1. Livestock & Aqua

ചെറിയ മത്തി പിടിക്കുന്നവരെ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റുകാർ പിടികൂടും

കടലിൽ നിന്ന്  10 സെന്റീമീറ്ററിൽ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടിക്കുന്നവരെ  ഇനി ഫിഷറീസ് എൻഫോഴ്‌സ്‌മെന്റുകാർ പിടികൂടും.

Asha Sadasiv
mathi
കടലിൽ നിന്ന്  10 സെന്റീമീറ്ററിൽ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടിക്കുന്നവരെ  ഇനി ഫിഷറീസ് എൻഫോഴ്‌സ്‌മെന്റുകാർ പിടികൂടും. കൂടാതെ മീൻപിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിൻ്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവർത്തികമാക്കാൻ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിർദേശിച്ചു.
ഓരോ ഇനം മീനിനുമനുസരിച്ച് വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ.) റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.മൺസൂൺ കാലത്തുള്ള ട്രോളിങ് നിരോധനം എല്ലാ സംസ്ഥാനങ്ങളും ഒരേ സമയത്ത് നടപ്പാക്കാനും നിർദേശമുണ്ട്. മൺസൂൺ കാലത്ത് കേരളത്തിൽ 52 ദിവസം ഒറ്റത്തവണയായാണ് ട്രോളിങ് നിരോധനം. ചില സംസ്ഥാനങ്ങളിൽ ഇത് രണ്ടുതവണയായാണ്.
ഉൾക്കടൽ മീൻപിടിത്ത പരിശീലനം, മീൻകുഞ്ഞുങ്ങളെ കൊന്നുകൊണ്ടുള്ള മീൻപിടിക്കൽ തടയൽ, എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിച്ചുള്ള മീൻപിടിത്തം, മത്സ്യങ്ങളെ ആകർഷിക്കുന്നതിനുള്ള കൃത്രിമോപാധികളുടെ നിരോധനം തുടങ്ങിയവയിലും കേരളമാതൃക നടപ്പാക്കാൻ നിർദ്ദേശമുണ്ട് .
English Summary: fisheries ban on catching small sardines

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds