Updated on: 29 June, 2020 11:27 PM IST

ആലപ്പുഴ: ലോക്ഡൗണും മഴക്കാലവും മൂലം നട്ടം തിരിയുന്ന കർഷകർക്ക്  നമ്മുടെ സംസ്ഥാന മത്സ്യമായ കരിമീൻ കൃഷിയിലൂടെ മികച്ച വരുമാനമുണ്ടാക്കാം. Farmers who lose their crop due to lockdown and rainy season can earn better income through our state fish.കരിമിനിന്‍റെ തറവാട് എന്ന് അറിയപ്പെടുന്നത് ആലപ്പുഴ ജില്ലയാണ്. വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയപെട്ട മത്സ്യം ആയതു കൊണ്ടാണ് ഇതിനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിക്കാൻ കാരണം.

മഴക്കാലം തുടങ്ങിയാല്‍ നമുക്ക് വീട്ടില്‍ തന്നെ ഏറ്റവും നന്നായി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കരിമീന്‍ കൃഷി.

എങ്ങനെ കൃഷി ചയ്യാം?

മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ചു ഒരുപാട് പ്രത്യേക്തകൾ നിറഞ്ഞ മത്സ്യകൃഷിയാണ് കരിമീൻ .കുളം ഒരുക്കുന്നത് മുതൽ വളരെ ശ്രദ്ധയോട് കൂടി ചെയ്യണം, കുളം വറ്റിച്ച് കളമത്സ്യങ്ങളെ മുഴുവൻ ഇല്ലാതാക്കുക തുടർന്ന് ചേറുകേരിയതിന് ശേഷം മണ്ണിന്റെ പുളിരസം മാറുന്നതിന് വേണ്ടി സെൻറിന് അഞ്ച് കിലോ നീറ്റു കക്ക വിതറുക, അഞ്ച് കിലോ വീതം ചാണകവും നിഷേപിക്കുക തുടർന്ന് രണ്ട് ദിവസത്തിന് ശേഷം മൂന്ന് തവണയായി വെള്ളം കയറ്റി നിറക്കുക. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം വെള്ളത്തിന്റെ ph പരിശോധിക്കുക ph കുറവാണങ്കിൽ കുറച്ച് കൂടി നീറ്റുകക്ക കലക്കി ഒഴിച്ചാൽ മതിയാകും. ഇനി ph കൂടുതൽ ആണങ്കിൽ വാഴയുടെ പോള കീറി കൊളത്തിന്റെ പലയിടങ്ങളിലായി നിക്ഷേപിച്ചിട്ട് രണ്ട് ദിവസമാകുമ്പോൾ എടുത്തു മാറ്റിയാൽ മതിയാകും. കരിമീനു വളരുവാൻ വേണ്ട ph 7നും 8 നും ഇടക്കു വേണം.ഭൂരിഭാഗം നാച്ചുറൽ കുളങ്ങളിലും ph ഇതുതന്നെ ആയിരിക്കുംമൽസ്യത്തെ ഇറക്കാവുന്ന രീതിയിൽ കുളം സജ്ജമായി കഴിഞ്ഞാൽ ഗുണമേൻമയുള്ള വിത്തുകൾ ഇക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വളർത്തുന്ന രീതി..

