ആലപ്പുഴ: പ്രളയവും കൊവിഡ് മഹാമാരിയും പക്ഷിപ്പനിയുമെല്ലാം ഒന്നിന് പിറകെ ഒന്നായി വലച്ച താറാവ് കർഷകർക്ക് ഇരുട്ടടി നൽകി സ്വകാര്യ ഹാച്ചറികൾ. കഴിഞ്ഞ സീസണിൽ 22 രൂപയുണ്ടായിരുന്ന ഒരു ദിവസം പ്രായമുള്ള താറാവിൻ കുഞ്ഞുങ്ങൾക്കാണ് ഹാച്ചറി ഉടമകൾ ഇപ്പോൾ 23 രൂപ വാങ്ങുന്നത്.
സർക്കാർ ഉടമസ്ഥതയിൽ തിരുവല്ല നിരണത്ത് പ്രവർത്തിക്കുന്ന ഡക്ക് ഫാമിൽ വിരിയിച്ചിറക്കുന്ന രോഗപ്രതിരോധ-അത്യുത്പാദന ശേഷിയുള്ള ചെമ്പല്ലി,ചാര തുടങ്ങിയ നാടൻ ഇനങ്ങളിൽപ്പെട്ട കുഞ്ഞുങ്ങൾക്ക് 18 രൂപയാണ് വില.വളരെ കുറച്ചു മാത്രം ഉദ്പാദനമുള്ള ഇവിടെ ആവശ്യാനുസരണം താറാവിൻ കുഞ്ഞുങ്ങളെ ലഭിക്കാത്തതിനാലാണ് കർഷകർ സ്വകാര്യ ഹാച്ചറികളെ സമീപിക്കേണ്ടി വരുന്നത്.
ഒരു താറാവ് കർഷകൻ ഒരു സീസണിൽ കുറഞ്ഞത് പതിനായിരത്തോളം താറാവിൻ കുഞ്ഞുങ്ങളെയെങ്കിലും വാങ്ങും. A duck farmer buys at least 10,000 small ducks in a season.കാലാവസ്ഥയിലുള്ള വ്യതിയാനം മൂലം മറ്റു സംസ്ഥാനങ്ങളിൽ താറാവ് ഹാച്ചറികൾ പ്രവർത്തിക്കുന്നില്ല. ഇതിനാൽ അന്യസംസ്ഥാനത്തു നിന്നുള്ള കർഷകരും താറാവിൻ കുഞ്ഞുങ്ങൾക്കായി സംസ്ഥാനത്തെ ഹാച്ചറികളെയാണ് സമീപിക്കുന്നത്.
ഈ അവസരമാണ് സ്വകാര്യ ഹാച്ചറികൾ കൊള്ളലാഭത്തിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ പത്തോളം വരുന്ന താറാവ് ഹാച്ചറികൾ പ്രവർത്തിക്കുന്നത് അപ്പർ കുട്ടനാടൻ മേഖലയിലെ പള്ളിപ്പാട്,ചെന്നിത്തല,ചാത്തങ്കരി എന്നിവിടങ്ങളിലാണ്.ഹാച്ചറികളുടെ മേൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് നിലവിൽ യാതൊരു നിയന്ത്രണവുമില്ല.
പഞ്ചായത്തുകളിൽ നിന്നും നേടുന്ന ലൈസൻസുകളുടെ മാത്രം പിൻബലത്തിലാണ് ഹാച്ചറികൾ പ്രവർത്തിക്കുന്നത്.അടവെച്ച് വിരിയാതെ വരുന്ന മുട്ടകൾ ഇവർ കുറഞ്ഞ വിലയ്ക്ക് ഏജൻ്റന്മാർ വഴി മാർക്കറ്റുകളിൽ എത്തിച്ച് വിൽക്കുകയാണ് പതിവ്.28 ദിവസം ഇൻക്യുബേറ്ററിൽ വയ്ക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഈ മുട്ടകൾ മാരകമായ രോഗം പരത്തുന്നതാണെന്നു ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അന്യ സംസ്ഥാനങ്ങളിൽ നിന്നും 6 രൂപ നിരക്കിൽ വാങ്ങുന്ന രോഗപ്രതിരോധ ശേഷി കുറഞ്ഞ മുട്ടകൾ അടവെച്ചിറക്കുന്ന താറാവുകളിലേറെയും ഹാച്ചറിയിൽനിന്നും പുറത്തിറക്കി തീറ്റയെടുത്തു തുടങ്ങുമ്പോഴേ ചട്ടിപ്പനിയെന്ന അസുഖം തുടക്കത്തിലേ പിടികൂടുമെന്നു കർഷകർ പറയുന്നു.ഇതിനെ അതിജീവിക്കുന്ന താറാവുകൾക്കും മുട്ടയിടാൻ പ്രായമാകുന്ന തോടെ വിവിധ രോഗങ്ങൾ അലട്ടും.അഞ്ചര മാസം പ്രായമെത്തി മുട്ടയിടാൻ തുടങ്ങുന്നതോടെ വിവിധ രോഗങ്ങൾ അലട്ടും.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന താറാവ് ഹാച്ചറികൾളുടെ പ്രവർത്തനം വിദഗ്ദ സംഘത്തെക്കൊണ്ട് പരിശോധിച്ച് വ്യക്തമായ പ്രവർത്തന മാർഗ നിർദ്ദേശങ്ങൾ നൽകുവാനും താറാവ് കർഷകരിൽ നിന്നും വാങ്ങുന്ന അന്യായമായ വില സർക്കാർ ഫാമിലെ വിലയുമായി ഏകീകരിക്കുവാനും മൃഗസംരക്ഷണ വകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ‘ക്ഷീരസാന്ത്വനം’ ക്ഷീരകര്‍ഷക ഇന്‍ഷൂറന്‍സ് പദ്ധതി