Updated on: 18 November, 2020 8:33 AM IST

മുട്ടസംരക്ഷണം

മുട്ടകള്‍ തണുപ്പിച്ച്‌ സൂക്ഷിക്കല്‍

വളരെയധികം മുട്ടകള്‍ ദീര്‍ഘകാലം സൂക്ഷിക്കേണ്ടിവരുമ്പോള്‍ നിയന്ത്രിത താപമുള്ള സംഭരണമുറികള്‍ ഉപയോഗിക്കുന്നു. മുറിക്കകത്തെ താപം പൂജ്യം സെന്റിഗ്രേഡായും ആപേക്ഷിക ആര്‍ദ്രത 80-90 ശതമാനമായും നിയന്ത്രിക്കുകയാണെങ്കില്‍ മുട്ടകള്‍ ഏഴോ എട്ടോ മാസം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്‌.

മുട്ടത്തോടില്‍ എണ്ണപുരട്ടി സൂക്ഷിക്കാന്‍: തരംതിരിച്ച നല്ല മുട്ടകള്‍ മാത്രമേ ഈ രീതിയില്‍ സംഭരിക്കുവാന്‍ സാധിക്കുകയുള്ളു. മുട്ടകള്‍ ശേഖരിച്ച ഉടനേ അവയെ 10 ഡിഗ്രി സെന്റിഗ്രേഡുള്ള മുറിയില്‍ 13 മണിക്കൂര്‍വെക്കുന്നു. ഇത്‌ മുട്ടയുടെ അകത്തെ ചൂടു കുറയ്‌ക്കുവാന്‍ സഹായിക്കും. മുട്ടയില്‍ എണ്ണ പുരട്ടിയ ഉടനേ തണുപ്പിക്കേണ്ടതാണ്‌. സാധാരണയായി നിറവും മണവും രുചിയുമില്ലാത്ത മിനറല്‍ എണ്ണകളാണ്‌ ഉപയോഗിക്കുന്നത് ഉദാ: പാരഫിന്‍ ലായനി. മുട്ടകള്‍ പാരഫിന്‍ ലായനിയില്‍ മുക്കിയെടുത്തോ മുട്ടയുടെ പുറത്ത്‌ ലായനി സ്‌പ്രേ ചെയ്‌തോ സൂക്ഷിക്കുകയാണെങ്കില്‌ മുട്ടത്തോടിലുള്ള സുഷിരങ്ങള്‍വഴി ജലാംശം നഷ്‌ടപ്പെടാതിരിക്കുകയും മുട്ടയുടെ തൂക്കം വ്യത്യാസപ്പെടാതിരിക്കുകയും ചെയ്യും. ഇങ്ങനെ സൂക്ഷിക്കുന്ന മുട്ടകള്‍ 4 മുതല്‍ 7 മാസം വരെ കേടുകൂടാതെ ഇരിക്കുന്നതാണ്‌.

മുട്ടകള്‍ കൂടുതല്‍ നാള്‍ സംഭരിച്ച്‌ വെക്കേണ്ടിവരുമ്പോള്‍ അവ കേടുകൂടാതെ സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. മുട്ടയുടെ തോടിന്മേലുള്ള സുഷിരങ്ങളില്‍ക്കൂടി അണുക്കള്‍ അകത്തേക്ക്‌ കയറുന്നത്‌ വിവിധ സംരക്ഷണരീതികള്‍വഴി തടയാവുന്നതാണ്‌. മുട്ടത്തോടിന്റെ പുറത്തുള്ള സുഷിരങ്ങളുടെ വലിപ്പം, തോടിന്റെ കനം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും സംഭരണകാലദൈര്‍ഘ്യം.

ഡ്രൈ പാക്കിങ്‌

 തവിട്‌ മണല്‍, ചാരം എന്നിവ ഉപയോഗിച്ച്‌ പായ്‌ക്ക്‌ ചെയ്‌ത്‌ സൂക്ഷിക്കുന്ന രീതിയാണ്‌ ഡ്രൈ പാക്കിങ്‌. മുട്ടയുടെ ജലാംശം നഷ്‌ടപ്പെടുന്നത്‌ തയാനോ അണുക്കള്‍ മുട്ടയ്‌ക്കകത്ത്‌ പ്രവേശിക്കുന്നത്‌ തടയാനോ സഹായകമല്ലാത്തതുകൊണ്ട്‌ ഈ രീതി അഭിലഷണീയമല്ല.

