന്നവര്‍ക്ക് വലിയ തലവേദനയില്ല. ബാക്കിവന്ന ചോറ്, പഴങ്ങള്‍ എന്നിവയെല്ലാം അകത്താക്കും. മണ്ണിര, ഒച്ച്, ചെറുപ്രാണികള്‍ എന്നിവയെല്ലാം ഇഷ്ടഭക്ഷണങ്ങളാണ്. കോഴിക്കുഞ്ഞുങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് അസുഖം ബാധിച്ച് ചത്തുപോകുന്നില്ലെന്നത് ഗുണകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: താറാവുകളിലെ രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

- പ്രാദേശിക വിപണിയിലും അന്താരാഷ്ട്ര വിപണിയിലും താറാവിറച്ചിക്ക് വന്‍ ഡിമാന്റുണ്ട്. സ്ഥിരവരുമാനം നേടിത്തരുന്ന ഈ കൃഷിയിലേക്ക് നിരവധി അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ കടന്നുവരുന്നുണ്ട്.

മൃഗസംരക്ഷണ വകുപ്പ് താറാവ് വളര്‍ത്തല്‍ പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നു. മുട്ടയുടെയും ഇറച്ചിയുടെയും ലഭ്യത ഉറപ്പാക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുമായിരുന്നു ഇവരുടെ ലക്ഷ്യം. സര്‍ക്കാര്‍ അംഗീകാരമുള്ള നഴ്‌സറികളില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയ താറാവ് കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.

വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Duck farming can be done with low cost and high profit
Published on: 21 September 2022, 10:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now