ലഭ്യതക്കുറവ് മൂലം തീ വിലയാണ് മത്സ്യങ്ങൾക്കിപ്പോൾ. മീൻ വളര്‍ത്തലിലൂടെ പ്രതിമാസം നല്ലൊരു തുക സമ്പാദിക്കുന്നവരുണ്ട്. വീടിനോട് അനുബന്ധിച്ച് കുളം നിര്‍മിച്ചും ടെറസിൽ മീൻ വളര്‍ത്തിയും ഒക്കെ ആദായം നേടാൻ ആകും.
വലിയ മീൻകുളം ഒന്നുമില്ലാതെ അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിയും നല്ലൊരു തുക സമ്പാദിക്കുന്നവരുണ്ട് . കൊവിഡ് കാലത്ത് മറ്റ് വരുമാനം നിലച്ചപ്പോൾ മത്സ്യകൃഷിയിലേക്ക് തിരിഞ്ഞ് മികച്ച വരുമാന മാര്‍ഗം കണ്ടെത്തിയവരും ഒട്ടേറെയുണ്ട്. ഇതിനായി സര്‍ക്കാര്‍ സബ്‍സിഡി പ്രയോജനപ്പെടുത്താം.
ടെറസിലെ മത്സ്യകൃഷി
മീൻകുളങ്ങളിലും ടെറസിലും ഒക്കെയായി മത്സ്യകൃഷി നടത്തി വിജയിപ്പിച്ചവരുണ്ട്. തിലോപി, അസംവാള, രോഹു, കട‍്ല തുടങ്ങിയ മീനുകളാണ് മിക്കവരും.വളര്‍ത്തുന്നത്. മത്സ്യക്കൃഷിയില്‍ അസംവാളയാണ് ലാഭകരം എന്നും പറയപ്പെടുന്നു. 9-10 കിലോ വരെ തൂക്കം വക്കുന്ന മീനുകളാണിവ. വീടിനു സമീപം ടാര്‍പ്പകുളങ്ങൾ ഉണ്ടാക്കിയും മത്സ്യകൃഷി പരീക്ഷിക്കാം.
അതല്ല ടെറസിൽ കൃതൃമ കുളം ഉണ്ടാക്കി മീൻ വളര്‍ത്താൻ തയ്യാറാണെങ്കിൽ ഇതിൽ നിന്നും ലഭിക്കും മികച്ച വരുമാനം. കൊവിഡ് കാലത്ത് ടെറസിൽ മത്സ്യകൃഷി തുടങ്ങി ആദ്യ വിളവെടുപ്പിൽ തന്നെ 300 കിലോഗ്രാമിലധികം മീൻ വിളവെടുപ്പ് നേടിയ തൃശ്ശൂര്‍ സ്വദേശി വാര്‍ത്തകളിൽ ഇടം തേടിയിരുന്നു. ഗിഫ്റ്റ് തിലോപ്പിയകൾക്ക് കിലോയ്ക്ക് 250 രൂപ വരെ വില ലഭിക്കും.
1.2 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ധനസഹായം
രണ്ടു സെൻറിൽ കുറയാത്ത സ്ഥലത്ത് മീൻകുളങ്ങൾ നിര്‍മിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് 50,000 രൂപ വരെ സര്‍ക്കാര്‍ ധനസഹായം നൽകുന്നുണ്ട്. പട്ടിക വര്‍ഗ വിഭാഗങ്ങൾക്ക് 100 ശതമാനവും പട്ടിക ജാതി വിഭാകത്തിന് 80 ശതമാനവും സബ്‍സിഡി ലഭിക്കും. മറ്റ് വിഭാഗങ്ങൾക്ക് 40 ശതമാനമാണ് സബ്‍സിഡിയായി നൽകുക. മൊത്തം ചെലവിൻെറ നിശ്ചിത ശതമാനം അല്ലെങ്കിൽ പരമാവധി 49,200 രൂപയാണ് സാധാരണ വിഭാഗക്കാര്‍ക്ക് ലഭിക്കുക.കുളം നിര്‍മാണവും മത്സ്യവിത്തുകളും തീറ്റയും ഉൾപ്പെടെ 1.2 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം.
പട്ടിക വര്‍ഗക്കാര്‍ക്ക് മുഴുവൻ തുകയും സര്‍ക്കാരിൽ നിന്ന് ലഭിക്കും