പ്ലാസ്റ്റിക്‌ കവറില്‍ സീല്‍ ചെയ്‌തുവെക്കല്‍: ഇതുമൂലം കൂടിയ അന്തരീക്ഷ ഊഷ്‌മാവുള്ള കാലാവസ്ഥയില്‍ (വേനല്‍ക്കാലത്ത്‌) മുട്ടയുടെ ജലാംശം നഷ്‌ടപ്പെടുന്നത്‌ തടയാന്‍ സഹായിക്കുന്നു.

അണുനാശിനിലായനിയില്‍ മുക്കിവെക്കല്‍

 മുട്ടയിലെ ജലാംശം നഷ്‌ടപ്പെടാതിരിക്കാന്‍ ഈ രീതി സഹായകമാണ്‌. ഈ ആവശ്യത്തിനായി ക്ലോറിനേറ്റഡ്‌ ലൈംലായനി, ലൈംവാട്ടര്‍ ബ്രയിന്‍, പൊട്ടാസിയം ഹൈഡ്രോക്‌സൈഡ്‌ ലായനി, മഗ്നീഷ്യം ഓക്‌സൈഡ്‌ ലായനി, വാട്ടര്‍ ഗ്ലാസ്‌ എന്നിവ ഉപയോഗിക്കാവുന്നതാണ്‌. വെള്ളത്തില്‍ കക്ക ലയിപ്പിച്ചാണ്‌ ലൈംലായനി ഉണ്ടാക്കുന്നത്‌. ഇത്‌ അണുക്കളെ നശിപ്പിക്കുകയും അങ്ങനെ മുട്ടയുടെ സംഭരണകാലം ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നു.

സോഡിയം സിലിക്കേറ്റ്‌ 1:10 എന്ന അനുപാതത്തില്‍ ലയിപ്പിച്ച്‌ വാട്ടര്‍ ഗ്ലാസ്‌ ലായനി ഉണ്ടാക്കുന്നു. ഈ ലായനി നല്ല വൃത്തിയുള്ള ഒരു ഭരണിയില്‍ എടുത്ത്‌ മുട്ടകള്‍ ലായനിയില്‍ മുക്കിവെക്കാവുന്നതാണ്‌. മൂന്നോ നാലോ ഡസന്‍ മുട്ടകള്‍ ഈ രീതിയില്‍ സൂക്ഷിക്കാം. സോഡിയം സിലിക്കേറ്റ്‌ മുട്ടത്തോടിന്റെ പുറത്ത്‌ ഒരു ചര്‍മ്മംപോലെ രൂപാന്തരപ്പെടുന്നതുകൊണ്ട്‌ മുട്ടയിലെ ജലാംശം നഷ്‌ടപ്പെടുന്നത്‌ തടയുകയും അണുക്കള്‍ അകത്തേക്ക്‌ കയറാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം മുട്ടകള്‍ വേവിക്കുന്നതിനുമുമ്പ്‌ വായുഭാഗം ഒരു സൂചികൊണ്ട്‌ തുളയ്‌ക്കുന്നത്‌ മുട്ട പൊട്ടാതിരിക്കാന്‍ സഹായിക്കും.

മുട്ടവിപണനം

ശേഖരിച്ച മുട്ടകള്‍ ഗ്രേഡ്‌ ചെയ്‌തതിനുശേഷം പായ്‌ക്ക്‌ ചെയ്‌ത്‌ വിപണിയിലേക്ക്‌ അയയ്‌ക്കാം. ആഴ്‌ചയില്‍ രണ്ടുതവണ മുട്ടകള്‍ വിതരണം ചെയ്യണം.വേനല്‍ക്കാലത്ത്‌ മൂന്നോ നാലോ തവണയും. കോഴികളുടെ എണ്ണം, മുട്ടകള്‍ സൂക്ഷിക്കുവാനുള്ള സൗകര്യങ്ങള്‍, മുട്ടകള്‍ അയയ്‌ക്കുന്ന രീതി എന്നിവ അനുസരിച്ച്‌ മുട്ടകള്‍ വിപണനം ചെയ്യാവുന്നതാണ്‌. പൊട്ടിയ മുട്ടകള്‍ ശേഖരിച്ച അതേ ദിവസംതന്നെ വിറ്റഴിക്കണം. കഴുകിയെടുത്ത മുട്ടകള്‍ ഒരാഴ്‌ചയ്‌ക്കകം വിറ്റഴിക്കേണ്ടതാകുന്നു.

