Updated on: 19 November, 2020 5:25 PM IST

അലങ്കാര മത്സ്യങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. വരുമാനത്തിന് വേണ്ടി അലങ്കാര മത്സ്യങ്ങളെ വളർത്തുന്നവരും ഹോബിയായി വളർത്തുന്നവരും ഉണ്ട്. ഇരു കൂട്ടർക്കും ഒരുപോലെ ലാഭകരമായതും പരിചരിക്കാൻ എളുപ്പവുമായ അലങ്കാര മത്സ്യമാണ് ഫൈറ്റർ ഫിഷുകൾ. ചിലവ് കുറഞ്ഞ രീതിയിൽ വളരെ എളുപ്പം വീടുകളിൽ തന്നെ വളർത്താൻ സാധിക്കുന്ന ഒരിനം അലങ്കാര മത്സ്യങ്ങളാണ് ഇവ. ഫൈറ്റർ ഫിഷ് എന്ന പേരിലാണ്  അറിയപ്പെടുന്നതെങ്കിലും ബീറ്റാ ഫിഷ് എന്നാണ്  ഇവയുടെ യഥാർത്ഥ പേര്. പ്രത്യേക പരിചരണം ഒന്നും തന്നെ ആവശ്യമില്ലാത്ത മത്സ്യങ്ങളാണ് ബീറ്റാ ഫിഷുകൾ.

പ്രത്യേകതകൾ

മറ്റ് മത്സ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം ഹാർഡ് ഫിഷുകളാണ് ഇവ. അതുകൊണ്ടു തന്നെ ഒരാഴ്ച വരെ ഭക്ഷണമില്ലാതെ ജീവിക്കാൻ ഇവയ്ക്ക് സാധിക്കും. മറ്റ്  മീനുകളെ പോലെ ദിവസവും ആഹാരം നൽകുകയോ പ്രത്യേക പരിചരണം നൽകുകയോ വേണ്ട. ബ്രീഡിംഗ് കാലത്ത് പോലും ആഹാരമില്ലാതെ ഉന്മേഷത്തോടെ ജീവിക്കാൻ ഇവയ്ക്ക് സാധിക്കുന്നു. ഇതിനു പുറമെ വെള്ളം മോശമായി ഓക്സിജന്റെ അളവ് കുറഞ്ഞാലും അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വലിച്ചെടുക്കാനുള്ള  കഴിവ് ഫൈറ്റർ ഫിഷുകൾക്കുണ്ട്.

സ്നേഹമുള്ള ഫൈറ്റർ...

അക്രമകാരികളും ദേഷ്യക്കാരുമാണ്  ഫൈറ്റർ ഫിഷുകൾ എന്നാണു പൊതുവെയുള്ള ധാരണ, എന്നാൽ, ഇവ പൂർണമായും ശരിയല്ല. ഒറ്റക്കിട്ട് വളർത്തിയ അപൂർവ ഇനം ഫൈറ്റർ ഫിഷുകൾ മാത്രമാണ് അക്രമകാരികൾ. ചെറുപ്പ൦ മുതൽ കമ്മ്യൂണിറ്റി ടാങ്കുകളിൽ ഇട്ടു വളർത്തിയ ഫൈറ്റർ ഫിഷുകൾ മറ്റുള്ള മത്സ്യങ്ങളുമായി ഇണങ്ങി ജീവിക്കുന്നവയാണ്. മാത്രമല്ല, ആൺ ഫൈറ്റർ ഫിഷുകൾക്ക് പെൺ ബീറ്റാ ഫിഷുകളെക്കാൾ അൽപ്പ കെയറിംഗ് കൂടുതലാണ്. പെൺ ഫൈറ്റർ ഫിഷുകൾ ഇടുന്ന മുട്ട സംരക്ഷിക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും മെയിൽ ഫൈറ്റർ ഫിഷുകളാണ്.

ചിലവില്ലാതെ വളർത്താം..

മറ്റ്  മത്സ്യങ്ങളെ വളർത്തുന്നതിലും  ചിലവ് കുറഞ്ഞ രീതിയിൽ ഇവയെ വളർത്തനാകും. വെള്ളം മോശമായി ഓക്സിജന്റെ അളവ് കുറഞ്ഞാലും ആവശ്യവുമായ ഓക്സിജൻ അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുക്കും  എന്നതിനാൽ ടാങ്കുകളിൽ ഓക്സിജൻ ഫിൽറ്ററുകൾ ഘടിപ്പിക്കേണ്ട  ആവശ്യമില്ല. മറ്റ് 

മീനുകളെ വളർത്തുന്നത് പോലെ ഗ്ലാസ്,സിമന്റ് ടാങ്കുകൾ  ഇവയ്ക്ക് നിര്ബന്ധമില്ല. ബൗളുകളിലും ഗ്ളാസുകളിലും കുപ്പികളിലും സുഖമായി ജീവിക്കാൻ ഫൈറ്റർ ഫിഷുകൾക്ക് സാധിക്കും.

