സൈലേജ് ഉണ്ടാക്കാൻ ആദ്യം നിർമിക്കേണ്ടത് സൈലേജ് കുഴി കളാണ്. ഇവയെ സൈലോ എന്നാണ് പറയുന്നത്. വെള്ളം കടക്കാത്ത രീതിയിലുള്ള കുഴികളോ (കോൺക്രീറ്റ്) ഉയർന്ന വൃത്താകൃതിയിലുള്ള ടവറുകളോ, വലിയ പ്ലാസ്റ്റിക് ബാഗുകളോ സൈലോ ആയി ഉപയോഗി
സൈലോ നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൈലോ നിർമാണത്തിന് ഉയർന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. നീരുറവ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുക.
ചുറ്റുമുള്ള സ്ഥലങ്ങളിൽ നിന്ന് ജലം സൈലോക്കുഴിയിൽ കട ക്കാത്ത രീതിയിൽ നിർമിക്കുക. മൃഗങ്ങളുടെ എണ്ണം, പുല്ലിന്റെ ലഭ്യത, എത്രകാലം സൈലേജ് സൂക്ഷിക്കണം എന്നിവയെ അനുസരിച്ചാവണം സൈലോക്കുഴിയുടെ വലുപ്പം നിശ്ചയിക്കാൻ സാധാരണയായി 1.75 X 17 x 1.75 മീറ്ററിലാണ് സൈലോ നിർമിക്കുന്നത്.
തീറ്റപ്പുല്ല് 1-2 സെന്റീ മീറ്റർ നീളത്തിൽ മുറിക്കുക. ഒരു ടൺ തീറ്റ പുല്ലിന് 3-4 കിലോഗ്രാം എന്ന നിരക്കിൽ യൂറിയ കലർത്താം. ഈ തീറ്റ പുല്ല് സൈലോയിൽ നിറയ്ക്കുക. പൂർണമായും അന്തരീക്ഷവുമായി സമ്പർക്കം ഇല്ലാതിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ തീറ്റപ്പു ല്ലിന്റെ ഇടയിലുള്ള വായു അറകൾ നീക്കം ചെയ്യുക.
(ട്രാക്ടർ ഉപയോ ഗിച്ചോ മറ്റു മാർഗങ്ങൾ ഉപയോഗിച്ചോ തീറ്റപ്പുല്ല് നന്നായി അമർത്തുക) ഓരോ അടുക്ക് പുല്ല് വയ്ക്കുമ്പോഴും വായു അറകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ അടുക്ക് തീറ്റപ്പുല്ല് വയ്ക്കുമ്പോഴും യൂറിയ ഉപയോഗിക്കാം. യൂറിയ ജലത്തിൽ ലയിപ്പിച്ച് തീറ്റപ്പുല്ലിൽ ചെയ്താലും മതി. സൈലോയുടെ മുകൾഭാഗത്ത് കൂനകൂട്ടുന്നതുപോലെ തീറ്റപ്പുല്ല് കൂട്ടിവയ്ക്കുക. ഇത് മഴ പെയ്യുമ്പോൾ ജലം വാർന്നുപോകാൻ സഹായിക്കും.
പോളിത്തീൻ ഷീറ്റുപയോഗിച്ച് ലോ നന്നായി മൂടുക വായു സമ്പർക്കം വരാതിരിക്കാനാണ് പോളിത്തീൻ ഷീറ്റ് ഉപയോഗിക്കുന്നത്. ഒരാഴ്ച കഴിഞ്ഞ് പോളിത്തീൻ ഷീറ്റ് മാറ്റി ഒന്നുകൂടെ ട്രാക്ടർ ഉപയോ ഗിച്ച് തീറ്റപ്പുല്ല് നന്നായി അമർത്തുക. വീണ്ടും പോളിത്തീൻ ഷീറ്റുപ യോഗിച്ച് മൂടുക. പോളിത്തീൻ ഷീറ്റോ വൈക്കോലോ ഉപയോഗിച്ച് സൈലോ മൂടാവുന്നതാണ്.
ചെളിയും, ചാണകവും കലർത്തിയ മിശ്രിതം വൈക്കോലിന് മുകളിൽ ഏകദേശം 10-12 സെ.മീ കനത്തിൽ മെഴുകുക. 2-3 മാസങ്ങൾക്കുശേഷം ഈ സൈലേജ് പശുവിനും ആടിനും കൊടുക്കുവാൻ പാകമാകും. സൈലോയുടെ ഒരു ഭാഗം മാത്രം തുറന്ന് സൈലേജ് എടുത്തശേഷം സൈലോ മൂടി സൂക്ഷിക്കുക.
ആദ്യമായി കൊടുക്കുമ്പോൾ പശുവിന് സൈലേജ് 4-5 കിലോഗ്രാം വച്ച് കൊടു ക്കുക. സാവകാശം 15-20 കിലോഗ്രാം വരെ ദിവസവും കൊടുക്കാം.