1. Farm Tips

ടെറസില്‍ പച്ചക്കറിചെയ്യും മുൻപ് ഇതോർക്കുക.

ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഇതേ രീതിയില്‍ ചെയ്യുമ്പോൾ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്. എന്നത് ഒരു വിഷയമല്ല. വീടുകൾക്ക് ആ ബലം ഉണ്ടാകുംOn the terrace, beds can be made at the height of two cement bricks and filled with planting mix. When done in the same way the thickness of the work should be added to the terrace above the part where the walls and beams come from. This is because up to four times more planting material is applied in the prepared beds than in the bags. The terrace needs good strength as the weight of eight or ten tons is constantly above the terrace. Is not an issue. Homes have that power

K B Bainda
terrace farming
പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്‍റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

മണ്ണിൽ തൊടാതെ ആകാശത്തു താമസിക്കുന്ന ഒരുപാടാൾക്കാർ ഉണ്ട് നമുക്ക് ചുറ്റും. ജോലി ആവശ്യങ്ങൾക്കോ മറ്റു വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ആയി നഗരത്തിലെ ഫ്‌ളാറ്റുകളിലേക്കു ജീവിതം പറിച്ചു നട്ടവർ. അതിൽ എത്രയോ പേർ തങ്ങൾക്കാവശ്യമുള്ള പച്ചക്കറികൾക്കായി സൂപ്പർ മാർക്കെറ്റുകളിൽ ക്യൂ നിൽക്കുന്നു. എത്രയോ പേർ വഴി വക്കിൽ നിന്ന് വിലപേശുന്നു. അവർക്കെല്ലാം ആഗ്രഹം ഉണ്ട് കുറച്ചു പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്താൻ കഴിഞ്ഞിരുന്നെങ്കിൽ. ടെറസ് ഫാമിംഗ് അവർക്കായുള്ളതാണ്. എല്ലാവർക്കുമറിയാം ടെറസ് ഫാമിങ്ങ്നെ ക്കുറിച്ചു. എന്നാൽ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന ഒരു ഐഡിയ കിട്ടുന്നില്ല. എങ്കിൽ ഇത് കേൾക്കൂ. ചെടിക്കു വളരാന്‍ മണ്ണു തന്നെ വേണമെന്നില്ല എന്ന് നാം മനസ്സിലാക്കി കഴിഞ്ഞു.ചകിരിച്ചോറോ .കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങി എന്തിലും ഇപ്പൊ പച്ചക്കറികൾ വളർത്താം. മണ്ണിൽ വളരുന്നതിനേക്കാൾ നന്നായി ചെടികള്‍ അതിൽ വളരുന്നുണ്ട്. അതുപോലെ തന്നെ ഈര്‍പ്പം മാത്രം നല്‍കി പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു. പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്‍റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നത്തിനു പരിഹാരമായാണ് ടെറസിനെ കൃഷിയിടമാക്കുന്നത് . ടെറസിനു മുകളില്‍ പ്രത്യേക തടങ്ങളില്‍ അല്ലെങ്കിൽ ബാഗുകളിൽ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ, ഈ മിശ്രിതം നിറച്ച ചാക്കുകള്‍ അല്ലെങ്കിൽ ടയറുകൾ ആയാലും മതി അതിന്റെ മുകളിലോ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയാണ് മട്ടുപ്പാവുകൃഷി അഥവാ ടെറസ് കൃഷി.

terrace farming
ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്

ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഇതേ രീതിയില്‍ ചെയ്യുമ്പോൾ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്. എന്നത് ഒരു വിഷയമല്ല. വീടുകൾക്ക് ആ ബലം ഉണ്ടാകുംOn the terrace, beds can be made at the height of two cement bricks and filled with planting mix. When done in the same way the thickness of the work should be added to the terrace above the part where the walls and beams come from. This is because up to four times more planting material is applied in the prepared beds than in the bags. The terrace needs good strength as the weight of eight or ten tons is constantly above the terrace. Is not an issue. Homes have that power

terrace farming
വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ മതി.ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടി പണിയുക

ടെറസ് കൃഷിയിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്ന ഒരു കാര്യം ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ മതി.ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടി പണിയുക. ഉദാഹരണത്തിന് ഏകദേശം 20 കി.ഗ്രാം. നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ വച്ചാല്‍ ടെറസിനു താങ്ങേണ്ടി വരുന്നത് രണ്ടു ടണ്‍ മണ്ണിന്‍റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്‍റെ ടെറസുകള്‍ക്കുമുണ്ട് എന്നത് മറക്കണ്ട. ഒരു ചെടിയുടെ ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തും. അതുകൊണ്ടു തന്നെ ബാഗുകൾ വയ്ക്കുന്നതിന് കീഴിലായി ബീമുകളോ കമ്പികളോ ഉണ്ടെന്നു ഉറപ്പാക്കിയാൽ മതി.
ഇത്തരത്തിൽ ടെറസ് കൃഷി ചെയ്തു വിജയിച്ച നിരവധിപ്പേരെ അറിയാം. അവരെ പലപ്പോഴും പരിചയപ്പെടുത്തിയിട്ടുമുണ്ട്. ഇനിയും പരിചയപെടുത്താം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മട്ടുപ്പാവ്  പച്ചക്കറി കൃഷിക്ക് ഒരുങ്ങുമ്പോൾ 

#Farmer#Terrace Farming#Agriculture#Krishi

English Summary: Remember this before planting vegetables on the terrace

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds