Updated on: 9 February, 2021 10:12 AM IST
2,00,000 രൂപ വരെ ചികിത്സാ ചെലവിനത്തിൽ ലഭിക്കും

മത്സ്യഫെഡിന്റെ മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ 18 നും 70 നും ഇടയിൽ പ്രായമുളള മത്സ്യത്തൊഴിലാളികൾക്ക് അംഗങ്ങളാകാം.

 അപകടമരണമോ അപകടം മൂലം പൂർണമായ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും.

നിബന്ധനകൾക്ക് വിധേയമായി ഭാഗികമായ അംഗവൈകല്യത്തിന് അഞ്ച് ലക്ഷം രൂപ വരെയും അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയാണെങ്കിൽ അപകടം ഭാഗികമായ അംഗവൈകല്യത്തിലേക്ക് നയിക്കുന്ന കേസുകളിൽ യഥാർത്ഥ ആശുപത്രി ചെലവായി പരമാവധി 2,00,000 രൂപ വരെ ചികിത്സാ ചെലവിനത്തിൽ ലഭിക്കും

അപകടമരണം സംഭവിക്കുകയാണെങ്കിൽ മരണാനന്തര ചെലവിലേക്കായി 2,500 രൂപയും വിദ്യാഭ്യാസ ആവശ്യത്തിന് രണ്ട് കുട്ടികൾക്ക് വരെ പരമാവധി 10000 രൂപ വരെയും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും

മാർച്ച് 31 വരെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില് 350 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗങ്ങളാകാം. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസുമായോ, പ്രൊജക്ട് ഓഫീസുമായോ ബന്ധപ്പെടണം.

ഫോൺ: 0494 2423503.

English Summary: Fishermen's Group Accident Insurance Scheme
Published on: 09 February 2021, 09:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now