ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയാണ് എമു.
മുട്ട, ഇറച്ചി, എണ്ണ എന്നിവയ്ക്കാണ് എമുവിനെ വളർത്തുന്നത്. പൂർണവളർച്ചയെത്തിയ എമുവിന് 60 കിലോ തൂക്കവും ആറടി ഉയരവും ഉണ്ടാകും. ഇവയ്ക്ക് പറക്കാൻ കഴിയില്ല.
ശരീരം തണുപ്പിക്കാനാണ് ഇവ ചിറകുകൾ ഉപയോഗിക്കുന്നത്. നീളം കൂടിയ കഴുത്തിൽ മയിലിന് സമാനമായ നീലത്തൂവലുകളും നീണ്ടു ബലമേറിയ കാലിൽ ചർമം മൂടിയ മൂന്നു വിരലുകളുമുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ഇവ ഓടും.
ദീർഘദൂരം നീന്താൻ എമുവിന് കഴിയും. പെൺപക്ഷിക്ക് ആണിനേക്കാൾ വലിപ്പമുണ്ട്.
രണ്ടു വയസ്സാകുമ്പോൾ പ്രായപൂർത്തിയാകും. ഇവയ്ക്ക് ജീവിതകാലത്തിൽ ഒരു ഇണ മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാൽ പെൺ പക്ഷികൾ മുട്ടയിട്ട് അത് വിരിയാൻ ആൺ പക്ഷികളെ ഏൽപ്പിച്ചശേഷം മറ്റ് ആൺപക്ഷികളുമായി ചങ്ങാത്തത്തിലാകും. വർഷത്തിൽ 20 മുതൽ 50 മുട്ട വരെ ഇടും. മുട്ടയ്ക്ക് അര കിലോ വരെ തൂക്കമുണ്ടാകും.
മുട്ട വിരിയിക്കുന്നതും അടയിരിക്കുന്നതും ആൺപക്ഷികളാണ്. 56 ദിവസം കൊണ്ട് മുട്ട ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ സംഭരിച്ചിരിക്കുന്ന കൊഴുപ്പിൽ നിന്നാണ്. ഇവയ്ക്ക് ഇതിനുള്ള ഊർജം ലഭിക്കുന്നത്. എട്ടാഴ്ച കൊണ്ട് ആണിന്റെ ഭാരത്തിൽ വലിയ
കുറവുണ്ടാകും. മുട്ടയിൽ നിന്നു വിരിയുന്ന 10 ഇഞ്ച് മാത്രം പൊക്കമുള്ള കുഞ്ഞുങ്ങൾക്ക് കറുപ്പും വെളുപ്പും കലർന്ന നിറമാണ്.
കുഞ്ഞ് വിരിഞ്ഞിറങ്ങുമ്പോൾ ശ്രദ്ധാപൂർവം കാവൽ നിൽക്കുന്നതും ആൺപക്ഷിയാണ്. തള്ള എമുവാണ് കുഞ്ഞുങ്ങളുടെ പ്രധാന ശത്രു. ആൺപക്ഷികൾ ആറുമാസം കുഞ്ഞുങ്ങളെ സംരക്ഷിച്ച് ഭക്ഷണം കഴിക്കാൻ പഠിപ്പിക്കുന്നു. പുഴുക്കളും പൂക്കളും പച്ചിലകളും പഴങ്ങളും ഭക്ഷിക്കുന്ന ഇവയ്ക്ക് ധാരാളം വെള്ളവും കൊറിക്കാൻ കല്ലുകളും വേണം. തീറ്റസഞ്ചിയിൽ കല്ലുകളുണ്ടെങ്കില് ഇവയ്ക്ക് ദഹനം നടക്കുകയുള്ളൂ. ഒരു പക്ഷിയിൽ നിന്ന് 50 കിലോ വരെ ഇറച്ചി കിട്ടും. ഒരു കിലോ ഇറച്ചിക്ക് 400 മുതൽ 500 രൂപ വരെ വിലയുണ്ട്.
ചുവന്ന നിറമുള്ള ഇറച്ചി മൃദുവും രുചികരവുമാണ്. കൊളസ്ട്രോൾ തീരെയില്ല. ഇറച്ചിപോലെ തന്നെ ഇവയിൽ നിന്നെടുക്കുന്ന എണ്ണയും സൗന്ദര്യവർധകലേപനങ്ങളിൽ വ്യാപകമായി
ഉപയോഗിക്കുന്നു. 100 മില്ലി എമു എണ്ണയ്ക്ക് 3000 രൂപയിലധികം വിലയുണ്ട്. മുട്ടയ്ക്കാകട്ടെ 1000 രൂപ മുതൽ 1500 രൂപ വരെ വിലയും.