ലൈവ് ഭക്ഷണമാണ് പ്രിയം...

കൊതുകിന്റെ ലാർവ അഥവാ കൂത്താടി, മണ്ണിര പോലെയുള്ള ലൈവ് ഭക്ഷണമായാണ് ഇവയ്ക്ക് കൂടുതൽ ഇഷ്ടം. ഇവ ഫൈറ്റർ ഫിഷുകളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. ഇവ ലഭിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പെല്ലറ്റ് നൽകാവുന്നതാണ്. പ്രോട്ടീന്റെ അളവ് കൂടിയ ഫിഷ് ഫുഡുകളേക്കാൾ സാധാരണ ഫിഷ് ഫുഡുകൾ ആണ്  ഫൈറ്റർ ഫിഷുകൾക്ക് നല്ലത്.  രാവിലെയും വൈകിട്ടും അഞ്ച് പെല്ലറ്റുകൾ  വീതമാണ് നൽകേണ്ടത്. അതിൽ കൂടുതൽ നൽകരുത്.

ശ്രദ്ധിക്കണം ഇവ...

പുറത്തേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ ഇവയെ വളർത്തുന്ന  ബൗളുകളിലോ ഗ്ളാസുകളിലോ വെള്ളം മുഴുവനായി നിറയ്ക്കരുത്. പകുതി മാത്രം നിറയ്ക്കുക. വെള്ളത്തിൽ അമോണിയയുടെ അളവ് കൂടുമെന്നതിനാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും  ടാങ്കിലെ വെള്ളം പകുതിയെങ്കിലും  മാറ്റുക. വെള്ളം മാറ്റുന്ന സമയം ടാങ്കിൽ അൽപ്പം കറിയുപ്പ് ചേർക്കുന്നത് അസുഖങ്ങൾ വരുന്നതിൽ നിന്നും ഫൈറ്റർ ഫിഷുകളെ പ്രതിരോധിക്കുന്നു.

Betta Fishes are freshwater fishes which can be taken care in low cost. These have brilliant colors and large, flowing fins.  Betta fishes displays a vibrant array of colors and tail types.

ബീറ്റാ മത്സ്യങ്ങളും അവയുടെ വിലയും!

വെയ്ൽ ടെയ്ൽ ബീറ്റാ ഫിഷ് - 50 മുതൽ 70 രൂപ വില

Crown ടെയ്ൽ ബീറ്റാ ഫിഷ് -100 മുതൽ 150 രൂപ വരെ വില

കോമ്പ് ടെയ്ൽ ബീറ്റാ ഫിഷ്- 100 മുതൽ 150 രൂപ വരെ വില

ഡബിൾ ടെയ്ൽ ബീറ്റാ ഫിഷ് - 100 മുതൽ 150 രൂപ വരെ വില

സ്‌പേഡ്‌ ടെയ്ൽ ബീറ്റാ ഫിഷ് - 100 മുതൽ 150 രൂപ വരെ

ഹാഫ് മൂൺ ബീറ്റാ ഫിഷ് - ഏറ്റവും കുറഞ്ഞത്  150 രൂപ

ഓവർ ഹാഫ് മൂൺ ബീറ്റാ ഫിഷ് - ഏറ്റവും കുറഞ്ഞത്  150 രൂപ

ഡെൽറ്റ ഫിഷ് - 80 മുതൽ 150 രൂപ വരെ

റോസ് ടെയ്ൽ ബീറ്റാ ഫിഷ് - കുറഞ്ഞത്  150 രൂപ

ഫീമെയിൽ ബീറ്റാ ഫിഷുകൾക്ക് സാധാരണയായി 40 -80 രൂപ വരെയാണ് വില.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...

മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...

അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!

കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്

കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ

ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്

ശ്രീപത്മ ചേന ചൊറിച്ചില്‍ ഇല്ലാത്ത ഇനമാണ്

മാവിന് മോതിര വളയം ഇടേണ്ടത് എപ്പോൾ ?

English Summary: Everything you need to know about fighter fish ...
Published on: 19 November 2020, 05:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now