Updated on: 22 March, 2023 11:59 PM IST
നെൽമൽസ്യ കൂട്ടുകൃഷി

ഞാറു നട്ടുകഴിഞ്ഞ ശേഷം നെൽച്ചെടികൾ പൂവിടുന്നതുവരെ നെൽവയലുകളിൽ വെള്ളം കെട്ടിനിർത്തേണ്ടത് ആവശ്യമാണ്. ഇതിനിടയ്ക്ക് നെൽകൃഷിയോടൊപ്പം തന്നെ മൽസ്യങ്ങളെയും വളർത്തുകയാണെങ്കിൽ കൃഷിക്കാർക്ക് മൽസ്യത്തിൽ നിന്നുള്ള ആദായവും ലഭിക്കും. നെല്ലിന്റെ ഉൽപ്പാദനം വർദ്ധിക്കുകയും ചെയ്യും. ഇൻഡോനേഷ്യ, മലയ ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഇത്തരം നെൽമൽസ്യ കൂട്ടുകൃഷി ധാരാളമായി നടത്തിവരുന്നുണ്ട്.

ഇക്കാര്യത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി മൂന്നു വ്യത്യസ്ത സമ്പ്രദായങ്ങളാണ് ഇന്നു നിലവിലുള്ളത്.

  • നെൽവയലുകളിലേക്ക് ജലസേചനത്തോടുകളിൽ നിന്നോ പുഴകളിൽ നിന്നോ വെള്ളമെടുക്കുമ്പോൾ അതുവഴി അകത്തു കടക്കുന്ന മൽസ്യങ്ങളെ വളരാനനുവദിച്ച് നെല്ല് കൊയ്യുമ്പോൾ പിടിച്ചു വിൽക്കുക.
  • വയലിൽ നെൽക്കൃഷിയോടൊപ്പം തന്നെ തിരഞ്ഞെടുത്ത നല്ലയിനം മൽസ്യങ്ങളുടെ കുഞ്ഞുങ്ങളെ വിട്ടു വളർത്തുക.
  • കൊയ്ത്തിനും ഞാറുനടീലിനും ഇടയ്ക്കുള്ള മാസങ്ങളിൽ നെൽവയലു കൾ വെള്ളം കയറ്റി മീൻ വളർത്തൽ കുളങ്ങളായി ഉപയോഗിക്കുക.

ഇന്ത്യയിലും ചെറിയ തോതിൽ ഇത്തരം മൽസ്യകൃഷി നടത്തിവരുന്നുണ്ട്. കേരളത്തിലെ കായൽ കൃഷിഭൂമികളിൽ സാധാരണമായ ചെമ്മീൻ പരിപ്പ് മൂന്നാമത്തെ സമ്പ്രദായത്തോട് സാദൃശ്യമുള്ളതാണ്. കായലിനോട് തൊട്ടു കിടക്കുന്ന ഒരുപ്പൂ നിലങ്ങളിൽ കൊയ്ത്തിനുശേഷം വേലിയേറ്റ സമയങ്ങളിൽ വെള്ളം കയറ്റുകയും, വെള്ളത്തിലൂടെ ധാരാളമായി അകത്തു കടക്കുന്ന ചെമ്മീൻകുഞ്ഞുങ്ങളെ വളരാനനുവദിക്കുകയും ചെയ്യുന്നു. ചീഞ്ഞളിയുന്ന വൈക്കോൽത്തുണ്ടുകളും മറ്റും തിന്ന് ഇവ ഏതാനും ആഴ്ചകൾക്കകം നല്ല വലിപ്പം വയ്ക്കുന്നു.

നമ്മുടെ ഉൾനാടൻ കൃഷിക്കാർക്ക് അധികം അധ്വാനവും പണച്ചെലവും കൂടാതെ നടപ്പാക്കാവുന്ന ഒരു ശാസ്ത്രീയ മൽസ്യ നെൽ കൂട്ട കൃഷി സമ്പ്രദായമുണ്ട്.

ഒന്നാമതായി മൽസ്യം നെല്ലിനോടൊപ്പം വളർത്തുന്നതു മൂലം കൃഷിക്കാർക്ക് ഒരു പുറംവരവുണ്ടാകുന്നു. ഒരു ഹെക്ടർ ഭൂമിയിൽ നിന്ന് ഒരു വിളവെടുപ്പു കാലത്ത് 50 കി. ഗ്രാം 77 കി. ഗ്രാം മൽസ്യം വിളയിക്കാമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒരു ഹെക്ടർ നിലത്തിൽ നിന്ന് 600 മുതൽ 925 ക.വരെ ആദായമുണ്ടാകും. രണ്ടാമതായി ഇത്തരം കൂട്ടു കൃഷികൊണ്ട് നെല്ലിന്റെ ഉൽപ്പാദനം 7-13 ശതമാനം വർദ്ധിക്കും.

English Summary: for best vanami shrimp farming use paddy fish farming technology
Published on: 22 March 2023, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now