വലിപ്പം, ആകൃതി, നിറം എന്നിവയ്‌ക്കനുസൃതമായി മുട്ടകള്‍ പ്രത്യേകം പായ്‌ക്ക്‌ ചെയ്യേണ്ടതാണ്‌. റോഡുവഴിയും റെയില്‍വഴിയും മുട്ടകള്‍ അയയ്‌ക്കാം. കുട്ടകളിലും മുട്ടകെയ്‌സുകളിലും മുട്ടകള്‍ പായ്‌ക്ക്‌ ചെയ്യാം. വിപണനകേന്ദ്രത്തിലേക്കുള്ള ദൂരം കണക്കിലെടുത്ത്‌ പായ്‌ക്കറ്റുകളിലെ മുട്ടകളുടെ എണ്ണം തിട്ടപ്പെടുത്തണം.

ഫൈബര്‍ബോര്‍ഡുകൊണ്ടുണ്ടാക്കിയ `ഫില്ലര്‍ ഫ്‌ളാറ്റു'കളില്‍ 30 മുട്ടകള്‍ അടുക്കാവുന്നതാണ്‌. 30 ഡസന്‍ മുട്ടകള്‍ പായ്‌ക്ക്‌ ചെയ്യാവുന്ന കെയ്‌സുകള്‍ ഉണ്ട്‌. മുട്ടകള്‍ അടുക്കിയ 6 ഫില്ലര്‍ ഫ്‌ളാറ്റുകള്‍ വീതം രണ്ട്‌ അരികിലും ഏറ്റവും മീതെ ഓരോ ഒഴിഞ്ഞ ഫില്ലര്‍ ഫ്‌ളാറ്റും വെച്ച്‌ 30 ഡസന്‍ മുട്ടകള്‍ ഒരു കെയ്‌സില്‍ പായ്‌ക്ക്‌ ചെയ്യാവുന്നതാണ്‌.

മുട്ടകള്‍ കുട്ടകളില്‍ അടുക്കുന്ന രീതി: ഈ രീതിയില്‍ പായ്‌ക്ക്‌ ചെയ്യുമ്പോള്‍ മുട്ടകള്‍ പൊട്ടിപ്പോകാനുള്ള സാധ്യതകള്‍ കൂടുതലാണ്‌. ഉറപ്പുള്ളതും 50 സെ.മീ. വ്യാസവും 80 സെ.മീ. ആഴവുമുള്ളതുമായ മുളകൊണ്ടുള്ള ഒരു കുട്ടയില്‍ 300 മുട്ടകള്‍ പായ്‌ക്ക്‌ ചെയ്യാം. കുട്ടയുടെ കൂര്‍ത്ത അടിഭാഗം അകത്തേക്കു തള്ളി കുട്ട തറയില്‍ വെക്കാന്‍ പാകത്തിലാക്കിയശേഷം 1.25 സെ.മീ. കനത്തില്‍ കുട്ടയുടെ അകത്ത്‌ ഉണങ്ങിയ വൈക്കോല്‍ വിരിക്കുക. അതിനു മീതെ ഉമി വിതറിയശേഷം 45 മുട്ടകള്‍ അടുക്കുക. അതിനു മീതെ ഉമി, ഉണങ്ങിയ വൈക്കോല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന്‌ നിരത്തിയശേഷം 60 മുട്ടകളുടെ രണ്ടാമത്തെ നിരയും പിന്നീട്‌ ഉമി വിതറിയതിനുശേഷം 70 മുട്ടകള്‍ വീതം മൂന്നും നാലും നിരയും ഏറ്റവും മുകളിലായി 55 മുട്ടയുടെ അഞ്ചാമത്തെ നിരയും അടുക്കി മീതെ നല്ലവണ്ണം വൈക്കോല്‍ പരത്തി രണ്ടു മുളക്കഷണങ്ങള്‍ വിലങ്ങനെ വെച്ചതിനുശേഷം അടച്ച്‌ അരികുക്‌ എല്ലാ തുന്നി ഉറപ്പിക്കുക. കുട്ടയുടെ പുറത്ത്‌ ലേബല്‍ ഒട്ടിച്ച്‌ `മുട്ടകള്‍-സൂക്ഷിക്കണം' എന്ന്‌ പ്രത്യേകം എഴുതേണ്ടതാണ്‌.

English Summary: egg not waste steps
Published on: 18 November 2020, 08:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now