ഒരു തവണ വിത്തിറക്കി കഴിഞ്ഞാൽ പിന്നീട് ഒരിക്കലും വിത്തിറക്കേണ്ടി വരില്ല. കാരണം കരിമീൻ ആറാം മാസം മുതൽ ഇണചേർന്ന് മുട്ട വെക്കാൻ തുടങ്ങുന്നു. മുട്ട വെക്കുന്നതിനായി കുളത്തിന്റെ വിവിധ ഭാഗങ്ങളിലായി കരയിൽ നിന്ന് ഒരു മീറ്റർ മാറി മുള കഷ്ണങ്ങൾ, പൊട്ടിയ മൺപാത്രത്തിന്റെ കഷ്ണങ്ങൾ, കൊതുമ്പുകൾ, ഓലയുടെ മടൽ, തേങ്ങാ യുടെ ചിരട്ട, തൊണ്ട് സൈക്കിളിന്റെ ടയർ മുറിച്ചത് എന്നിവ സ്ഥാപിച്ചു കൊടുക്കേണ്ടതാണ്.ഈ പരുക്കൻ പ്രതലത്തിലാണ് കരിമീൻ മുട്ടകൾ പറ്റിച്ചു വെക്കുന്നത്, നാലു ദിവസം കഴിയുമ്പോൾ മുതൽ മുട്ട വിരിയാൻ തുടങ്ങും അപ്പോൾ കരിമീൻ മുട്ട പറ്റിച്ചതിന്റെ സമീപത്തു തന്നെ പത്ത് മുതൽ മുപ്പത് വരെ കുഴികൾ ഉണ്ടാക്കി കുഞ്ഞുങ്ങളെ ഇതിൽ ഏതെങ്കിലും ഒന്നോ, രണ്ടോ കുഴിയിലേക്ക് മാറ്റും. ശത്രുക്കളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് കരിമീൻ ഇങ്ങനെ ചെയ്യുന്നത്.തുടർന്ന് പത്ത് ദിവസം കഴിയുമ്പോൾ കുഞ്ഞുങ്ങൾ കരിമീനുമായി പെതുക്കെ സഞ്ചരിച്ചു തുടങ്ങും. ശത്രുക്കളുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ ആൺ കരിമീന്റേയും പെൺകരിമീന്റേയും ഇടയിലൂടെ ആയിരിക്കും കുഞ്ഞുങ്ങൾ 40 ദിവസം സഞ്ചരിക്കുന്നത് . കരിമീൻ ഒരു തവണ മുട്ട വിരിഞ്ഞാൽ 600 മുതൽ 1500 വരെ കുഞ്ഞുങ്ങളെ ലഭിക്കുന്നു.

വിപണനം

മറ്റുള്ള മീനുകളെ അപേക്ഷിച്ച് എപ്പോഴും ഡിമാന്റ് ഉണ്ടാകുന്ന ഒരു മീനാണ് കരിമീന്‍. മറ്റുള്ള നാടന്‍ മീനുകള്‍ക്ക് വില കുറഞ്ഞാലും കരിമീനിനു വില കൂടുകയേ ഉള്ളൂ കാരണം കരിമീന്‍ വാങ്ങാന്‍ എപ്പോഴും ആളുകളുണ്ട്. കരിമീൻ 750 gm വരെ തൂക്കം വെക്കും എങ്കിലും കരിമീന്‍റെ ഡിമാൻറ് തൂക്കം150 - 200gm വരെയാണ്. ഈ തൂക്കത്തിൽ എത്താൻ കരിമിന് 8 മുതൽ 10 മാസം വരെ സമയം വേണ്ടിവരും. ആദ്യം കുളത്തിൽ നിക്ഷേപിച്ച കരിമീനെ പത്താം മാസം വിളവെടുത്തുകഴിഞ്ഞാൽ പിന്നീട് ഓരോ മൂന്ന് മാസം കൂടുമ്പോഴും വിളവെടുക്കാവുന്നതാണ്.കരിമീൻ നാടൻ മീൻ ആയത് കാരണം തീറ്റ ക്ക് വേണ്ടിയും അതികം രൂപാ ചിലവാക്കേണ്ട ആവിശ്യമില്ല. വെള്ളം ചീത്തയാകാത്ത ഏത് തരം തീറ്റയും കരിമീന് നൽകാവുന്നതാണ്. . ഉൽസവ സീസണിൽ കരിമീന് കിലോയ്ക്ക് 1000 രൂപാ വരെ വിലയെത്തുന്നു. സീസൺ അല്ലാത്ത സമയത്തും 500 രൂപായുടെ താഴെ വില പോവുകയില്ല.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിശ്വസിച്ചാലും ഇല്ലെങ്കിലും - ആപത്തിൽ നിന്ന് രക്ഷ നേടുന്നതിനായി വനങ്ങളിൽ വൃക്ഷങ്ങൾ പരസ്പരം സഹായിക്കുന്നു

English Summary: During this rainy season, carp cultivation can be improved
Published on: 29 June 2020, 11:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now