Updated on: 11 April, 2024 11:31 PM IST
ആടുകൾ

മേയാൻ വിടാതെ വളർത്തുന്ന മുതിർന്ന ആടുകൾക്ക് 4-5 കിലോഗ്രാമെങ്കിലും തീറ്റപ്പുല്ലോ അല്ലെങ്കിൽ വൃക്ഷയിലകളോ ദിവസേന വേണ്ടി വരും. ആട് ഫാം ആരംഭിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും മുൻപായി തീറ്റപ്പുൽ കൃഷി ആരംഭിക്കേണ്ടതും വൃക്ഷ വിളകൾ നട്ടു വളർത്തേണ്ടതും സമൃദ്ധമായ തീറ്റ ഉറപ്പു വരുത്തുന്നതിന് പ്രധാനമാണ്.

ഏകദേശം 50 മുതൽ 80 വരെ ആടുകളെ വളർത്താൻ അരയേക്കറിൽ തീറ്റപ്പുൽകൃഷി വിളയിച്ചാൽ മതിയാവും. ഒപ്പം വൻപയർ, തോട്ടപ്പയർ, സ്റ്റൈലോസാന്തസ്, സെന്റോസീമ (പൂമ്പാറ്റപ്പയർ) തുടങ്ങിയ പയർവർഗ്ഗ ചെടികളും സുബാബുൾ (പീലിവാക), മൾബറി, മുരിക്ക്, മുരിങ്ങ, വേങ്ങ, അഗത്തി തുടങ്ങിയ വൃക്ഷവിളകളും കൂടി നട്ടുപിടിപ്പിച്ചാൽ മാംസ്യസമൃദ്ധമായ തീറ്റ ആടിന് ഉറപ്പാക്കാം. ഇത് വഴി സാന്ദ്രീകൃതാഹാരത്തിന്റെ അളവ് കുറയ്ക്കാനും ചെലവ് ചുരുക്കാനും സാധിക്കും.

അസോളയും ആടിന് അത്യുത്തമമായ മാംസ്യ സ്രോതസ്സാണ്. ഒപ്പം കുടിക്കാൻ ശുദ്ധജലം എപ്പോഴും ഫാമിൽ ലഭ്യമാക്കണം. ദിവസം പരമാവധി 4-5 ലിറ്റർ വരെ ജലം ആടുകൾ കുടിക്കുമെന്നാണ് കണക്ക്. പൊതുവെ കുറഞ്ഞ അളവിൽ മാത്രം വെള്ളം കുടിക്കുന്ന വളർത്തുജീവികളിൽ ഒന്നാണ് ആട്.

പരുഷാഹാരങ്ങൾക്കൊപ്പം തന്നെ കുറഞ്ഞ അളവിൽ സാന്ദ്രീകൃതാഹാരവും ആടുകൾക്ക് വേണ്ടതുണ്ട്. ഇത് കൈ തീറ്റയായി ആടുകൾക്ക് നൽകാവുന്നതാണ്. പ്രായപൂർത്തിയായ മലബാറി ഇനത്തിൽ പ്പെട്ട പെണ്ണാടുകൾക്ക് ദിവസവും 250 മുതൽ 350 ഗ്രാം വരെ സാന്ദ്രീകൃത തീറ്റ നൽകിയാൽ മതിയാവും.

പ്രജനനത്തിന് ഉപയോഗിക്കുന്ന മലബാറി മുട്ട നാടുകൾക്ക് 500 ഗ്രാം അധിക സാന്ദ്രീകൃത ആഹാരം നൽകണം. അതുപോലെ പ്രജനന കാലയളവിൽ പെണ്ണാടുകൾക്ക് 250 ഗ്രാം അധിക സാന്ദ്രീകൃത ആഹാരം നൽകണം.

മലബാറി ഗർഭിണി ആടുകൾക്ക് ഗർഭത്തിൻ്റെ അവസാന രണ്ട് മാസങ്ങളിൽ ചോളപ്പൊടി, പുളിങ്കുരുപ്പൊടി, കപ്പപ്പൊടി തുടങ്ങിയ ഊർജ്ജസാന്ദ്രത കൂടിയ സാന്ദ്രീകൃതാഹാരം 250 ഗ്രാം എങ്കിലും അധികമായി നൽകണം. അതു പോലെ ഉൽപ്പാദിപ്പിക്കുന്ന ഓരോ ലിറ്റർ പാലിനും 250 ഗ്രാം അധിക സാന്ദ്രീകൃതാഹാരം നൽകാനും മറക്കരുത്. സിരോഹി, ജമുനാപാരി, ബീറ്റൽ തുടങ്ങിയ ശരീരതൂക്കവും വളർച്ചയും കൂടിയ ജനുസ്സിൽപ്പെട്ട ആടുകൾക്ക് കൂടിയ അളവിൽ (അര കിലോഗ്രാം മുതൽ രണ്ട് കിലോഗ്രാം വരെ) സാന്ദ്രീകൃതാഹാരം പ്രതിദിനം നൽകേണ്ടി വരും.

English Summary: Food pattern for mature, Pregnant goat
Published on: 11 April 2024, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now