മീനെണ്ണ പേര് സൂചിപ്പിക്കുന്നതുപോലെ മീനുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നതാണ്. മീനെണ്ണ കഴിക്കുന്നത് വളരെ നല്ലതാണ്.ഇത് കഴിക്കുന്നവരിൽ ഹൃദ്രോഗം വരില്ല എന്നാണ് പറഞ്ഞു കേൾക്കാറുള്ളത് .
ഒമേഗ 3 എന്ന ഫാറ്റി ആസിഡ് സുലഭമായി ഉള്ളതിനാലാണ് മീനെണ്ണ ഹൃദയത്തിൻറെ ആരോഗ്യത്തിന് സംരക്ഷണം നൽകുന്നത്.മീനെണ്ണ ഗുളികകൾ ഓരോരുത്തരും ഒന്നുവീതം ദിവസേന കഴിക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്.
മീനെണ്ണ പ്രധാനമായും ഉൽപാദിക്കുന്നത് മത്തി സാൽമൺ വെളുത്ത മത്സ്യം തുടങ്ങിയവയിൽ നിന്നാണ്. ഈ മത്സ്യങ്ങളുടെ തോലുകൾ ഒമേഗ 3 യാൽ സമ്പന്നമാണ്. മീൻ എണ്ണയിൽ 30 ശതമാനമാണ് ഒമേഗ-3 അടങ്ങിയിട്ടുള്ളത്. ബാക്കി 70 ശതമാനം മറ്റു പോഷകങ്ങളുമാണ്.മീനെണ്ണ സ്ഥിരമായി കഴിക്കുകയാണെങ്കിൽ രക്തസമ്മർദ്ദം കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിച്ചു നിർത്താം എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു
മീൻ എണ്ണയുടെ ഖ്യാതി ബുദ്ധിവികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളുടെ ബുദ്ധിവികാസത്തിന് ഇന്ന് മീനെണ്ണ ശുപാർശ ചെയ്യപ്പെടുന്നുണ്ട് . അവരുടെ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മീനെണ്ണ ഉത്തമമാണ്.
ഇന്നത്തെ തലമുറയിൽ പ്രധാനമായും കാണുന്ന ഒരു പ്രശ്നമാണ് പൊണ്ണത്തടി. പല രീതികളിലും ഇത് കൈകാര്യം ശ്രമിക്കാറുണ്ടെങ്കിലും മീനെണ്ണ കഴിച്ച് പൊണ്ണത്തടി കുറയ്ക്കാനുള്ള ശ്രമമാണ് പലപ്പോഴും ഫലം കാണാറുള്ളത്. മീനെണ്ണ കഴിക്കുന്നതിലൂടെ മികച്ച ശരീരഘടന പ്രാപ്തമാകുന്നു എന്നുള്ളതും ഇതിന്റെ മേന്മയാണ്.
മീനെണ്ണയിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ തലച്ചോറിലെ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്. മാനസിക പ്രശ്നങ്ങൾ നേരിടുന്ന രോഗികളിൽ ഒമേഗ ത്രീ 3 ഫാറ്റി ആസിഡുകൾ കുറവായി കാണപ്പെടാറുണ്ട്. മീനെണ്ണ പതിവായി കൊടുക്കുകയാണെങ്കിൽ ഇത്തരക്കാരുടെ മാനസികനില മെച്ചപ്പെടാറുണ്ട്.
എല്ലാവരും വാർധക്യസഹജമായ പ്രശ്നങ്ങൾ പ്രായമായി കഴിഞ്ഞാൽ നേരിടേണ്ടി വരാറുണ്ട്. അതിലൊന്നാണ് കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ . ഇതിന് പരിഹാരമായി വാർദ്ധക്യത്തിൽ മീനെണ്ണ ഗുളികകൾ പതിവായി കഴിക്കുന്ന ശീലം വളർത്തിയെടുത്താൽ മതി .
ഫിഷ് ഓയിൽ കഴിക്കുകയാണെങ്കിൽ പലതരത്തിലുള്ള കാൻസറിനെയും പ്രതിരോധിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒമേഗ ത്രി എന്ന ഫാറ്റി ആസിഡ് തന്നെയാണ് ക്യാൻസറിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഘടകം.
മീനെണ്ണ സ്ഥിരമായി കഴിക്കുന്നത് മൂലം ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു എന്നുള്ളതും ഒരു വസ്തുതയാണ്. ചർമത്തിന് മിനുസം നൽകാനും മീനെണ്ണ ഉപകരിക്കുന്നു. ഇതുകൂടാതെ ചർമരോഗങ്ങൾ വരാതിരിക്കാനും മീൻ എണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
മീൻ എണ്ണയുടെ സ്ഥിരമായ ഉപയോഗം ശരീരത്തിന്റെ മൊത്തം രോഗപ്രതിരോധ ശേഷി വളരെയധികം വർദ്ധിപ്പിക്കും. മീനെണ്ണ ഉപയോഗിക്കുകയാണെങ്കിൽ പനി ചുമ ജലദോഷം എന്നിവയെല്ലാം പടിക്കു പുറത്താകും എന്നാണ് പറയപ്പെടുന്നത്.
Fish oil is good for the health of heart. It contains Omega 3 fatty acid. Consumption of fish oil capsules gives us protection from different kinds of diseases